Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

അങ്ങനെ ആ വ്യാമോഹവും നടന്നില്ല..ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നു പ്രതികൾക്കുകൂടി, ഇളവു നൽകാനുള്ള നീക്കം പൊളിഞ്ഞു...ടി.പി പ്രതികൾക്ക് ഇളവില്ല...ഗവർണറാണ് അനുമതി നൽകേണ്ടത്...

23 JUNE 2024 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

അങ്ങനെ ആ വ്യാമോഹവും നടന്നില്ല. ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളോട് സർക്കാരിനും പാർട്ടിക്കും പ്രതേക താല്പര്യമാണ് . അവരെ എങ്ങനെയനെകിലും പുറത്തിറക്കാൻ ഒരു പഴുത് നോക്കി നടക്കുകയാണ് . കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കാതെ അവരെ ചാടിക്കാൻ നോക്കുമ്പോഴെല്ലാം നിയമവും നീതിയും സത്യത്തിന്റെ ഭാഗത്തു തന്നെ നിലനിൽക്കും എന്നുള്ളത് കൊണ്ട് എല്ലാം പഴുതുകളും അടയുകയാണ് അവർക്ക് മുൻപിൽ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനോട് അനുബന്ധിച്ച് തുടക്കമിട്ട രാഷ്ട്രീയ തടവുകാരും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരുമടക്കം 900പേർക്ക് ശിക്ഷായിളവ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ മറവിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നു പ്രതികൾക്കുകൂടി ഇളവു നൽകാനുള്ള നീക്കം സർക്കാർ നടത്തിയിരുന്നു.

 

എന്നാൽ അത് എട്ടുനിലയിൽ പൊളിഞ്ഞിരിക്കുകയാണ്. ആസാദി കി അമൃത് മഹോത്സവ് എന്ന പേരിലുള്ള കേന്ദ്ര സർക്കാർ തീരുമാനപ്രകാരമാണ് ശിക്ഷായിളവ് അനുവദിക്കുന്നത്. ഇളവില്ലാതെ 20വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി പ്രത്യേകം വിധിച്ചിട്ടുള്ള ടി.പി. കേസ് പ്രതികളിൽപ്പെട്ട ടി.കെ. രജീഷ്,മുഹമ്മദ് ഷാഫി, കെ. സിജിത്ത് എന്നിവർക്കാണ് ശിക്ഷാഇളവു നൽകാൻ നടപടികളെടുത്തത്.മൂന്ന് പേർക്ക് അതീവ രഹസ്യമായി ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം ഇതോടെ തകർന്നു.പ്രതികളെ വിട്ടയക്കില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്‌നം അവസാനിപ്പിക്കാനാണ് ജയിൽ വകുപ്പിന്റെ നീക്കം. വാർത്തയുണ്ടാക്കിയ പൊതു വികാരം സർക്കാരും തിരിച്ചറിഞ്ഞു. അതിനിടെ ജയിൽ സൂപ്രണ്ട് അയച്ച കത്ത് ചോർന്നതിൽ അന്വേഷണം നടത്തുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്.

ടിപി കേസിലെ പ്രതികൾക്ക് ഇരുപത് വർഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂർ ജയിൽ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോൾ ഉൾപ്പെട്ടതാകാമെന്നും തുടർപരിശോധനകളിൽ അവർ ഒഴിവാക്കപ്പെടുമെന്നും ജയിൽ മേധാവി അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജയിലിൽ ഒരുനിശ്ചിത കാലപരിധിക്ക് കഴിഞ്ഞവരെ വിട്ടയക്കാമെന്ന് രാജ്യവ്യാപകമായി ചില ആലോനകളും പദ്ധതികളും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇത്തവണയും വിട്ടയക്കാൻ പറ്റുന്നവരുടെ പട്ടിക തയ്യാറാക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിലൊരു മാനദണ്ഡം പത്ത് വർഷം ശിക്ഷ അനുഭവിച്ചവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു. അതിനനുസരിച്ചുള്ള പട്ടികയാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് നൽകിയത്. അങ്ങനെയാവാം ടിപി കേസ് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് ഉൾപ്പെട്ടതെന്നും ഡിജിപി പറഞ്ഞു.


ടിപി കേസ് പ്രതികൾക്ക് 20വർഷം വരെ ശിക്ഷാ ഇളവ് നൽകരുതെന്ന ഉത്തരവ് ജയിൽ സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകില്ല. ഇനി പട്ടികയിൽ ഉൾപ്പെട്ടാൽ പോലും ജയിൽ ആസ്ഥാനത്തെ അന്തിമപട്ടിയിൽ അവരുടെ പേർ ഉൾപ്പെടില്ലെന്നും ജയിൽ മേധാവി പറഞ്ഞു. ഫലത്തിൽ ആ നീക്കം പൊളിയുകയാണ്. ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നീക്കം വിവാദമായത്. ഇതു രണ്ടാം വട്ടമാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം സർക്കാർ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. ആദ്യ തവണ കൊടി സുനിക്ക് പോലും ശിക്ഷാ ഇളവ് നൽകാൻ നീക്കമുണ്ടായിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെയാണു ജയിൽ സൂപ്രണ്ടിന്റെ നടപടി.

 

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറോടാണ് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 2022ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാൽ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും ജൂൺ 13ന് അയച്ചിരിക്കുന്ന കത്തിൽ പറയുന്നു. ഈ പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരുടെ കുറ്റകൃത്യത്തിന് ഇരയായവരുണ്ടെങ്കിൽ അവരോടും അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാനും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. അതീവ രഹസ്യമയാണ് ജയിൽ സൂപ്രണ്ട് നടപടികൾ എടുത്തത്.എന്നിട്ടും കത്ത് ചോർന്നത് ഇതിന് പിന്നിൽ നിന്നവരെ ഞെട്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടന്നേക്കും.സർക്കാർ പ്രതികൾക്ക് എപ്പോഴും സഹായം നൽകിയിരുന്നെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ എംഎൽഎ പ്രതികരിച്ചിരുന്നു.

 

'പ്രതികൾക്കു വഴിവിട്ട് പരോൾ നൽകാനും ജയിലിൽ ഫോൺ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നൽകാനും സർക്കാർ ശ്രദ്ധിച്ചിരുന്നു. പ്രതികളുടെ കൂടെയാണ് സർക്കാരെന്നു വീണ്ടും വീണ്ടും സ്ഥാപിക്കുകയാണ്. കോടതിയലക്ഷ്യമാണിത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കും' രമ പറഞ്ഞിരുന്നു. ഇത് കൂടി മനസ്സിലാക്കിയാണ് ജയിൽ മേധാവി അടിയന്തര വിശദീകരണവുമായി എത്തുന്നത്. ഫലത്തിൽ ടികെ രജീഷിനും അണ്ണൻ സജിത്തിനും മുഹമ്മദ് ഷാഫിക്കും മോചനം സാധ്യമാകില്ല.ഈ മാസം ടിപി കേസ് പ്രതികളായ മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്ക് പരോളും അനുവദിച്ചിരുന്നു. പ്രതികളായ എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഐഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തൻ,

റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വർഷം കഠിന തടവുമാണ് 2014 ൽ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.ജീവപര്യന്തം തടവുകാർക്ക് ഒരുവർഷമാണ് ഇളവുനൽകുക. മറ്റുള്ളവർക്ക് 15ദിവസം മുതൽ ആറുമാസംവരെ. ഇത് ശിക്ഷാ കാലാവധിയിൽ കുറയ്ക്കും. രാഷ്ട്രീയ തടവുകാർക്ക് 15ദിവസം മുതൽ ഒരുവർഷംവരെ ഇളവ് ലഭിക്കും. കേരളപ്പിറവി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം എന്നീ വിശേഷ അവസരങ്ങളിലും ഇളവുകിട്ടും. ഇതുപയോഗിച്ച് ശിക്ഷാകാലാവധി പൂർത്തിയാവും മുൻപേ പുറത്തിറങ്ങാനാവും. തടവുകാരുടെ ശിക്ഷായിളവിന് മന്ത്രിസഭയ്ക്ക് ശുപാർശ ചെയ്യാമെങ്കിലും ഗവർണറാണ് അനുമതി നൽകേണ്ടത്. കോടതിക്ക് ഇത് പുനഃപരിശോധിക്കാനാവും.

 

2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു സിപിഐഎം വിട്ട് ആർഎംപി സ്ഥാപിച്ച ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവരുടെ ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (12 minutes ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (35 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (43 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (50 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (1 hour ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (10 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (10 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (13 hours ago)

Malayali Vartha Recommends