നീലക്കുറിഞ്ഞി പൂത്തില്ലേ ഐസക് സഖാവേ;തോമാച്ചായനെ തെങ്ങില്‍ കെട്ടിയിട്ടെന്ന് കരക്കമ്പി,അധികാരത്തിന്റെ മത്തുപിടിച്ച് മദിച്ചുപുളച്ച കാലം അവസാനിച്ചു,തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ ഗതികെട്ട ആവസ്ഥ നോക്കണേ,വെട്ടിയൊതുക്കാന്‍ തന്നെയാണ് പിണറായി മൂപ്പരെ പത്തനംതിട്ടയില്‍ നിര്‍ത്തി തോല്‍പ്പിച്ചത്

തോമസ് ഐസക്കിന് മൂന്നാറ് പ്രേമം ഇച്ചിരി കൂടുതലാണ്. പ്രത്യേകിച്ച് നീലക്കുറിഞ്ഞി പൂക്കുന്ന സമയം. മൂപ്പരുടെ ചില കുത്സിത കഥകള്‍ പരസ്യമായ രഹസ്യവുമാണ്. അധികാരത്തിന്റെ മത്തുപിടിച്ച് മദിച്ച്പുളച്ച് നടന്നകാലം ഇപ്പോള്‍ അയവിറക്കുന്നുണ്ടാകും തോമസ് ഐസക്ക്. കാരണം ഇന്നിപ്പോള്‍ അധികാരം പോയിട്ട് അണികള്‍ നേതാവെന്ന പരിഗണന പോലും കാണിക്കുന്നില്ല. പിണറായി വിജയന്‍ ഇതിനെ വെട്ടിയൊതുക്കാന്‍ തന്നെയാണ് പത്തനംതിട്ടയില്‍ നിര്‍ത്തി തോല്‍പ്പിച്ചത്. ഇനിയൊരു തിരുച്ചുവരവില്ല തോമാച്ചായാ.
കേരള ഭരണത്തിന്റെ ശീതള ഛായയില്‍ തൊഴിലാളിവര്‍ഗത്തെ നോക്കുകുത്തിയാക്കി സമസ്ത സൗഭാഗ്യങ്ങളും ആസ്വദിച്ച നേതാവ് ഡോ തോമസ് ഐസക്കാണെന്നു എത്ര സഖാക്കള്‍ക്കറിയാം. വി എസ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ സല്‍പ്പേര് നഷപ്പെടുത്തിയ കുറ്റം ആരോപിച്ചു ആലപ്പുഴയിലെ ഉന്നതനെ രാത്രി തെങ്ങിന്‍ ചുവട്ടില്‍ കെട്ടിവച്ചു തല്ലിയ സംഭവം ഓര്‍ക്കുമ്പോള്‍ ആ നേതൃശൈലിയുടെ കാഠിന്യം ആര്‍ക്ക് മറക്കാനാകും ആ ഉള്‍ഭയം ഇനിയും മാറിയിട്ടില്ല. കമ്മ്യുണിസ്റ്റ്കാരന് ചേരാത്ത ജീവിത ശൈലി വി എസ് പൊറുക്കില്ലായിരുന്നു. അതൊരു അളവുകോലാക്കി എടുത്തിരുന്നെങ്കില്‍ ഡോ തോമസ് ഐസക്കിനെ ഓരോ ദിവസവും ഏതെങ്കിലും തെങ്ങിന്‍ ചുവട്ടില്‍ കണികാണേണ്ടിവരുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ എടുത്ത് അമ്മാനമാടാന്‍ ഇത്രയേറെ അവസരം ലഭിച്ച എത്ര നേതാക്കള്‍ ഈ പാര്‍ട്ടിയില്‍ ഉണ്ട്.
കേരളത്തിലെ സമുന്നതരായ കമ്മ്യുണിസ്റ്റ് നേതാക്കളോട് ഒറ്റ ചോദ്യം സഖാവ് സുശീലാ ഗോപാലനോടാണോ ഡോ തോമസ് ഐസക്കിനോടോ നിങ്ങള്‍ക്ക് പ്രിയം? സംശയം വേണ്ട ഡോ തോമസ് ഐസക്കിന്റെ വ്യക്തി മാഹാത്മ്യത്തില്‍ ഭ്രമിച്ചു നില്‍ക്കുന്നവരാകും ഏറെയും .മുതലാളിത്തത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ രമിച്ചു മദിച്ചു കഴിയുന്ന ഡോ തോമസ് ഐസക്ക് അരുതാത്ത എന്ത് ചെയ്താലും പാര്‍ട്ടി സഹിച്ചുകൊള്ളും. മുതലാളിത്ത സംസ്‌കാരത്തിന്റ വടുക്കള്‍ ഡോ തോമസ് ഐസക്കിന് അലങ്കാരമാണ്. ആ പത്രാസു കണ്ട് കണ്ട് പാര്‍ട്ടി കണ്ണഞ്ചിപ്പോകും. അവിടം മുതലാണ് ഡോ തോമസ് ഐസക്ക് വഴിതെറ്റിയത് ഉന്നത പദവികളില്‍ ഇരുന്ന് അധികാരം കയ്യാളിയിരുന്നവരാണ് ഡോ തോമസ് ഐസക്കും സഖാവ് സുശീലാ ഗോപാലനും .പക്ഷെ ഒരേ പാര്‍ട്ടിയിലെ രണ്ട് സമാന്തര രേഖകള്‍ ആയിരുന്നു ഇരുവരും. തൊഴിലാളിവര്‍ഗത്തിന്റെ സംസ്‌കാരവുമായി മെഴുകി ജീവിച്ചയാളാണ് സുശീല . അവരുടെ മനസ് നിറയെ ആലംബഹീനരായ ഏഴകള്‍ മാത്രമായിരുന്നു.
ഐസക്ക് പേരുകേട്ട ധനമന്ത്രി ആയിരുന്നപ്പോള്‍ ചായവ് തൊഴിലാളിവര്‍ഗത്തോടായിരുന്നോ വ്യവസായികളോട് ആയിരുന്നോ ? ഒരു ചെറിയ അനുഭവം പറയാം. കളമശേരി എച്ച് എം ടി തകര്‍ച്ചയുടെ വക്കത്തെത്തി അടച്ചുപൂട്ടലിന്റെ വക്കത്തി രണ്ടുമാസം ശമ്പളം നിലച്ച സമയം. സമസ്ത സംഘടനകളും ഒറ്റ മനുഷ്യനെപ്പോലെ എച്ച് എം ടിയെ കരകയറ്റാന്‍ ഭഗീരഥ പ്രയത്‌നം നടത്തുന്ന കാലം. രാജ്യത്തെ പത്ത് പടുകൂറ്റന് വ്യവസായ ശാലകളിലൊന്നായിരുന്നല്ലോ എച്ച് എം ടി. അതിനെ രക്ഷിക്കാന്‍ രജതരേഖ തെളിഞ്ഞുവന്നു. സര്‍ക്കാരന്റെ പൊതുമേഘാ സ്ഥാപനത്തില്‍ അച്ചടി രംഗവുമായി ബന്ധപ്പെട്ട ഒരു വമ്പന്‍ ഓര്‍ഡറിന് വഴിതെളിയുന്നതായി അന്നത്തെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് കെ എന്‍ രവീന്ദ്രനാഥ് കണ്ടുപിടിച്ചു. മറ്റ് ട്രേഡ് യൂണിയന്‍ നേതാക്കളും ആവേശഭരിതരായി. അക്കാലത്ത് പ്രസിന്റെ ചുമതലക്കാരനായ മന്ത്രി മാത്യു ടി തോമസാകട്ടെ ട്രേഡ് യൂണിയന്‍ നേതാക്കളക്ക് എല്ലാ സഹായവും വാക്ദാനം ചെയ്യുകയും ധനമന്ത്രി തോമസ് ഐ സക്കിന്റെ കയ്യൊപ്പ് മാത്രം മതിയെന്ന് പറഞ്ഞ് തൊഴിലാളികളെ ആവേശം കൊള്ളിക്കുകയും ചെയ്തു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ എച്ച് എം ടിയിലെ താപ്പാനകള്‍ അടിയില്‍ക്കൂടി വേലവെച്ചു ഏതെങ്കിലും സ്വാകര്യ കമ്പനിക്ക് മറിച്ച് വിറ്റു കോഴ കീശയിലിടുകയാണ് പതിവ് പക്ഷേ എച്ച് എം ടി യുടെ അതിദയനീയ അവസ്ഥയില്‍ മനസലിഞ്ഞ ആ താപ്പാനകള്‍ പോലും എച്ച് എം ടി രക്ഷപ്പെടട്ടെ എന്ന് ചിന്തിച്ചു.
എന്നാല്‍ തൊഴിലാളിവര്‍ഗത്തിന്റെ പേരില്‍ മന്ത്രികസേരയില്‍ കയറിയ ഈ എരപ്പാളി മന്ത്രിയാകട്ടേ ആ ഓര്‍ഡര്‍ മൂവാറ്റ് പുഴയിലെ ഒരു വ്യവസായിക്ക് മറിച്ച് കൊടുത്ത് പൊതുമേഖലാ സ്ഥാപനത്തിനെ കഴുത്ത് ഞെരിച്ചു! ധനമന്ത്രി ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ല എന്ന പരാതി ഉയര്‍ന്നപ്പോള്‍ മന്ത്രി ക്ഷുഭിതനായി. യൂണിയന്‍ നേതാക്കള്‍ കെ എന്‍ രവീന്ദ്രനാഥിനെ കണ്ടത് മന്ത്രിക്ക് പിടിച്ചില്ല. ഈ ഏഭ്യന്‍ തെറിപറഞ്ഞത് തൊഴിലാളികളെയല്ല സ്ഫടികം പോലെ പരിശുദ്ധനായ തൊഴിലാളിവര്‍ഗത്തിന്റെ കണ്ണിലുണ്ണിയായ കെ എന്‍ രവീദ്ര നാഥിനെയായിരുന്നു. എച്ച് എം ടിയിലെ യൂണിയന്‍ നേതാക്കളും ഉന്നതഉദ്യോഗസ്ഥരും മന്ത്രിയെക്കാനാന്‍ കാണാന് എത്തിയിരിക്കുകയാണെന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം അകത്തേക്ക് വിളിപ്പിച്ചു . ആ സമയം എ വിജരാഘവനും ആ മുറിയില്‍ ഉണ്ടായിരുന്നു. മറ്റെന്തൊ ആവശ്യത്തിന് മന്ത്രിയെ കാണാന്‍ എത്തിയതായിരുന്നു വിജരാഘവന്‍. അന്ന് ഐസക്ക് കെ എന്‍ രവീന്ദ്രനാഥിനെ നിന്ദിച്ചത് ഇങ്ങിനെ പറഞ്ഞാണ്. ' തലയ്ക്ക് വെളിവില്ലാത്ത രവീന്ദ്രനാഥ് എച്ച് എം ടി യില് രണ്ടുമാസമായി ചിലരെ ശബളം കിട്ടുന്നില്ല എന്ന് പറഞ്ഞ് ഇങ്ങോട്ട് വിട്ടിരിക്കുകയാണ് ..' തുടര്‍ന്ന് പറഞ്ഞ വാക്കുകള്‍ ഇവിടെ എഴുതാന് വയ്യ . . ആ നിമിഷം ആ മന്ത്രിയുടെ കരണക്കുറ്റിക്ക് പൊട്ടിക്കേണ്ടതായിരുന്നു. അന്നത് നടന്നില്ല. രവീന്ദ്രനാഥ് എവിടെ ഐസക്ക് എവിടെ? അതാണ് തൊഴിലാളികള്‍ക്ക് പറ്റിയ കൈത്തെറ്റ്. ഏറ്റവും ചുരുങ്ങിയത് അവിടെ ചവിട്ടിയെങ്കിലും ഇടണമായിരുന്നു. അധികാര പ്രമത്തനായ മന്ത്രി മൂവാറ്റുപുഴയിലെ ശിങ്കിടിക്ക് പൊതുമേഖലാ സ്ഥാപനത്തിന്റെ കരാര്‍ മറിച്ച് കൊടുത്ത് തുട്ട് കീശയിലാക്കി. ഈ കരാര് എച്ച് എം ടിക്ക് തരാന്‍ പറ്റില്ല എന്ന് ഈ ധനമന്ത്രി വെട്ടിത്തുറന്ന് പറഞ്ഞു.
ഇതേ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഇതിലും വലിയ സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി വി എസ്സ് ചെയ്തത് എന്തെന്ന് കൂടി അറിയൂ. എച്ച് എം ടി പൂട്ടിയിടലിന്റെ വക്കിലെത്തിയ ഘട്ടം. ഭാഗ്യക്കുറി അടിക്കുന്നതിനുള്ള രണ്ട് കോടി രൂപയുടെ പ്രസിന്റെ കരാര്‍ കിട്ടാവുന്ന അവസരം തെളിഞ്ഞപ്പോള്‍ നായനാര്‍ ആയിരുന്നു മുഖ്യമന്ത്രി . അഴിമതി ലോബി ഗുജറാത്തിലെ കൂറ്റന്‍ കമ്പനിക്ക് കരാര്‍ ഒപ്പിച്ചുകൊടുത്ത് കോഴ കീശയിലാക്കാന്‍ തയ്യാറായിരിക്കുമ്പോള്‍ യൂണിയന്‍ നേതാക്കള്‍ വിഎസിനെ കണ്ട് വിവരം ധരിപ്പിച്ചത്. ധനമന്ത്രി ടി ശിവദാസമേനോനും പ്രസിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി ടികെയും അന്നത്തെ എം പി സുരേഷ് കുറുപ്പും മറ്റും ശക്തമായി ഇടപ്പെട്ടാണ് ആ കരാര്‍ എച്ച് എം ടിക്ക് തന്നെ നല്‍കിച്ചത്. വെറും രണ്ട് ദിവസം കൊണ്ടാണ് ആ കരാര്‍ പൊതുമേഖലാ സ്ഥാപനമായ എച്ച് എം ടി ക്ക് നേടിക്കൊടുത്തത്. അതേ പ്രസാണ് ഭാഗ്യക്കുറി അച്ചടിക്കാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. സിപിഎം ഭരണത്തില്‍ ഒരു മന്ത്രി മാത്രമല്ല ഭരണ നൈപുണ്യം കാട്ടി വ്യക്തിത്വം ഉയര്‍ത്ഥിപ്പിടിച്ചിട്ടുള്ള നിരവധി പേരുണ്ട് എന്തായിരുന്നു സുശീല ഗോപാലിന്റെ സംഭാവന? ഇന്നതെല്ലാം ആര് ഓര്‍ക്കാന്‍.
https://www.facebook.com/Malayalivartha

























