ഏഴുമാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ; പിടിയിലായത്ത് രണ്ടു മക്കളുമായി സേലത്ത് കടക്കുന്നതിനിടെ...

ഏഴുമാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കരിമ്പ വെട്ടത്ത് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പഴയലക്കിടി മറ്റത്തുപടി വീട്ടിൽ ചാമിയുടെയും ലക്ഷ്മിയുടെയും മകൾ സജിതയെ (26) യാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിലേക്ക് 2 മക്കളുമായി രക്ഷപ്പെട്ട ഭർത്താവ് നിഖിൽ (28) സേലത്തുവച്ച് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. സജിതയുടേയും നിഖിലിന്റെയും പ്രണയ വിവാഹമായിരുന്നു, ഇരുവരും രണ്ട് മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. രാത്രി വൈകി മദ്യപിച്ചെത്തുന്ന നിഖിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
സംഭവം നടന്നതിന്റെ തലേദിവസവും വഴക്കുണ്ടായി. കഴിഞ്ഞ ദിവസം രാവിലെ വീടിന് മുന്നിൽ ആരെയും കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വാതിലിൽ മുട്ടി വിളിച്ചത്. ഏറെ നേരം വിളിച്ചെങ്കിലും തുറക്കാറായതോടെ പൊലിസിനെ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ സജിതയെ കണ്ടത്. നിഖിലിനെയും കുട്ടികളെയും കാണാനില്ലായിരുന്നു.
മർദ്ദനം സഹിക്ക വയ്യാതെ രണ്ടാഴ്ച മുമ്പ് സജിത സ്വന്തം വീട്ടിലെത്തിയിരുന്നു. നിഖിലിനൊപ്പം ജീവിക്കാനാവില്ലെന്ന് അമ്മയോടും പറഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം നിഖിൽ രണ്ടു കുട്ടികളെയും കൊണ്ട് പോണ്ടിച്ചേരിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടയിലാണ് സേലത്തു നിന്നും പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ കൊലപാതകം പുറത്തറിയുന്നത്. തമിഴ്നാടുള്ള നിഖിലിന്റെ സഹോദരി വിളിച്ചറിയിച്ചതിനെത്തുടർന്ന് വീട്ടിൽപോയി നോക്കിയ സമീപവാസികളാണ് സജിതയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്. ഉടനെ കല്ലടിക്കോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നുനടത്തിയ അന്വേഷണത്തിൽ നിഖിൽ കുട്ടികളെയും കൂട്ടി സേലത്തേക്ക് യാത്രതിരിച്ചതായി സഹോദരി പോലീസിനെ അറിയിച്ചു. സേലത്ത് ബസിറങ്ങുന്ന സമയത്ത് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെയാണ് നിഖിൽ കുട്ടികളൊടൊപ്പം കരിമ്പയിൽനിന്നും പോയത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന നിഖിൽ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
സംഭവ ദിവസം രാത്രിയിലും വഴക്കുണ്ടായതായി പറയുന്നു. നിഖിലിനെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു. സജിതയുടെ കഴുത്തിൽ ചെറിയ മുറുവുകളുണ്ടായിരുന്നു എന്നും പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകൾ മറ്റും ഡോക്ടർ സ്ഥിരീകരിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നിഖിലിനൊപ്പം കല്ലടിക്കോട്ടെത്തിച്ച ഒമ്പതും ആറും വയസ്സുള്ള കുട്ടികളെ പോലീസ് സജിതയുടെ ബന്ധുക്കൾക്ക് കൈമാറി. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, മണ്ണാർക്കാട് ഡിവൈ.എസ്.പി. ടി.എസ്. സിനോജ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കല്ലടിക്കോട് ഇൻസ്പെക്ടർ വി. നിജാമിന്റെ നേതൃത്വത്തിൽ എസ്.ഐ. ബാലകൃഷ്ണൻ, എ.എസ്.ഐ. മാരായ ഗീത, നിമ്മി എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. പഴയലക്കിടി മറ്റത്തുപടിവീട്ടിൽ ചാമിയുടെയും ലക്ഷ്മിയുടെയും മകളാണ് സജിത. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വൈകീട്ടോടെ ഐവർമഠത്തിൽ സംസ്കരിച്ചു. ഞായറാഴ്ച രാത്രിയോടെ കല്ലടിക്കോട് സ്റ്റേഷനിൽ എത്തിച്ച നിഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha

























