സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി രാജ്ഭവൻ... സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണറുടെ സത്യപ്രതിജ്ഞ വേദിയിലെ ഇടപെടൽ ഉറ്റുനോക്കി രാഷ്ട്രീയ കേരളം...പുതിയ മന്ത്രിയുടെ വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങും...

മാനന്തവാടി എം.എൽ.എ ഒ.ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രിമാർ, എം.എൽ.എമാർ, വിവിധ കക്ഷിനേതാക്കൾ, ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഭാര്യ പി.കെ. ശാന്തയും മക്കളായ സി.കെ. മിഥുനയും സി.കെ. ഭാവനയും ചടങ്ങിനെത്തുമെന്നാണ് വിവരം.
പട്ടികജാതി, പട്ടികവർഗ ക്ഷേമമാണ് ഒ.ആർ കേളുവിന് നൽകിയിരിക്കുന്ന വകുപ്പുകൾ. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണറുടെ സത്യപ്രതിജ്ഞ വേദിയിലെ ഇടപെടലുകളും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്.
ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച കെ. രാധാകൃഷ്ണനു പകരക്കാരനായാണ് ഒ.ആര്‍ കേളു എത്തുന്നത്. അതേസമയം, രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വി.എന്‍ വാസവനും പാര്‍ലമെന്‍റികാര്യം എം.ബി രാജേഷനുമാണു നല്‍കിയിരിക്കുന്നത്.
വയനാട്ടിൽ നിന്ന് സിപിഐഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവും മാനന്തവാടി എംഎൽഎയുമാണ് ഒആർകേളു. ഒ ആർ കേളു മന്ത്രിയാകുന്നതോടെ മന്ത്രിസഭയിൽ വയനാടിന് പ്രാതിനിധ്യം ലഭിക്കും. ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റു കൂടിയാണ് ഒ ആർ കേളു.
കെ രാധാകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന ദേവസ്വം വകുപ്പ് കേളുവിന് നൽകാത്തതിൽ വിമർശനം ഉയർന്നിരുന്നു. പകരം, ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നൽകാനാണ് സിപിഐഎം തീരുമാനം.
സ്പീക്കർ ആയിരുന്നതിനാൽ എംബി രാജേഷിന് സഭാ നടപടികളിൽ കൂടുതൽ ഇടപെടാൻ ആകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കൂടുതൽ കരുതലും സൂക്ഷ്മതയും വേണ്ട വകുപ്പാണ് ദേവസ്വം എന്ന് വിലയിരുത്തിയാണ് വി എൻ വാസവനെ ചുമതല ഏൽപ്പിക്കുന്നത്. വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങും.
https://www.facebook.com/Malayalivartha

























