കിളിമാനൂരില്‍ ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം...കിളിമാനൂര്‍ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്, അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറും ക്ലീനറും ആശുപത്രിയില്‍

കിളിമാനൂരില്‍ ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം...കിളിമാനൂര്‍ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്, അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറും ക്ലീനറും ആശുപത്രിയില്‍. ശക്തമായ മഴയില്‍ നിയന്ത്രണംവിട്ട് ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറേയും ക്ലീനറേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോട്ടയത്ത് നിന്ന് നെടുമങ്ങാട്ടെ ഭാരത് പെട്രോളിയത്തിന്റെ പമ്പിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. ടാങ്കറില്‍ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. വലിയ ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്താനാണ് നീക്കമുള്ളത്. ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha

























