ഗോവിന്ദൻ വൻ ദുരന്തം! പിണറായി ഒഴിയുന്നു? വെട്ടി നിരത്തൽ തുടങ്ങി... ബോംബ് പൊട്ടിച്ച് പി.ജെ... ജയരാജൻമാർ കൂട്ടത്തോടെ ഇറങ്ങി

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസിക എഡിറ്ററുമായ ജി ശക്തിധരൻ. സി.പി.എമ്മിനെ വിടാതെ വേട്ടയാടുകയാണ് ജി. ശക്തിധരൻ. സ്വായം വിമർശനം ആഴത്തിൽ നടത്താതെ തൊലിപുറമേ ചികിത്സിക്കുന്നതാണ് കുറച്ച് വർഷങ്ങളായി ഈ പാർട്ടിയിൽ നടക്കുന്നത് ഇത് ഒരു കോ പ്രേറ്റ് കമ്പനി പോലെയായി അതിൻ്റെ CMD ആണ് വിജയൻ വിജയൻ പറയും അത് അങ്ങ് അനുസരിച്ചാൽ മതി അത്രമാത്രം കൂടുതലൊന്നു ഇവിടെ നിന്നും പ്രതീക്ഷിക്കേണ്ട ആ കാലം പോയിട്ട് കുറേ നാളുകളായി
ജി. ശക്തിധരൻറെ ഫേസ്ബുക്ക് പോസ്റ്റ്
തെറ്റ് തിരുത്തൽ
പോക്കറ്റിലിട്ടോ?
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഎമ്മിൽ എന്തെല്ലാം മാറ്റം വരുത്തണോ അതെല്ലാം ചെയ്യുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദൻ ഇന്നത്തെ മാതൃഭൂമിയിൽ വ്യക്തമാക്കിയിട്ടുള്ളത്. എത്ര ലാഘവവബുദ്ധിയോടെയാണ് സഖാവ് ഗോവിന്ദൻ ഇങ്ങിനെ പറഞ്ഞത് തെന്നത് അത്ഭുതപ്പെടുത്തുന്നു!
ഈ വർഷത്തെ ഏറ്റവും നല്ല രാഷ്ട്രീയ തമാശ! മാതൃഭൂമി പാർട്ടിയുടെ ഔദ്യോഗിക ജിഹ്വയാണോ? പാർട്ടിയുടെ സുപ്രധാനമായ കേന്ദ്രകമ്മിറ്റി ചേരാനിരിക്കെ എന്തുമാറ്റത്തെ കുറിച്ചാണ് സഖാവ് ഗോവിന്ദൻ പറയുന്നത്? വാളെടുത്തവരെല്ലാം ഈ പാർട്ടിയിൽ വെളിച്ചപ്പാടുകൾ ആയോ? ഇങ്ങിനെയൊരു കമ്മ്യൂണിസ്റ്റ് പാർട്ടി മറ്റെവിടെയുണ്ട്?
എന്തെങ്കിലും മാറ്റം വരുത്തണോ,അങ്ങിനെയുണ്ടെങ്കിൽ എങ്ങിനെവേണം എന്ന് ആലോചിക്കുന്നത് ഈ രീതിയിലാണോ? സംഘടനാ തത്വങ്ങൾ അറിവുള്ളവർ ആരും ഈ സംഘടനയിൽ ഇല്ലാതായോ? തലപുകഞ്ഞു ബുദ്ധിമുട്ടണ്ട. ഈ മാരണം വേണ്ടെന്ന് വെച്ചാൽ പോരേ? മാർക്സിസം - ലെനിനിസത്തിന്റെ പ്രസക്തി സമസ്ത മേഖലകിലും അസ്തമിച്ചു കൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അത് കെട്ടുപോയതിന്റെ കാരണം ആരും അന്വേഷിച്ചു വരുമെന്ന് തോന്നുന്നില്ല.
“ സിപിഎമ്മിൽ എന്തെല്ലാം മാറ്റം വരുത്തണോ അതെല്ലാം ചെയ്യുമെന്നാണ്” പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദൻ അവകാശപ്പെടുന്നത്! അത് മാർക്സിസം ലെനിനിസമല്ല. പിണറായി വിജയനെ തൃപ്തിപ്പെടുത്താനുള്ള ചെപ്പടിവിദ്യയാണ്. അതെടൂത്ത് അറബിക്കടലിൽ ഒറ്റ ഏറ് വെച്ചുകൊടുക്കണം.
മാർക്സിസം ലെനിനിസ ത്തിന്റെ അന്തസത്ത അറിയാമായിരുന്നെങ്കിൽ സഖാവ് ഗോവിന്ദൻ ഇങ്ങിനെ പറയില്ലായിരുന്നു. എം വി ഗോവിന്ദന്മാർ, ഈ തത്ത്വശാസ്ത്രത്തിന് പറ്റിയ ദുരന്തമാണ്. എം വി ഗോവിന്ദന് നെഞ്ചിൽ കൈവെച്ചു പറയാൻ പറ്റുമോ ഈ കെ നായനാരോ വി എസ്സ് അച്ച്യുതാനന്ദനോ ആയിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഇത്ര കനത്ത തിരിച്ചടി കേരളത്തിൽ സംഭവിക്കുമായിരുന്നു എന്ന്?
അതേക്കുറിച്ചെല്ലാം ഇവിടെ വിവരിക്കാൻ നിന്നാൽ സ്ഥലം പോരാതേ വരും. മാറ്റം വരുത്തേണ്ടതെല്ലാം വരുത്തുമെന്ന് വീമ്പ് പറയുമ്പോൾ സഖാവ് ഗോവിന്ദനേക്കാൾ പ്രാപ്തർ ഒരായുസ്സ് മുഴുവൻ വിചാരിച്ചിട്ട് കഴിയാത്തതാണത് എന്ന് മാത്രം ചൂണ്ടിക്കാട്ടട്ടേ. കേരളത്തിൽ തെരഞ്ഞെടുപ്പ് പരാജയം എന്ന പ്രതിഭാസത്തിൻ മേലുള്ള ചർച്ചക്ക് ഇനി ഏതാനും ദിവസത്തെ ആയൂസ്സേ ഉണ്ടാകൂ. അതുകഴിഞ്ഞാൽ അതുക്കും മേലെയുള്ള മറ്റേതെങ്കിലും വിഷയം ആ സ്ഥാനം കയ്യടക്കും . ആത്രേയുള്ളൂ അതിന്റെ ആയുസ്സ്.
പിണറായിയെ മാറ്റുമോ എന്ന ചോദ്യം നിരന്തരം എഴുതി മാധ്യമങ്ങൾ കോൾമയിർ കൊള്ളുമ്പോൾ ജനങ്ങൾ ആശയക്കുഴപ്പത്തിലാണ്. അങ്ങിനെയൊരു ചിന്ത സിപിഎമ്മിൽ എവിടെയെങ്കിലും നാമ്പിട്ടി രുന്നെങ്കിൽ 34 വർഷം തുടർ ഭരണം നടത്തിയ പശ്ചിമ ബംഗാളിലോ അതിന്റെ പകുതിക്കാലം അധികാരത്തിലിരുന്ന ത്രിപുരയിലോ അല്ലേ അതിന് ശ്രമിക്കുക?
. ഇത്തരം സന്ദർഭങ്ങളിൽ പ്രയോഗിക്കാൻ ക്ലാവ് പിടിച്ചതെങ്കിലും ചില അപൂർവ്വ ഒറ്റ മൂലികൾ പാർട്ടിക്കുണ്ട് അതിലൊന്നാണ് പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായോയെന്ന പരിശോധന? ആർക്കും പ്രയോഗിക്കാവുന്ന നനഞ്ഞ പടക്കം. അഞ്ചു ദിവസം യോഗം ചേർന്നു എന്ന് പ്രചരിപ്പിക്കുന്നത് തന്നെ പാർട്ടിയിൽ ഔദ്യോഗിക യോഗം നടക്കുമ്പോൾ ഉച്ചഭാഷിണി പുറത്ത് ഓൺ ചെയ്തു നാട്ടുകാരെ കബളിപ്പിക്കുന്നതിന് തുല്യമാണ്.
ആരുടെയെങ്കിലും സ്ഥാനം തെറിക്കാനോ ആരുടെയെങ്കിലും തെറ്റ് തിരുത്താനോ പോകുന്നില്ല. ആകെക്കൂടി ഉണ്ടായത് ഇന്നത്തെ ചില പത്രങ്ങളിൽ കെ കെ ശൈലജയുടെ സ്ഥനാർഥിത്വം സംബന്ധിച്ച വാർത്തയാണ്. ആ ബോംബ് പി ജയരാജൻ യോഗത്തിൽ പൊട്ടിച്ചു എന്നത് ശരിയാണ്. ആർക്കുവേണ്ടിയാണ് ഈ കളി പി ജയരാജൻ കളിക്കുന്നതെന്നും വ്യക്തം. അത് പുറത്തുവാനിരിക്കുകയാണ് . കളികളുടെ ഉസ്താദുമാരാണ് രണ്ട് ജയരാജന്മാരും.
പാർട്ടിക്ക് പഴയ കാ ലത്തെപ്പോലെ കെട്ടുറപ്പോ കൂട്ടുത്തരവാദിത്വമോ ഇല്ല എന്നതാണ് സത്യം. എല്ലാവർക്കും പരസ്പ്പരം സംശയമാണ്. മരുമകന്റെ spy സ്ക്വാഡിന്റെ വല വിപുലമാണ് പിണറായി വിജയന്റെ അപ്രമാദിത്വത്തിന് നേരിയ പോറലേൽപ്പിക്കാനെങ്കിലും പോന്ന ഒരു ചെറിയ സംഭവം പോലും തെരഞ്ഞെടുപ്പ് വിശകലന ചർച്ചയിൽ ഉയർന്നിട്ടില്ല. എല്ലാം ഒരു സ്വനഗ്രാഹി യന്ത്രം പോലെ ശബ്ദിച്ചു. ദില്ലിയും അത് തന്നെ ആവർത്തിക്കും.
പാർട്ടിയുടെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നതു ടി പി കേസിലെ പ്രതികളിൽ നിന്ന് പൊടുന്നനെ എന്തെങ്കിലും പൊട്ടിത്തറി വന്നാൽ എങ്ങിനെ അതിജീവിക്കും എന്നതിലാണ്. പ്രതികളിൽ ചിലർ ചില അഭിഭാഷകർ വഴി നിർണായക ചുവട് വെപ്പ് നടത്തുന്നുവെന്നത് പുറത്തുവന്നിട്ടുണ്ട്. പിണറായിയുടെ പങ്ക് പുറത്തുവരാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രഥമ മുൻ തൂക്കം. ഏറെ കൌതുകകരം പാർട്ടി കവചം പുറമേയുണ്ടെങ്കിലും പിണറായി സ്വന്തം നിലയ്ക്ക് മറ്റൊരു സംവിധാനം നിലനിർത്തുന്നുണ്ട് എന്നതാണ്.
എന്തെങ്കിലും ആരെങ്കിലും വാതുറന്നെങ്കിലല്ലെ കഥ ചമയ്ക്കാന് പറ്റൂ. പുഴുക്കുത്ത് കാരണം വായ് മൂടിവെക്കുകയാണ്. അണയാറാകുമ്പോൾ അണയട്ടെ എന്ന് ചിന്തിക്കുന്നവരാണ് ഏറെയും. എങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് കോർപ്പറേഷനുകളിൽ ബിജെപിയുമായി ധാരണ ഉണ്ടാക്കികഴിഞ്ഞു. അടുത്തഘട്ടം മുൻസിപ്പാലിറ്റികളിലാണ് അനുരഞ്ജന ചർച്ച.
സംഭവാമീ യുഗേ യുഗേ! . .
https://www.facebook.com/Malayalivartha

























