Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

കേന്ദ്രകമ്മിറ്റി നിര്‍ണായകം... സി.പി.എം. സംസ്ഥാന സമിതിയില്‍ അസാധാരണ അഭിപ്രായ പ്രകടനവുമായി പി. ജയരാജന്‍; ഭാവിയില്‍ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് സി.പി.എം. യോഗത്തില്‍ പി. ജയരാജന്‍; എല്ലാറ്റിനും ഉത്തരം കേന്ദ്ര കമ്മിറ്റിയിലെന്ന് യെച്ചൂരി

23 JUNE 2024 08:19 AM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണം സിപിഎമ്മിന് ഇപ്പോഴും തീര്‍ന്നിട്ടില്ല. അതേസമയം സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ അതിരൂക്ഷവിമര്‍ശനമുയര്‍ന്ന സി.പി.എം. സംസ്ഥാനസമിതിയില്‍ അസാധാരണ അഭിപ്രായപ്രകടനവുമായി പി. ജയരാജന്‍.

ഭാവിയില്‍ കെ.കെ. ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ജയരാജന്റെ പരാമര്‍ശം. വടകരയിലെ ജനങ്ങള്‍ക്കും അത്തരമൊരു ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ശൈലജയെ ഡല്‍ഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിര്‍ത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോല്‍വിയുടെ ഘടകമാണെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി മാറണമെന്നോ, പകരം കെ.കെ.ശൈലജയെ കൊണ്ടുവരണമെന്നോ ജയരാജന്‍ പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ സമീപനവും സാധരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതിരുന്ന സര്‍ക്കാരിന്റെ സമീപനവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സാഹചര്യത്തിലാണ് പി. ജയരാജന്റെ പരാമര്‍ശത്തിന് രാഷ്ട്രീയപ്രാധാന്യം കൂടുന്നത്. വിമര്‍ശനങ്ങള്‍ക്കൊന്നും യോഗത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞതുമില്ല.

പാര്‍ട്ടിയിലെ ഒരുനേതാവിനെയും ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയോ, അത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നരീതി സി.പി.എമ്മിലില്ല. ഗൗരിയമ്മ മുതല്‍ വി.എസ്. അച്യുതാനന്ദന്‍വരെയുള്ളവരുടെ പേരുകള്‍ അങ്ങനെ ഉയര്‍ന്ന ഘട്ടത്തിലെല്ലാം അതിനെ തള്ളിപ്പറയുന്ന രീതിയാണ് പാര്‍ട്ടി സ്വീകരിച്ചത്. അതുകൊണ്ടാണ് അസാധാരണ നീക്കമായി ജയരാജന്റെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുമോയെന്ന ചോദ്യം തള്ളിക്കളയാതെ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെ വാര്‍ത്താ സമ്മേളനത്തിനിടെ യെച്ചൂരി നടത്തിയ പ്രതികരണത്തില്‍ ചര്‍ച്ചകളുടെയും അഭ്യൂഹങ്ങളുടെയും പുകച്ചുരുളുകള്‍ ഉരുണ്ടുകൂടുകയാണ് പാര്‍ട്ടിയില്‍.

വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊക്കെയുള്ള ഉത്തരം 28 മുതല്‍ 30 വരെ നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ ഉണ്ടാവുമെന്ന് പറഞ്ഞുവെച്ചിരിക്കുകയാണ് യെച്ചൂരി.

കേരളത്തില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ടെന്നാണ് തിരഞ്ഞെടുപ്പുഫലത്തിനുശേഷം ചേര്‍ന്ന പൊളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവന. തുടര്‍ന്ന്, കേരളത്തില്‍ സംസ്ഥാനനേതൃയോഗങ്ങള്‍ ചേരുന്നതിനിടെയായിരുന്നു കൊല്‍ക്കത്തയില്‍ യെച്ചൂരിയുടെ അഭിപ്രായപ്രകടനം.

കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷ ഏറെ വലുതായിരുന്നു. എന്നാല്‍, അതുണ്ടായില്ല. എന്തുകൊണ്ട് പ്രതീക്ഷിച്ച ഫലമുണ്ടായില്ല എന്നതില്‍ ആത്മപരിശോധന അനിവാര്യമാണ്. അതാണ് പി.ബി. പ്രസ്താവനയില്‍ പരാമര്‍ശിച്ചത്. പരാജയത്തിന് പല കാരണങ്ങളുണ്ട്. അതായത് എട്ടുവര്‍ഷമായി ഭരണത്തിലാണ് എന്നത്-അതിലൊരു കാരണം മാത്രമാണ്. ഒട്ടേറെ കാര്യങ്ങളുണ്ട്, ഒട്ടേറെ ചോദ്യങ്ങളുണ്ട്. 28 മുതല്‍ 30 വരെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷമേ ഇക്കാര്യത്തില്‍ സ്പഷ്ടീകരണം നല്‍കാനാവൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....  (7 minutes ago)

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (20 minutes ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (43 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (51 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (58 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (1 hour ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (10 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (10 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

Malayali Vartha Recommends