കിണറ്റിലെ വെള്ളം പാൽനിറമായതിന് കാരണം കണ്ടെത്തി; ഫാക്ടറിയിൽനിന്നുള്ള മാലിന്യമാണെന്ന് നാട്ടുകാർതന്നെ കണ്ടെത്തി...കിയ കോഴിമുട്ട കുഴിച്ചിട്ടതാണ് സമീപത്തെ കിണറ്റിലെ വെള്ളം പാൽനിറത്തിലായതിന് കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു
ചാമംപതാൽ ഏറമ്പടത്തിൽ സന്തോഷിന്റെ കിണറ്റിലെ വെള്ളം പാൽനിറത്തിലായതിന് പിന്നിൽ സ്വകാര്യ ഫാക്ടറിയിൽനിന്നുള്ള മാലിന്യമാണെന്ന് നാട്ടുകാർതന്നെ കണ്ടെത്തി. ജനകീയ പ്രതിഷേധം ശക്തമായതോടെ ആരോഗ്യവകുപ്പും വാഴൂർ പഞ്ചായത്തും ഇടപെട്ടു. ഫാക്ടറി വളപ്പിൽ ഇരുപതിനായിരത്തോളം പഴകിയ കോഴിമുട്ട കുഴിച്ചിട്ടതാണ് സമീപത്തെ കിണറ്റിലെ വെള്ളം പാൽനിറത്തിലായതിന് കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു....
വീടിന് സമീപം പ്രവർത്തിക്കുന്ന ബി.ഇസഡ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിന് പിന്നിൽ വലിയ കുഴികുത്തി മുട്ട കുഴിച്ചിടുകയായിരുന്നു. ഇവിടേക്ക് സംസ്കരിക്കാൻ കൊണ്ടുവന്ന ഒരു പിക്കപ്പ് വാനിലെ മുട്ടയും നാട്ടുകാർ തടഞ്ഞിട്ടു. തുടർന്ന് പഞ്ചായത്ത് അധികൃതരെ നാട്ടുകാർ തന്നെ വിവരമറിയിക്കുകയായിരുന്നു..
https://www.facebook.com/Malayalivartha

























