Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

ആവേശപ്പെരുമഴ... ട്വന്റി-20 ലോകകപ്പില്‍ ബംഗ്‌ളാദേശിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ 50 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു; തിങ്കളാഴ്ച ഓസ്‌ട്രേലിയയെ നേരിട്ട് പകരം വീട്ടാനൊരുങ്ങി ടീം ഇന്ത്യ; ഓസ്‌ട്രേലിയയ്ക്ക് നിര്‍ണായക പോരാട്ടം

23 JUNE 2024 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പകരം വീട്ടാന്‍ ഇന്ത്യക്ക് സുവര്‍ണാവസരം. സൂപ്പര്‍ എട്ടിലെ ഒന്നാം ഗ്രൂപ്പിലെ ഒന്നാമന്മാരാകാന്‍ ഇന്ത്യ തിങ്കളാഴ്ച ഓസ്‌ട്രേലിയയെ നേരിടും. ട്വന്റി-20 ലോകകപ്പില്‍ ബംഗ്‌ളാദേശിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ 50 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ബംഗ്‌ളാദേശ് 146/8 എന്ന സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. പുറത്താകാതെ അര്‍ദ്ധസെഞ്ച്വറി നേടിയ ഹാര്‍ദിക് പാണ്ഡ്യ (50*), വിരാട് കൊഹ്ലി (37), റിഷഭ് പന്ത് (36),ശിവം ദുബെ (34), രോഹിത് ശര്‍മ്മ (23) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ആന്റിഗ്വ നോര്‍ത്ത് സൗണ്ടിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന ട്വന്റി-20 സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.

നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം നേടിയ അര്‍ഷ്ദീപ് സിംഗും ജസ്പ്രീത് ബുംറയും ഒരു വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുമാണ് ബംഗ്‌ളാബാറ്റിംഗിനെ തകര്‍ത്തത്. 40 റണ്‍സ് നേടിയ നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ, 29 റണ്‍സ് നേടിയ തന്‍സീദ് ഹസന്‍, 24 റണ്‍സ് നേടിയ റിഷാദ് ഹൊസൈന്‍ എന്നിവര്‍ക്കേ ബംഗ്‌ളാനിരയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മ്മയും വിരാടും ചേര്‍ന്ന് ഓപ്പണിംഗില്‍ 3.4 ഓവറില്‍ 39 റണ്‍സാണ് നേടിയത്. സ്പിന്നര്‍മാരെ ഉപയോഗിച്ച് ബൗളിംഗ് ഓപ്പണിംഗ് ചെയ്ത ബംഗ്‌ളാദേശിന് വേണ്ടി ആദ്യ വിക്കറ്റ് നേടിയ സ്പിന്നര്‍ ഷാക്കിബ് അല്‍ ഹസനാണ്. 11 പന്തുകളില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സും പറത്തിയ രോഹിതിനെ നാലാം ഓവറില്‍ ഷാക്കിബ് ജാകെര്‍ അലിയുടെ കയ്യിലെത്തിക്കുകയായിരുന്നു. പകരമിറങ്ങിയ റിഷഭ് പന്ത് വിരാടിനൊപ്പം നിന്നുകളിച്ചതോടെ ഇന്ത്യ ആറാം ഓവറില്‍ 50 കടന്നു.

ഒന്‍പതാം ഓവറില്‍ തന്‍സീബ് ഹസനെ ഇറങ്ങിയടിക്കാനൊരുങ്ങിയ വിരാട് ബൗള്‍ഡായി. 28 പന്തുകള്‍ നേരിട്ട വിരാട് ഒരു ഫോറും മൂന്ന് സിക്‌സും പായിച്ചശേഷമാണ് മടങ്ങിയത്. പകരമിറങ്ങിയ സൂര്യകുമാര്‍ യാദവ് (6)നേരിട്ട ആദ്യ പന്തില്‍ സിക്‌സ് പറത്തിയെങ്കിലും അടുത്ത പന്തില്‍ കീപ്പര്‍ ലിട്ടണ്‍ദാസിന് ക്യാച്ച് നല്‍കി മടങ്ങി. റിഷഭ് പന്തും ശിവം ദുബെയും 12-ാം ഓവറില്‍ ഇന്ത്യയെ 100 കടത്തി.

ടീം സ്‌കോര്‍ 108ല്‍ വച്ച് റിഷഭ് പുറത്തായതിന് ശേഷമെത്തിയ ഹാര്‍ദിക്കും ദുബെയും ചേര്‍ന്ന് പിന്നീട് പോരാട്ടം ഏറ്റെടുത്തു. 24 പന്തുകളില്‍ മൂന്ന് സിക്‌സുകള്‍ പറത്തിയ ദുബെ 18-ാം ഓവറിലാണ് മടങ്ങിയത്. അക്ഷര്‍ പട്ടേലിനെ(3) കൂട്ടുനിറുത്തി അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ തകര്‍ത്തടിച്ച് 196ലെത്തിച്ചു. 27 പന്തുകള്‍ നേരിട്ട ഹാര്‍ദിക് നാലുഫോറും മൂന്ന് സിക്‌സുമടിച്ചു.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു ഇരുവരും. നേരിട്ട നാലാം പന്ത് തന്നെ സിക്‌സിന് പറത്തി കോലിയും തുടര്‍ച്ചായ ബൗണ്ടറികളോടെ രോഹിത്തും വെടിക്കെട്ട് തുടക്കം നല്‍കി. നാലാം ഓവറില്‍ ഷാക്കിബ് അല്‍ ഹസനെ സിക്‌സിനും ഫോറിനും പറത്തിയ രോഹിത് പക്ഷെ അതേ ഓവറില്ര്‍ പുറത്തായി. 11 പന്തില്‍ 23 റണ്‍സായിരുന്നു രോഹിത്തിന്റെ നേട്ടം.

കോലി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തിയാണ് തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സൂര്യകുമാറിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് തന്‍സിം ഇന്ത്യയെ ഞെട്ടിച്ചു.

ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ചേര്‍ന്നുള്ള പിന്നീട് ഇന്ത്യക്ക് കരുത്തായത്. തുടക്കം മുതല്‍ പാണ്ഡ്യ തകര്‍ത്തടിച്ചപ്പോള്‍ കരുതലോടെ തുടങ്ങിയ ദുബെ നിലയുറപ്പിച്ചശേഷമാണ് ആക്രമണം ഏറ്റെടുത്തത്. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 17ാം ഓവറില്‍ 150 കടത്തി. തുടര്‍ച്ചയായ ഓവറുകളില്‍ സിക്‌സുകള്‍ പറത്തിയ ദുബെ പ്രതീക്ഷ നല്‍കിയെങ്കിലും പതിനെട്ടാം ഓവറില്‍ വീണു. 24 പന്തില 34 റണ്‍സടിച്ച ദുബെ മൂന്ന് സിക്‌സ് പറത്തി. ദുബെ പുറത്തായെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹാര്‍ദ്ദിക് അക്‌സറിനെ(3*) കൂട്ടുപിടിച്ച് ഇന്ത്യയെ 196ല്‍ എത്തിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....  (7 minutes ago)

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (20 minutes ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (43 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (51 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (58 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (1 hour ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (10 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (10 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

Malayali Vartha Recommends