ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണ് കാര്‍ യാത്രികന് ദാരുണാന്ത്യം

ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണ് കാര്‍ യാത്രികനായ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലാണ് അപകടം നടന്നത്. കാറിനും കെഎസ്ആര്‍ടിസി ബസിനും മുകളിലേക്കായാണ് മരം വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഒരു ഗര്‍ഭിണി അടക്കം നാല് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മരിച്ചു. മറ്റ് മൂന്നുപേര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്. ഇതേത്തുടര്‍ന്ന് ബസിന്റെ പിന്‍ഭാഗം തകര്‍ന്നു. അപകടത്തേ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം നാലരയോടെ ഭാഗികമായി പുനഃസ്ഥാപിച്ചു.
https://www.facebook.com/Malayalivartha

























