കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.... ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്

കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.
ബസ് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നിലവില്‍ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം ബൈക്ക് യാത്രക്കാരനും അപകടത്തില്‍ പെട്ടു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചനകള്‍. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. 20 പേരാണ് ബസിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ . സിഗ്നലിനടുത്ത് ബ്രേക്ക് ചവിട്ടിയപ്പോള്‍ കിട്ടാത്തത് കൊണ്ടാണ് അപകടമുണ്ടായതെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha

























