കെ.കെ. ഷൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കാൻ...പി.ജയരാജന്റെ നേതൃത്വത്തിലുളള കണ്ണൂരിലെ സി.പി എം.നേതാക്കൾ...കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും സമ്മർദ്ദം ചെലുത്തുന്നതായി സൂചന...വടകരയിൽ നിർത്തി തോൽപ്പിക്കാൻ പിണറായി ശ്രമിച്ചതിലുള്ള കലിപ്പ് തീർക്കുകയാണ്..

കെ.കെ. ഷൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കാൻ പി.ജയരാജന്റെ നേതൃത്വത്തിലുളള കണ്ണൂരിലെ സി.പി എം.നേതാക്കൾ സി.പി.എം കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും സമ്മർദ്ദം ചെലുത്തുന്നതായി സൂചന. ഷൈലജയെ വടകരയിൽ നിർത്തി തോൽപ്പിക്കാൻ പിണറായി ശ്രമിച്ചതിലുള്ള കലിപ്പ് തീർക്കുകയാണ് പി.ജെയുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ തീരുമാനം. പി - ജയരാജൻ, എം.വി. ഗോവിന്ദൻ,ജി.സുധാകരൻ, തോമസ് ഐസക്ക്,.കെ.കെ. ഷൈലജ തുടങ്ങിയ നേതാക്കൾ പിണറായിക്കെതിരെ അതിശക്തമായി രംഗത്തുണ്ട്. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭാവിയിൽ അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതു കൊണ്ടാണ് കെ.കെ.ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ നടത്തിയ പരാമർശത്തിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. ഷൈലജയെ പരാജയപ്പെടുത്തിയത് സിപിഎമ്മാണെന്ന് വ്യാഖ്യാനിക്കാവുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.
മുഖ്യമന്ത്രി പദത്തിന് ശൈലജയ്ക്ക് ലഭിക്കാൻ കഴിയുന്ന അവസരം നഷ്ടപ്പെടുത്തിയെന്ന പരിഭവമായി ജയരാജന്റെ വാക്കുകൾ കാണാം. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്കു നേരെ വിമർശനം ഉയർന്നതിനു പിന്നാലെയാണ് ഷൈലജയെ ഉയർത്തികൊണ്ട് ചർച്ച നടന്നത്. പിണറായിയുടെ തട്ടകമായ കണ്ണൂരിൽനിന്നുള്ള മുതിർന്ന നേതാവു തന്നെയാണ് പാർട്ടിക്കുള്ളിൽ ചർച്ചകൾക്കു വഴിയൊരുക്കുന്ന ഈ പ്രസ്താവന നടത്തിയതെന്നതും ശ്രദ്ധേയം.അതായത് ഷൈലജയെ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് പി.ജെയുടെ നേതൃത്വത്തിൽ നടക്കുന്നത്.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും, വടകരയിൽ മത്സരിപ്പിച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് കെട്ടുകെട്ടിക്കാനാണെന്ന് പലരും കരുതിയെന്നുമാണ് പി.ജയരാജൻ സംസ്ഥാന സമിതിയിൽ പറഞ്ഞത്.
രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതോടെ നിശബ്ദയായ ശൈലജ, ഭാവി മുഖ്യമന്ത്രിയെന്ന പ്രചാരണത്തെയാണ് പി. ജയരാജൻ മറ്റൊരു രീതിയിൽ ഉയർത്തിക്കൊണ്ടുവന്നത്. സംസ്ഥാന സമിതിയിൽ തന്നെയാണ് പി.ജയരാജൻ ഇങ്ങനെയൊരു ചർച്ച നടത്തിയെന്നത് ശ്രദ്ധേയമാണ്. ഇത്രയും കാലം പിണറായി വിജയനെ ഭയന്ന് സംസ്ഥാന കമ്മിറ്റിയിൽ മിണ്ടാതിരുന്നവരൊക്കെ ശബ്ദമുയർത്തി തുടങ്ങി എന്നതിന്റെ ഉദാഹരണമാണിത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം ഷൈലജ ടീച്ചർ തീവണ്ടിയിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രം വൈറലായതിന് പിന്നാലെയാണ് പി. ജയരാജന്റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശൈലജയെ വടകരയിൽ സ്ഥാനാർഥിയാക്കിയത് സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് ഒഴിവാക്കാനാണെന്ന പ്രചാരണം തിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്നു.
ശൈലജയെ പാർട്ടി തഴയുന്നതായി തോന്നലുള്ളവർക്ക് വിവിധ രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയുന്നതാണ് ജയരാജന്റെ വാക്കുകൾ. കണ്ണൂരിലെ പാർട്ടിയിൽ നേതൃനിരയിലെ തർക്കം പരസ്യമായ രഹസ്യമാണ്. പിണറായി ഷൈലജയെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം മുമ്പേ ശക്തമാണ്. ഷൈലജക്ക് ലഭിച്ച ആഗോള പുരസ്കാരം സ്വീകരികരിക്കരുതെന്ന് വാശിപിടിച്ചതും പിണറായിയാണ്.പിണറായിയുമായും നേതൃത്വവുമായും അകൽച്ചയിലാണ് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. പിണറായിയെ പരസ്യമായി എതിർക്കുന്നില്ലെങ്കിലും ഭരണത്തിൽ മാറ്റം വേണമെന്ന ചിന്തയും സമ്മർദവും എം.വി.ഗോവിന്ദനുണ്ട്. പി.ജയരാജൻ, എം.വി.ഗോവിന്ദന്‍, കെ.കെ.ശൈലജ തുടങ്ങിയവർ മുഖ്യമന്ത്രിക്കും ഭരണത്തിനുമെതിരെ സമാന ചിന്താഗതിക്കാരാണെന്ന തോന്നൽ അണികളിലുണ്ട്. യുവനേതൃത്വവും പി.ജയരാജനെ അനുകൂലിക്കുന്നവരാണ്. തോമസ് ഐസക്ക്, ജി.സുധാകരൻ തുടങ്ങിയ മുതിർന്ന നേതാക്കളും സർക്കാരിന്റെ ഭരണത്തിൽ മാറ്റം വേണമെന്ന സൂചനകൾ നൽകിയിട്ടുണ്ട്.
ലോക്സഭയിലേക്ക് മത്സരിക്കാൻ ആദ്യഘട്ടത്തിൽ കെ.രാധാകൃഷ്ണന് താൽപര്യമില്ലായിരുന്നു. നിലവിൽ നേതൃമാറ്റമെന്ന ആവശ്യമൊന്നും പാർട്ടിയിൽ ഉയർന്നിട്ടില്ല. കെ.കെ.ശൈലജ മുഖ്യമന്ത്രിയായാലും ഇല്ലെങ്കിലും അങ്ങനെ ഒരു പ്രചാരണത്തെ വീണ്ടും സജീവമാക്കുന്നതായി പി.ജയരാജന്റെ വാക്കുകൾ. ഷൈലജ മുഖ്യമന്ത്രിയായാൽ 2026 ൽ സി.പി. എമ്മിന് ദയനീയ തോൽവി സംഭവിക്കില്ലെന്ന് കരുതുന്നവരാണ് സി.പി. എമ്മിൽ ഭൂരിപക്ഷം പേരും. പിണറായിയാണ് ഭരിക്കുന്നതെങ്കിൽ സി.പി. എമ്മിന്റെ കാര്യം ദയനീയമാവുമെന്നാണ് സി പി എം നേതാക്കൾ പറയുന്നത്.സിപിഎം പ്രവർത്തകർ തന്നെ കെ.കെ. ഷൈലജക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു. ഷൈലജ ടീച്ചർക്കെതിരെ വ്യാജ പേരുകളിലാണ് പോസ്റ്റിട്ടത് . ഷൈലജ പാർട്ടിക്കും മുകളിൽ പറക്കുന്നു എന്ന് അഭിപ്രായമുള്ളവരാണ് ഇത്തരത്തിൽ പോസ്റ്റിട്ടത്. ശൈലജയുടെ പബ്ലിക് റിലേഷൻസ് നോക്കിയത് പാർട്ടിക്ക് പുറത്തുള്ളവരാണ്. ഷൈലജക്കും തോമസ് ഐസക്കിനും പാർട്ടിയിൽ അത്ര വിശ്വാസം പോരാ. ഇക്കാര്യം പാർട്ടി പ്രവർത്തകർക്ക് അറിയാവുന്നതു കൊണ്ടാണ് അവർ സൗകര്യ പൂർവം മാറി നിന്നത്. പിണറായിയെ സ്നേഹിക്കുന്നവർക്ക് ഐസക്കിനോടും ഷൈലജയോടും താൽപ്പര്യമില്ല. ഇരുവരും പിണറായി പറയുന്നത് അനുസരിക്കാറില്ല. ഷൈലജക്കും ഐസക്കിനും തങ്ങളെ സ്ഥാനാർത്ഥികളാക്കാൻ പോകുന്നു എന്ന വിവരം അറിഞ്ഞപ്പോൾ തന്നെ അതിൽ അപകടം മണത്തിരുന്നു. എന്നാൽ പാർട്ടിയുടെ തീരുമാനം അനുസരിക്കാതിരിക്കാൻ അനുസരണയുള്ള പാർട്ടി പ്രവർത്തകർ എന്ന നിലയിൽ ഇവർക്ക് കഴിയുമായിരുന്നില്ല. ഷാഫി പറമ്പിൽ വടകരയിൽ മത്സരത്തിനെത്തിയപ്പോൾ ആദ്യഘട്ടത്തിൽ ശൈലജയ്ക്ക് പ്രതീക്ഷ ഉയർന്നിരുന്നു . പാലക്കാട് നിന്നും വരുന്ന ഷാഫിക്ക് തന്നെ പോലൊരാളെ നേരിടാൻ കഴിയുകയില്ല എന്ന് ശൈലജ കരുതി. എന്നാൽ ബഹുഭൂരിപക്ഷം മുസ്ലിം സമുദായം ഉള്ള മണ്ഡലത്തിൽ ഷാഫി നടത്തിയത് അക്ഷരാർത്ഥത്തിൽ അശ്വമേധം തന്നെയായിരുന്നു. ഗൾഫിൽ വരെ പോയി വടകരയിലെ വോട്ടർമാരെ കണ്ട് അദ്ദേഹം വോട്ട് പിടിച്ചു. ഷൈലജ കോവിഡ്, നിപ്പ ഇമേജുമായി ഇറങ്ങിയെങ്കിലും സ്വന്തം പ്രവർത്തകർ തന്നെ അവരെ തള്ളിപ്പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ ശൈലജ നടത്തിയതായി പറയപ്പെടുന്ന അഴിമതികളുടെ വിശദാംശങ്ങൾ സമൂഹമാധ്യമത്തിനും പോസ്റ്ററുകളായും പത്ര പരസ്യങ്ങളായും പ്രചരിപ്പിക്കപ്പെട്ടു. ഇത് പിണറായി ഭക്തരുടെ നേതൃത്വത്തിലാണെന്ന് ആരോപണം ഉയർന്നിരുന്നു. ഒടുവിൽ തോൽവി സമ്മതിക്കുമെന്ന അവസ്ഥയിലായി തീർന്നു ശൈലജ. ഈ സംശയം ശൈലജയ്ക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. കണ്ണൂരിൽ ഷൈലജയെ നിർത്താതെ വടകരയിൽ അവരെ നിർത്തിയത് പിണറായിയുടെ കൃത്യം ലക്ഷ്യമായിരുന്നു.പലസ്തീൻ ജനതയെ അനുകൂലിച്ചും ഷൈലജ ടീച്ചറെ എതിർത്തും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിട്ട് അധിക നാളായിട്ടില്ല. ശൈലജ ടീച്ചർക്ക് പണി കൊടുക്കാൻ പിണറായി തയ്യാറെടുത്തിരുന്നു. ഹമാസ് ഭീകരർ എന്ന് എഴുന്നള്ളിച്ച ടീച്ചർ സി പി എമ്മിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി സംസാരിച്ചുവെന്ന ഗുരുതര ആരോപണമാണ് സി പി എം ഉന്നയിച്ചത്. . ശൈലജക്ക് പണികൊടുക്കാൻ കാത്തിരുന്ന പിണറായിക്ക് അപ്രതീക്ഷിയായി വന്നു ചേർന്ന അവസരമാണ് ശൈലജക്കെതിരെ ഉപയാഗിച്ചത്. ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചടത്തോളം വളരെകൃത്യമായ നിലപാടാണ് ഇസ്രായേൽ വിഷയത്തിലുള്ളത്. 'ഹമാസ് ഭീകരർ' പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയത് നേരത്തെ പ്ലാൻ ചെയ്ത ഒരു ചോദ്യത്തിന് മറുപടിയായാണ്. പരാമർശത്തിൽ കെകെ ശൈലജ ടീച്ചറിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നേരത്തെ ഇസ്രായേൽ - പലസ്തീൻ വിഷയത്തെക്കുറിച്ചുള്ള കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സിപിഎം-ന് പലസ്തീൻ വിഷയത്തിൽ ആശയക്കുഴപ്പം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.കെ കെ ശൈലജയുടെ ഈ വിഷയത്തിലെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഹമാസിനെ ഭീകരര്‍ എന്ന് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഇതോടെ നിലപാട് ഒരിക്കല്‍ കൂടെ വ്യക്തമാക്കി ശൈലജ ടീച്ചര്‍ രംഗത്ത് എത്തുകയായിരുന്നു. പിണറായിയുടെ നീക്കങ്ങൾ വ്യക്തമാണ്. എന്നാൽ ആ നീക്കങ്ങൾ പൊളിഞ്ഞുപാളീസായി. 2026 ൽ പിണറായി ലക്ഷ്യമിടുന്നതും മുസ്ലീം വോട്ടുകളുടെ കേന്ദ്രീകരണമാണ്. ഇതിനായി ലീഗിനെ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ പിണറായി സജീവമാക്കിയെങ്കിലും നടന്നില്ല.. കുഞ്ഞാലിക്കുട്ടിയെ ഉപയോഗിച്ചാണ് ലീഗിൽ പിണറായി ചരടു വലികൾ നടത്തുന്നത്. റിയാസിനെ മുഖ്യമന്ത്രിയാക്കണമെങ്കിൽ അത് മാത്രമാണ് പോംവഴിയെന്ന് മുഖ്യമന്ത്രിക്കറിയാം. സി പി ഐ യെ രണ്ടാം ഘടകകക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനും ഇതുവഴി കഴിയും. ഇത്തരം സ്വപ്നങ്ങളെല്ലാം നഷ്ടമായതിൽ പിണറായി തീർത്തും ദുഃഖിതനാണ്.പിണറായിക്കെതിരെയുള്ള നീക്കങ്ങൾ സി.പി. എമ്മിൽ സജീവമാകുമ്പോൾ എം വി ഗോവിന്ദൻ അതിന് നിശബ്ദ പിന്തുണ നൽകുകയാണ്. പാർട്ടി സെക്രട്ടറിക്ക് മുഖ്യമന്ത്രിയാവാൻ തത് കാലം അവസരം ലഭിക്കില്ലെന്ന് ഗോവിന്ദനറിയാം. അപ്പോൾ പിണറായിയെ തൽക്കാലം താഴെയിറക്കി തന്റെ സെക്രട്ടറി സ്ഥാനം ഉറപ്പിക്കാൻ ഗോവിന്ദൻ ശ്രമിക്കുന്നു. പിണറായിയെ പ്രീണിപ്പിച്ചിട്ട് ഇനി കാര്യമില്ലെന്നാണ് എം.വി. ഗോവിന്ദൻ കരുതുന്നത്. പിണറായിക്ക് എതിരെയാണ് സീനിയർ നേതാക്കളെല്ലാം നിലകൊള്ളുന്നത് . എത്രയും വേഗം പിണറായിയെ താഴെയിറക്കാനാണ് സി.പി.എം. തീരുമാനം. അതിന് ചുക്കാൻ പിടിക്കുന്നത് സീതാറാം യച്ചൂരിയാണ്. പിണറായി ഇല്ലാതായാൽ തനിക്ക് ഭീഷണിയില്ലെന്ന് യച്ചൂരി കരുതുന്നു. എത്രയും വേഗം കാര്യങ്ങൾ വേഗതിയിലാക്കാനാണ് ശ്രമം. യച്ചൂരിയുടെ പിന്തുന്ന കണ്ണൂരിലെ നേതാക്കൾക്കുള്ളപ്പോൾ അവർ വിജയിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























