ഇത് SFIയുടെ വെറും ഷോ ശിവന്‍കുട്ടിയെ വേറെയാരും കൈ വെക്കരുത് അതിനുള്ള പണി;സ്‌കൂളുകള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പോലെയാക്കിയ മന്ത്രി എവിടെ സീറ്റ്,മന്ത്രിയ്ക്ക് കിട്ടുന്ന അടിയുടെ എണ്ണം കുറയ്ക്കാന്‍ നെഞ്ചുംവിരിച്ച് കിടന്ന് കുട്ടി സഖാക്കള്‍,പ്ലസ് വണ്ണിന് സീറ്റില്ല മലപ്പുറത്ത് മാത്രമല്ല തലസ്ഥാനത്തേക്കും വ്യാപിച്ച് പ്രതിഷേധം

സ്‌കൂളുകള്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലാക്കി പക്ഷെ പിള്ളേര്‍ക്ക് പഠിക്കാന്‍ സീറ്റില്ല. പ്രതിഷേധം മുറുകുമ്പോള്‍ ഉഡായിപ്പുമായ് എസ് എഫ് ഐ രംഗത്ത്. മറ്റ് പാര്‍ട്ടിക്കാരുടെ പ്രതിഷേധത്തില്‍ നിന്ന് ശിവന്‍ കുട്ടിയെ രക്ഷിക്കാന്‍ പ്രതിഷേധമെന്ന രീതിയില്‍ കവചം തീര്‍ത്ത് കുട്ടിസഖാക്കള്‍. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം വ്യാപിക്കുന്നു. മലബാറില്‍ ഒതുങ്ങി നിന്ന സമരം തലസ്ഥാനത്തേക്കും വ്യാപിച്ചു. മലപ്പുറം ജില്ലയിലടക്കം പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധിയന്ന് എസ്എഫ്‌ഐയും ശരിവച്ചതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. മലപ്പുറത്ത് പ്ലസ് വണ്ണില്‍ കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്നാണ് മന്ത്രിയുടെ വിശദീകരണം. അണ്‍ എയ്ഡഡ് ഒഴികെ 11,083 സീറ്റുകള്‍ ജില്ലയില്‍ ഒഴിവുണ്ട്. ഇനി രണ്ട് അലോട്ട്‌മെന്റ് കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു. ശാന്തമായ അന്തരീഷത്തില്‍ പോകുന്ന വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് എംഎസ്എഫിന്റേതെന്നും മന്ത്രി ആരോപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്ക് തയ്യാറാണ്. ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് കഴിയുമ്പോള്‍ തന്നെ സമരം തുടങ്ങി. കണക്ക് വച്ച് സമരക്കാരോട് സംസാരിക്കാന്‍ തയാറാണ്. സംഘര്‍ഷ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകരുതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
പ്ലസ് വണ്ണിലേക്ക് മൂന്ന് അലോട്ട്‌മെന്റുകളാണ് കഴിഞ്ഞത്. ജൂണ്‍ മാസം 24ന് ക്ലാസുകള്‍ ആരംഭിക്കും. രണ്ട് അലോട്ട്‌മെന്റുകള്‍ കൂടി ഇനി ഉണ്ടാകും. ജൂലൈ മാസം രണ്ടിന് ഇതിനായി അപേക്ഷ ക്ഷണിക്കും. ആകെ 4,21,661 പേര്‍ പ്ലസ് വണ്ണിലേക്ക് അപേക്ഷിച്ചു. 2,68,192 പേര്‍ക്ക് മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ചു. 18,850 കമ്മ്യൂണിറ്റി കോട്ട, 15474 മാനേജ്‌മെന്റ് ക്വാട്ട, 9049 അണ്‍ എയ്ഡഡ്, 4336 സ്‌പോര്‍ട്ട് ക്വാട്ട, 868 മോഡല്‍ പ്രസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിങ്ങനെയും അഡ്മിഷനായി. ആകെ 3,16,669 സീറ്റുകളില്‍ അഡ്മിഷന്‍ നല്‍കി കഴിഞ്ഞു. 77,997 പേര്‍ അലോട്ട്‌മെന്റ് നല്‍കിയിട്ടും അഡ്മിഷന്‍ എടുക്കാത്തവരാണ്. മലപ്പുറം ജില്ലയില്‍ ഇതുവരെ 49,906 സീറ്റുകളില്‍ പ്രവേശനം നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും അഡ്മിഷന്‍ നേടാത്തവരുടെ എണ്ണം 10,897 ആണ്. മെറിറ്റില്‍ ഇനി 5745 സീറ്റുകളുടെ ഒഴിവാണുള്ളത്. കമ്മ്യൂണിറ്റി കോട്ട 3759, മാനേജമെന്റ് ക്വാട്ട 50091, അണ്‍ എയ്ഡഡ് 10467 എന്നിങ്ങനെയും ഒഴിവുകളുണ്ട്.
മലപ്പുറത്ത് ആകെ 21,550 സീറ്റുകളുടെ ഒഴിവാണ് ഇനി ബാക്കിയുള്ളത്. അണ്‍ എയ്ഡഡ് ഒഴിവാക്കിയാല്‍ തന്നെ 11,083 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. മലപ്പുറത്ത് ഇനി പ്രവേശനം ലഭിക്കാനുള്ളത് 14037 പേര്‍ക്ക് മാത്രമാണ്. 2954 സീറ്റുകളുടെ കുറവ് മാത്രമാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. രണ്ട് അലോട്ട്‌മെന്റുകള്‍ കൂടി കഴിയുമ്പോള്‍ കുറച്ചു കുട്ടികള്‍ക്കു കൂടി അഡ്മിഷന്‍ ലഭിക്കും. വിഎച്ച്എസ്‌സി, അണ്‍ എയ്ഡഡ് പ്ലസ് ടു, മറ്റ് കോഴ്‌സുകള്‍ എന്നിവ തിരഞ്ഞെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനും അവരമുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
മലപ്പുറം ജില്ലയിലടക്കം പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധിയന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു ഇന്നലെ വിമര്‍ശിച്ചിരുന്നു. മലബാറിലെ പ്ലസ് വണ്‍ സീറ്റുകളില്‍ പ്രതിസന്ധിയില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളിയാണ് എസ്.എഫ്.ഐ രംഗത്തെത്തിയത്. പുതിയ ബാച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയെന്നും പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വി പി സാനു പറഞ്ഞു. മന്ത്രി ഉറപ്പ് പാലിച്ചില്ലെങ്കില്‍ എസ്എഫ്‌ഐയും സമര രംഗത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ എസ്എഫ്‌ഐ നിലപാട് ശരിയല്ലെന്ന് വിമര്‍ശിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ആമസോണ്‍ കാടുകളില്‍ തീപിടുത്തം ഉണ്ടായാല്‍ സമരം ചെയ്യുന്ന എസ്എഫ്‌ഐ മൂന്നാം അലോട്ട്‌മെന്റിന് ശേഷവും നിവേദനം നല്‍കി നടക്കുകയാണ്. ആത്മാര്‍ഥതയുണ്ടെങ്കില്‍ അവര്‍ എംഎസ്എഫിനൊപ്പം സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഉടന്‍ നടപടി കണ്ടില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് ഉള്‍പ്പെടെ സമരം നടത്തുമെന്നും നവാസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























