കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് ശരീരത്തില്‍ കമ്പി തുളച്ചു കയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് ശരീരത്തില്‍ കമ്പി തുളച്ചു കയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെളിയംകോട് സ്വദേശി ആഷിക്ക് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ കൈവരി നിര്‍മിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ചാവക്കാട് - പൊന്നാനി ദേശീയ പാതയില്‍ വെളിയംകോടാണ് ഇന്നലെ രാത്രി അപകടം സംഭവിച്ചത്.
അവിടെ വെച്ചു തന്നെ ഇരുവരും മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുകയും ചെയ്യും
https://www.facebook.com/Malayalivartha

























