Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

വിജയിച്ച് ചിഹ്നം സംരക്ഷിക്കണം; അല്ലെങ്കില്‍ ഈനാംപേച്ചി മരപ്പട്ടിയും..‘ചിഹ്നം’ പണി കൊടുത്തു...പരാമർശം പാർട്ടിയെ പരിഹാസ്യമാക്കി: CPIM ജില്ലാകമ്മിറ്റിയിൽ എകെ ബാലന് വിമർശനം...എടുത്തിട്ടലക്കി പാലക്കാട് സഖാക്കൾ...

24 JUNE 2024 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

മുഖ്യമന്ത്രിക്ക് നേരെ നാലു സൈഡിൽ നിന്നും വിമർശനങ്ങളുടെ ശരങ്ങൾ ഇങ്ങനെ വന്നു കൊണ്ടേ ഇരിക്കുകയാണ് . പിണറായിക്കെതിരെ വാ തുറക്കാൻ ഭയമുള്ളവർ പോലും ഇന്ന് ആ പേര് എടുത്തു പറഞ്ഞു തന്നെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാൻ മുഖ്യ മന്ത്രി പെടാപാട് പെടുകയാണ് അതിനിടയിലാണ് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനെതിരെ രൂക്ഷവിമർശനം. സാധാരണ മുഖ്യ മന്ത്രി പ്രതിരോധത്തിൽ ആകുന്ന സമയങ്ങളിൽ എല്ലാം രക്ഷിക്കാനായിട്ട് എത്തുന്ന ഒരാളാണ് ബാലൻ സഖാവ്. എന്നാൽ ഇത്തവണ ബാലൻ സഖാവിനും നല്ല ചീത്ത പേരാണ് പാർട്ടിക്കുള്ളിൽ അത് പുറത്തു വരികയും ചെയ്തു, അതിനുള്ള വഴി വെട്ടിയത് ബാലൻ സഖാവ് തന്നെയാണ് . ഒരു ഈനാംപേച്ചി മരപ്പട്ടിയെയും കേരളം അത്ര പെട്ടന്ന് മറന്നു കാണില്ല .

 

അത് തന്നെയാണ് സഖാവ് ബാലന് ഇത്തവണ കുഴി തോണ്ടി കൊടുത്തത്. പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കുന്ന രീതിയിലായിരുന്നു ചിഹ്നത്തെ സംബന്ധിച്ചുള്ള എ.കെ.ബാലന്റെ പ്രസംഗമെന്നും നേതാക്കളുടെ ഇത്തരം അപക്വമായ പരാമർശങ്ങളാണ് പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണമെന്നുമാണ് കമ്മിറ്റിയുടെ വിമർശനം.ചിഹ്നം സംരക്ഷിക്കാൻ വോട്ട് പിടിക്കണമെന്ന് പ്രവർത്തകരോട് പരസ്യമായി ആവശ്യപ്പെട്ടതുൾപ്പടെ എകെ.ബാലന്റെ ചില പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ആ പ്രസംഗം ഒന്ന് ഓർമിപ്പിക്കാം.തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് വിവാദമായ പ്രസംഗം വരുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണം. സി.പി.എമ്മിന്റെ ദേശീയപാര്‍ട്ടി പദവി ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക?

സൈക്കിള്‍ വരെയുള്ള ചിഹ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുക. അതിലേക്ക് എത്തരുത്. ചതിയന്‍മാരുടെ പാര്‍ട്ടിയാണ് കോൺഗ്രസ്സ് . പത്മജ പോയിട്ട് എന്തെല്ലാമാണ് പറയുന്നത്. കോണ്‍ഗ്രസ് എന്ന് പറയാന്‍ എന്ത് ധാര്‍മികതയാണ് ഉള്ളത്. പാര്‍ട്ടിയുടെ മയ്യത്ത് ആയിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുക ഇതായിരുന്നു സഖാവ് നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ ഈ പരാമര്‍ശം പിന്നീട് രാഷ്ട്രീയ എതിരാളികള്‍ സിപിഎമ്മിനെ പരിഹസിക്കാന്‍ ഉപയോഗിച്ചു. അതാണിപ്പോൾ തിരഞ്ഞെടുപ്പിലടക്കം പ്രതിഫലിച്ചു എന്ന് പറഞ്ഞു കൊണ്ട് വിമർശനം ഉയർന്നിരിക്കുന്നത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം ഉയർന്നത്.

 

ലോകസഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം നിലനിര്‍ത്താനുള്ള വാട്ടര്‍ലൂ പോരാട്ടമായിരുന്നു. മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി പട്ടികയില്‍നിന്ന് സിപിഎം പുറത്തുപോകും.ഇതോടെ സ്വന്തം ചിഹ്നമെന്ന പദവി സിപിഎമ്മിന് നഷ്ടമാകും. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികസമയം നല്‍കിയ കാരുണ്യത്തിലാണ് സിപിഎമ്മിന്റെ ദേശീയപാര്‍ട്ടിപദവി നഷ്ടമാകാതെ നില്‍ക്കുന്നത്.ഏതായാലും ഇനിയും മരപ്പട്ടിയും , ഈനാംപേച്ചിയും തന്നെ ശരണം. നിരവധി ട്രോളുകളായിരുന്നു ഈ സമയത്തും ഇപ്പോഴും ഈ പരാമർശത്തിന് പിന്നാലെ വന്നത്. എ കെ ബാലൻ മാത്രമല്ല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നേതാക്കളിൽ ചിലർ നടത്തിയ പ്രതികരണങ്ങൾ, പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി.

 

എ.വിജയരാഘവനെ പോലുള്ള പോളിറ്റ് ബ്യൂറോ അംഗത്തെ മത്സരിപ്പിച്ചിട്ടും, സംഘടനാ പ്രവർത്തനത്തിലെ വീഴ്ചയാണ് പാലക്കാട് പാർട്ടി തോൽക്കാൻ കാരണമെന്നും യോഗം വിലയിരുത്തി.നെല്ല് സംഭരണത്തിലെ പോരായ്മകളും, സംഘടനാ പ്രവർത്തനത്തിലെ വീഴ്ചയുമാണ് പി.ബി അംഗത്തെ മത്സരിപ്പിച്ചിട്ടും പാലക്കാട് തോൽക്കാൻ കാരണമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. നെല്ല് സംഭരിച്ചതിന്റെ തുക കൃത്യമായി കർഷകർക്ക് സർക്കാർ നൽകിയില്ല, ഇത് പാലക്കാട് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും നേതാക്കളിൽ ചിലർ യോഗത്തിൽ ഉന്നയിച്ചു. യോഗത്തിൽ മുഖ്യമന്ത്രിക്കും, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.കണ്ണൂരിലെ സിപിഎമ്മിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ അണിയറ നീക്കങ്ങൾ ശക്തമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപിലെ തോൽവി വിലയിരുത്താൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇപി ജയരാജനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്.

എൽ.ഡി. എഫ് കൺവീനർ സ്ഥാനത്തിരിക്കുന്ന ഇപി ജയരാജൻ വൻ പരാജയമാണെന്നും തൽസ്ഥാനം രാജിവയ്ക്കാൻ തയ്യാറാകണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ജില്ലയിൽ ഒതുങ്ങിയാണ് ഇ.പി. പ്രവർത്തിച്ചത്.സംസ്ഥാന അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട ഇ.പി. ജയരാജന്റെ സാന്നിദ്ധ്യം മുന്നണി പരിപാടികളിൽ ഉണ്ടായില്ല കാസർകോട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഇപിക്ക് സ്വന്തം മണ്ഡലമായ കല്യാശേരിയിൽ നിന്നു പോലുമുണ്ടായ വോട്ടു ചോർച്ച തടയാൻ കഴിഞ്ഞില്ല പാർട്ടിയെയും മുന്നണിയെയും നിരന്തരം പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളാണ് ഇപി. ജയരാജൻ നിരന്തരം നടത്തിയതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ മുതിർന്ന നേതാക്കളിലൊരാൾ പറഞ്ഞു. മുസലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്ന വിധത്തിൽ ഇപി മൂന്നിലേറെ തവണ പ്രസ്താവന നടത്തി. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നിട്ടും ഈ കാര്യത്തിൽ പിന്നോട്ടു പോയില്ല.

 

ബിജെപി സ്ഥാനാർത്ഥികളിൽ യോഗ്യന്മാരുണ്ടെന്ന ഇ.പിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് കാലത്ത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കി.കേരളത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം എൽ.ഡി.എഫും ബിജെപിയുമാണെന്ന് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത് ആർക്കാണ് ഗുണം ചെയ്തതെന്ന് ആലോചിക്കണം.ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിൽ ബിജെപി കേരള പ്രഭാരി അജിത് ജാവദേക്കറുമായി കൂടിക്കാഴ്‌ച്ച നടത്തിയ ഇപിയുടെ നടപടി പാർട്ടിയോട് അടുത്തു നിൽക്കുന്ന കാന്തപുരം വിഭാഗത്തിന്റെ ഉൾപെടെ വോട്ടു ചോർത്തുന്ന സാഹചര്യമുണ്ടാക്കി. ജാവദേക്കറുമായി താൻ കൂടിക്കാഴ്‌ച്ച നടത്തിയെന്ന് ഇപി വെളിപ്പെടുത്തിയത് പോളിങ് ദിവസത്തിലാണ്.

 

മാധ്യമങ്ങൾ ഇതു വലിയ വാർത്തയാക്കിയതോടെ പാർട്ടിയെ കുറിച്ചുള്ള അവമതിപ്പുണ്ടാക്കി. ഇ.പി ജയരാജൻ ബിജെപിയിൽ ചേരാൻ ദല്ലാൾ നന്ദകുമാർ മുഖേനെ ശോഭ സുരേന്ദ്രനുമായി രഹസ്യ കുടിക്കാഴ്‌ച്ച നടത്തിയെന്ന വാർത്തകൾ കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും പാർട്ടി നടത്തുന്ന ബിജെപി വിരുദ്ധ പോരാട്ടങ്ങളെ ദുർബലമാക്കി. ഇപിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള വൈദേകം റിസോർട്ട് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയ്ക്ക് പങ്കാളിത്തമുള്ള നിരാമയ ഏറ്റെടുത്തത് വലതു പക്ഷ മാധ്യമങ്ങൾ വലിയ വാർത്തകളായി ആഘോഷിച്ചുവെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോപണമുയർന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (6 minutes ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (29 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (37 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (44 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (1 hour ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (10 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (10 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (13 hours ago)

Malayali Vartha Recommends