തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി രാജ്ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.....കുടുംബത്തോടൊപ്പമാണ് സുരേഷ് ഗോപി എത്തിയത്..രാജ്ഭവൻ തന്നെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം ഔദ്യോഗികമായി അറിയിച്ചത്

രാജ്ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുടുംബത്തോടൊപ്പമാണ് സുരേഷ് ഗോപി രാജ്ഭവനിൽ എത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഗവർണറെ കണ്ട് അനുഗ്രഹം വാങ്ങുന്നത്.
സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധിക യും മകൾ ഭാഗ്യ സുരേഷും മരുമകൻ ശ്രേയസും രാജ്ഭവനിൽ എത്തിയിരുന്നു. ഏറെനേരം ഗവർണർക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.രാജ്ഭവൻ തന്നെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം ഔദ്യോഗികമായി അറിയിച്ചത്. ഇതിനു മുൻപ് മകൾ ഭാഗ്യയുടെ വിവാഹത്തിന് ക്ഷണിക്കാനും സുരേഷ് ഗോപി രാജ്ഭവനിൽ എത്തിയിരുന്നു. ഭാഗ്യയുടെ വിവാഹത്തിനുശേഷം നവദമ്പതികളെ അനുഗ്രഹിക്കാൻ സുരേഷ് ഗോപിയുടെ വീട്ടിലും ഗവർണർ സന്ദർശനം നടത്തിയിരുന്നു.
∙ ശക്തമായ മഴയിൽ കുന്ന് ഇടിഞ്ഞ വർക്കല ക്ലിഫിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും സന്ദർശനം നടത്തി. ക്ലിഫ് സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ജിയോളജി വകുപ്പ്, ജില്ലാ കലക്ടർ എന്നിവരുമായി ചർച്ച നടത്തും.റിപ്പോർട്ട് കേന്ദ്ര മന്ത്രാലയങ്ങൾക്ക് ഉടൻ സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
രാവിലെ എട്ടുമണിയോടെ എത്തിയ സംഘം ഒരു മണിക്കൂറോളം സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കലക്ടർ ജെറോമിക് ജെറോം, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (കേരള ഘടകം ) ഡപ്യൂട്ടി ഡയറക്ടർ ജനറൽ വി.അമ്പിളി, ടൂറിസം വകുപ്പ്, വർക്കല താലൂക്ക്, നഗരസഭ ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ ഉൾപ്പെടെ എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























