Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

നടനും നിര്‍മാതാക്കളില്‍ ഒരാളുമായ സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്കെതിരെ നടത്തിയ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കൂടി ഏറ്റെടുത്തതോടെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; സംസ്ഥാന പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിൽ ചതിയുടെ ചുരുളഴിയുന്നു

24 JUNE 2024 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

 താരപരിവേഷം ഇല്ലാതിരുന്നിട്ടും കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും സൂപ്പര്‍ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ് പ്രേക്ഷകരെ ഞെട്ടിച്ചത് പോലെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പും അന്വേഷണ ഏജന്‍സിയെ ഞെട്ടിച്ചിരിക്കുകയാണ്. നടനും നിര്‍മാതാക്കളില്‍ ഒരാളുമായ സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്കെതിരെ നടത്തിയ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കൂടി ഏറ്റെടുത്തതോടെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സംസ്ഥാന പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ചതിയുടെ ചുരുളഴിയുന്നത്. സൗബിന്റെയും കൂട്ടുകാരുടെയും വിജയം മലയാളസിനിമ മുഴുവനും അഭിമാനത്തോടെ ആഘോഷിച്ചതാണ്.

എന്നാലതിപ്പോള്‍ നാണക്കേടായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് എത്തിയിരിക്കുന്നത്. പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ സൗബിനുമായി അടുപ്പമുള്ള പലരും ശ്രമിക്കുന്നുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി കണ്ടെത്തിയ സ്ഥിതിക്ക് കാര്യങ്ങള്‍ അത്ര വെടിപ്പാകില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.  പരാതിക്ക് പിന്നാലെ കോടതി ഇടപെടലുണ്ടായതാണ് തലവേദനയായി മാറിയത്.



സിനിമ പൂര്‍ത്തിയാക്കാനായി ഏഴുകോടി സിറാജ് വലിയത്തറ ഹമീദ് എന്നയാളില്‍ നിന്ന് വാങ്ങിയ ശേഷം സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍  ആസൂത്രണം ചെയ്ത് കമ്പളിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഹമീദിന്റെ കയ്യില്‍ നിന്ന് 26 തവണയായാണ് പണം വാങ്ങിയത്. 40 ശതമാനം ലാഭം നല്‍കുമെന്നായിരുന്നു വാഗ്ദാനം. സിനിമ സൂപ്പര്‍ഹിറ്റിലേക്ക്  നീങ്ങുന്നെന്ന് ഉറപ്പായതോടെ സിറാജ് കോടതിയെ സമീപിക്കുകയും കോടതി നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ തുടങ്ങിയ പോലീസ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയുമാണ്. റിപ്പോര്‍ട്ടിലെ  വിവരങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാണ്. സിനിമ റിലീസായ ശേഷം പറവ ഫിലിംസിന്റെ പേരില്‍ എറണാകുളം കടവന്ത്രയിലെ ആക്‌സിസ് ബാങ്കിന്റെ അക്കൗണ്ട് മുഖേനയാണ് കളക്ഷന്‍ സ്വീകരിച്ചിരുന്നത്.   കോടതി അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ ഇടപാടുകളെല്ലാം ഇതേ പേരില്‍ തേവര എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അക്കൗണ്ട് വഴിയാക്കി. ഇത് കരുതിക്കൂട്ടിയായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നു.

സിനിമയുടെ കളക്ഷനായി ലഭിച്ച തുകയില്‍ നിന്ന് മൂന്നരകോടി രൂപ ഇതേ ബാങ്കില്‍ സൗബിനും കൂട്ടുപ്രതികളും സ്ഥിരനിക്ഷേപമാക്കിയെന്നും കണ്ടെത്തി. ''കളക്ഷന്‍ കിട്ടിയ തുകയില്‍ നിന്നും മൂന്നരകോടി രൂപ സ്ഥിരനിക്ഷേപമാക്കി മാറ്റിയിട്ട് പോലും പ്രതികള്‍ പരാതിക്കാരന്റെ കയ്യില്‍  നിന്ന് വാങ്ങിയ പണത്തിന്റെ ചെറിയ ഭാഗം പോലും തിരികെ കൊടുക്കാത്തതില്‍ നിന്നും പ്രതികള്‍ക്ക് സിറാജിനെ കബളിപ്പിക്കുവാന്‍ ആദ്യമേ പദ്ധതിയുണ്ടായിരുന്നതായി വ്യക്തമാണ്.'' മരട് എസ്എച്ച്ഒ ജി.പി.സജുകുമാര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗബിന്റെ പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പറവ ഫിലിംസിന്റെ സഹ നിര്‍മാതാക്കള്‍. സിനിമക്കാകെ 18.65 കോടി മാത്രമാണ് ബജറ്റ്. എന്നാല്‍ പലരില്‍  നിന്നായി 28 കോടിയിലധികം രൂപ ഇവര്‍ വാങ്ങിക്കൂട്ടി. അങ്ങനെ പത്തുകോടി അധികമായി പ്രതികള്‍ കൈക്കലാക്കി. ഇതില്‍ ഏഴുകോടി പരാതിക്കാരനായ സിറാജ്  നല്‍കിയത്, സിനിമ മുടങ്ങുമെന്ന് പറഞ്ഞ ഘട്ടത്തില്‍ 11 കോടി രൂപ കൂടി മറ്റൊരു കമ്പനിയില്‍ നിന്ന് കടമെടുക്കാന്‍ സഹായിക്കുകയും ചെയ്തു. അങ്ങനെയൊരാളോട് ഇത്തരത്തില്‍ ചതി ചെയ്തത് പടച്ചതമ്പുരാന്‍ പൊറുക്കില്ല.

ഏഴുകോടി രൂപ പ്രത്യക്ഷമായും പതിനൊന്ന് കോടി പരോക്ഷമായും നല്‍കി സിനിമയുടെ നിര്‍മ്മാണത്തിനും റിലീസിനും സഹായിച്ച പരാതിക്കാരനെ നിര്‍മാതാക്കള്‍ ചതിക്കുകയായിരുന്നു. പടം റിലീസായി വന്‍തുക ലഭിച്ചിട്ടും, സിറാജ് ഒഴികെയുള്ളവരുടെ പണവും പലിശയും തിരികെ നല്‍കി. എന്നിട്ടും സിറാജിന് മുടക്കുമുതല്‍ പോലും തിരികെ നല്‍കാതിരുന്നത് ചതിയാണ്. മലയാളസിനിമയില്‍ മുമ്പും ഇത്തരത്തില്‍ ചതി നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങിനൊരു സംഭവം. കോടികളുടെ വരുമാനം കണ്ട് പ്രതികള്‍ സ്വയം മറന്ന് അഭിരമിച്ചതല്ല. ്അങ്ങനെയായിരുന്നെങ്കില്‍ കടംവാങ്ങിയവരുടെ ആരുടെയും പണം തിരികെ നല്‍കില്ലായിരുന്നു.



 സിനിമയുടെ വിതരണം ഏറ്റെടുത്തിരുന്ന ബിഗ് ഡ്രീം ഫിലിംസ് എന്ന സ്ഥാപനത്തിന്റെ  സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതില്‍ ആകെ നാല്‍പ്പത്തി അഞ്ച് കോടി മുപ്പത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി മൂന്ന് രൂപ കളക്ഷന്‍ കിട്ടിയതായും, അതില്‍ പത്ത് കോടി രൂപ പറവ ഫിലിംസിന്  കൊടുത്തിരിക്കുന്നതായും, പന്ത്രണ്ട് കോടി രൂപ പറവ ഫിലിംസിന് കൊടുക്കാനുള്ളതായും കാണുന്നു. മ്യൂസിക് അവകാശം, സാറ്റലൈറ്റ്, ഓവര്‍സീസ്, ഒടിടി എന്നീ ഇനങ്ങളിലായി 95 കോടിരൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായും പൊലീസ് പറയുന്നു. സിറാജ് അര്‍ബുദ രോഗിയാണ്.

മുടക്കുമുതല്‍ ഉള്‍പ്പെടെ 47 കോടിയോളം രൂപ കിട്ടാനുണ്ട്. പണമില്ലാത്തതിനാല്‍ ചികിത്സിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അഭിനയിച്ച താരങ്ങള്‍ക്കും സംവിധായകനും വളരെ തുച്ഛമായ പണമാണ് നിര്‍മാതാക്കള്‍ നല്‍കിയത്. സിറാജിന് മുടക്കുമുതലും കൂടാതെ ഒരു പത്ത് കോടി രൂപ ലാഭമായി നല്‍കിയിരുന്നെങ്കില്‍ അയാളൊരുപക്ഷെ, പരാതിയുമായി രംഗത്ത് വരില്ലായിരുന്നു. അതിന് പകരം അയാളെ ഒഴിവാക്കിയത് രോഗിയായത് കൊണ്ടായിരിക്കാം. അര്‍ബുദബാധിതനായ പരാതിക്കാരന്‍ മരിച്ചാല്‍ പണമെല്ലാം കൈക്കലാക്കാം എന്ന മോഹം ഇവര്‍ക്കുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. അതില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്ന് അറിയില്ല.

മഞ്ഞുമ്മല്‍ ബോയിസ് പ്രശ്‌നത്തോടെ സിനിമയ്ക്ക് പണം നിക്ഷേപിക്കാന്‍ പലരും മടിക്കുകയാണ്. മുമ്പും ഇത്തരത്തിലുള്ള ചതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരൊക്കെ പലതരത്തിലും സമ്മര്‍ദ്ദങ്ങളിലും ഭീഷണിയിലും ആയിരുന്നു. താരങ്ങളുടെ ഡേറ്റ് വാങ്ങിയ ശേഷം നിക്ഷേപം സ്വീകരിച്ച് പടം പൂര്‍ത്തിയാക്കുകയും വലിയ ലാഭം പോക്കറ്റിലാക്കുകയും ചെയ്യുന്ന നിര്‍മാതാക്കള്‍ ധാരാളമുണ്ട്. നിക്ഷേപകരില്‍ പലര്‍ക്കും മുടക്കുമുതല്‍ പോലും നല്‍കാത്ത സംഭവവുമുണ്ട്. പുതിയ നിര്‍മാതാക്കളുടെ സിനിമ സ്വന്തം ബാനറില്‍ പുറത്തിറക്കി കൊടുക്കുകയും അതില്‍ നിന്ന് പണം നേടുകയും ചെയ്യുന്നവരുമുണ്ട്. എല്ലാവര്‍ക്കും ആര്‍ത്തിയാണ്, പണത്തോട്. ആര്‍ത്തിമൂത്താല്‍ അഴിക്കുള്ളിലാകുമെന്ന ബോധം ഇവര്‍ക്കില്ലതാനും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (12 minutes ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (35 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (43 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (50 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (1 hour ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (10 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (10 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (13 hours ago)

Malayali Vartha Recommends