കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാട്ടിലേക്ക് തുറന്നു വിടാനാകില്ല... വിശദമായ ആരോഗ്യ പരിശോധന ഇന്ന്

കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാട്ടിലേക്ക് തുറന്നു വിടാനാകില്ല... വിശദമായ ആരോഗ്യ പരിശോധന ഇന്ന് . താഴത്തെ നിരയിലെ രണ്ട് പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. തോല്‍പ്പെട്ടി 17 എന്ന കടുവ നിലവില്‍ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്.
കടുവയെ മൃഗശാലയില്‍ പുനരധിവസിപ്പിക്കാനായി സാധ്യതയുണ്ട്. പശുക്കളെ കൊന്ന അതേ തൊഴുത്തില്‍ വീണ്ടുമെത്തിയപ്പോഴാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊലപ്പെടുത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സാബുവിന്റെ പശുത്തൊഴുത്തിനു സമീപം വച്ച കെണിയില്‍ കടുവ അകപ്പെട്ടത്.
ഇതിനിടെ പാലക്കാട് നെല്ലിയാമ്പതിയില്‍ വീണ്ടും പുലിയിറങ്ങി. ചന്ദ്രാമല മട്ടത്തുപാടി ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
"
https://www.facebook.com/Malayalivartha

























