Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..


ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും


ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന് പുതിയ പേര് ഉദയ് ..... ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ


നവാ​ഗതർക്ക് അവസരം.... എല്ലാഗായകരുടെയും ഭക്തിഗാനങ്ങൾ ശബരീശ സന്നിധിയിൽ ഇനി മുഴങ്ങും, പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും


തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തം... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

22 JUNE 2024 09:59 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .

ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതുമാണ്.

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് ഉദ്യോ​ഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി...  (8 minutes ago)

സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധനവ്..  (14 minutes ago)

കാര്യകാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ഇന്ന് എല്‍ഡിഎഫ് യോഗം ചേരും  (19 minutes ago)

ജനുവരി 12 രാവിലെ പത്ത് മണി വരെ അപേക്ഷകൾ സമർപ്പിക്കാം.  (31 minutes ago)

റിപ്പോർട്ടറിൽ MLA ഓഫീസിന്റെ മുറി ടൂർ..! അട ഗൊമ്മാളെ...! പ്രശാന്തിന്റെ ആദ്യ ഗസ്റ്റ് ശ്രീലേഖ,പാലുകാച്ച് കഴിഞ്ഞു  (39 minutes ago)

സിനിമാ ഷൂട്ടിങ്ങുകളും നിർത്തി വയ്ക്കാൻ തീരുമാനം  (52 minutes ago)

IRAN 'ഖമനയിയുടെ അന്ത്യ'മെന്ന് പ്രതിഷേധക്കാര്‍  (1 hour ago)

വരവിനേക്കാൾ ചിലവ്! അലങ്കാര വസ്തുക്കൾ സ്വന്തമാക്കും: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക  (1 hour ago)

ഗോവിന്ദന്റെ മുന്നിലിട്ട് ആര്യയെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ടു..! പച്ചയ്ക്ക് തെറിവിളി..! പൊട്ടിക്കരഞ്ഞ് ആര്യ  (1 hour ago)

രാഹുലിനെ ചൊറിഞ്ഞ് വാരി അതിജീവിതയുടെ ഭർത്താവിന് മുട്ടൻ പണി, ചവിട്ടി പുറത്താക്കി BJP..! സംഭവിച്ചത് ഇത്  (1 hour ago)

സതീശാ.. ഒരു പൊടിക്ക് അടങ്ങ് ഷാഫി തീരുമാനിക്കും സതീശൻ അനുസരിക്കും..ഒതുങ്ങിയില്ലെങ്കിൽ BJP തൂക്കും..!കുത്തി നാറ്റിക്കാതെ..!  (1 hour ago)

കോൺഗ്രസിന്റെ കണ്ണിൽ പാലക്കാട് തന്നെ.. യൂത്തന്മാർ അറിഞ്ഞിറങ്ങി തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നില്‍ നിന്ന് എം കെ രാഘവനും ഷാഫിയും ജില്ലയിലെ 13 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ പിടിക്കാന്‍ ഉറപ്പിച്ചു യുഡിഎഫിന്  (1 hour ago)

ചിറക്കരയിലെ കടുവ സാന്നിദ്ധ്യം....  (1 hour ago)

മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്...  (1 hour ago)

പി.എം റോഡിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിലിടിച്ച് കർണാടക സ്വദേശി മരിച്ചു...  (2 hours ago)

Malayali Vartha Recommends