സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം ആളുമാറി നല്കി. കൊണ്ടുപോയവര്‍ അവരുടേതെന്നു കരുതി സംസ്കാരത്തിനൊരുങ്ങവേ, മിനിറ്റുകള്‍ക്കു മുന്‍പ് യഥാര്‍ഥ ബന്ധുക്കളെത്തി....

സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം ആളുമാറി നല്കി. കൊണ്ടുപോയവര്‍ അവരുടേതെന്നു കരുതി സംസ്കാരത്തിനൊരുങ്ങവേ, മിനിറ്റുകള്‍ക്കു മുന്‍പ് യഥാര്‍ഥ ബന്ധുക്കളെത്തി മൃതദേഹം തിരികെ വാങ്ങിക്കൊണ്ടുപോയി സംസ്കാര ചടങ്ങുകള്‍ നടത്തി.
കൊല്ലത്താണ് ശനിയാഴ്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കടപ്പാക്കട ലക്ഷ്മിനിവാസില്‍ ടി.എന്‍.സുന്ദരേശനും (74) കാവനാട് കയ്യാഴത്തു തെക്കതില്‍ രവീന്ദ്രനും (83) വെള്ളിയാഴ്ചയാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ശനിയാഴ്ച സംസ്കരിക്കാനായിരുന്നു തീരുമാനം.
കാവനാടുള്ള രവീന്ദ്രന്റെ വീട്ടുകാര്‍ ആദ്യമെത്തി മൃതദേഹം വാങ്ങി വീട്ടിലെ കര്‍മങ്ങള്‍ക്കുശേഷം മുളങ്കാടകത്തെ ശ്മശാനത്തില്‍ സംസ്കരിക്കാനൊരുങ്ങവേയാണ് സുന്ദരേശന്റെ ബന്ധുക്കള്‍ ശ്മശാനത്തിലെത്തി അടയാളങ്ങള്‍ ബോധ്യപ്പെടുത്തി മൃതദേഹം വാങ്ങിക്കൊണ്ടുപോയത്. മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹങ്ങള്‍ ജീവനക്കാര്‍ മാറിനല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്.
രവീന്ദ്രന്റെ ബന്ധുക്കള്‍ എത്തിയപ്പോള്‍ സുന്ദരേശന്റെ മൃതദേഹമാണ് ആശുപത്രി അധികൃതര്‍ തെറ്റി നല്‍കിയത്. പൊതിഞ്ഞു നല്കിയതിനാല് ബന്ധുക്കള്‍ക്ക് ആളുമാറിയത് തിരിച്ചറിയാനായില്ല. പതിനൊന്നരയോടെ സുന്ദരേശന്റെ ബന്ധുക്കളും ആശുപത്രിയിലെത്തി. പൊതിഞ്ഞുനല്‍കിയ മൃതദേഹത്തിന് വണ്ണം കൂടുതല്‍ തോന്നിയത് ബന്ധുകളില്‍ സംശയമുയര്‍ത്തി.
25 വര്‍ഷം മുന്‍പ് യന്ത്രത്തില്‍ കുടുങ്ങി സുന്ദരേശന്റെ ഇടതു കൈയുടെ ചൂണ്ടുവിരലടക്കം നാലു വിരലുകള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. ഇത് കണ്ടെത്താനാകാതെ വന്നതോടെ മാറിവാങ്ങിയ മൃതദേഹം ആശുപത്രിയില്‍ തിരികെ കൊടുത്തശേഷം യഥാര്‍ഥ മൃതദേഹത്തിനായി തിരഞ്ഞു.
ആരാണ് സുന്ദരേശന്റെ മൃതദേഹം കൊണ്ടുപോയതെന്ന് ആദ്യം മനസ്സിലാക്കാനുമായില്ല. തുടര്‍ന്ന് വിവരമറിഞ്ഞ കൊല്ലം മുന്‍ മേയര്‍ രാജേന്ദ്രബാബുവും അന്വേഷണം നടത്തി. പ്രായമുള്ള ഒരാളിന്റെ മൃതദേഹം സംസ്കരിക്കാന്‍ മുളങ്കാടകത്തു കൊണ്ടുവന്നെന്നറിഞ്ഞ് ബന്ധുക്കള്‍ അങ്ങോട്ടേക്കു പോയി. അവിടെയെത്തിയപ്പോള്‍ മൃതദേഹം വിട്ടുനല്‍കാതിരുന്നത് അല്പനേരം സംഘര്‍ഷത്തിനും ഇടയാക്കി. ഒടുവില്‍ അപകടത്തില്‍പ്പെട്ട സുന്ദരേശന്റെ കൈപ്പത്തി ചൂണ്ടിക്കാട്ടി മൃതദേഹം മാറിയതായി ബോധ്യപ്പെടുത്തി.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























