ആർഷോയെ ASS ആക്കി മന്ത്രി ശിവൻകുട്ടി... SFI കഷ്ടം തന്നെ! SFIയെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല SFIയെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ.അഫ്‌സൽ. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം നേരത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, അന്നത്തെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നും അഫ്സൽ വ്യക്തമാക്കി.
എന്നാൽ, എസ്.എഫ്.ആ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടായിരുന്നു. പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ ഉഷാറായി വരട്ടെയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അവർ എന്താണ് മനസിലാക്കിയതെന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര രംഗത്തേക്ക് ഇറങ്ങിയിരുന്നു. മലപ്പുറം കളക്‌ടേറ്റിലേക്ക് ഇന്ന് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ. അഫ്‌സലാണ് ഉദ്ഘാടനം ചെയ്തത്. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തത്.
എന്നാൽ ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അഫ്‌സൽ ആവശ്യപ്പെട്ടു. പ്ലസ് വൺ ക്ലാസ് ആരംഭിച്ച ഇന്ന് വിവിധ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. മലപ്പുറം മേഖലാ ഹയർ സെക്കൻഡറി ഉപഡയറക്ടറുടെ ഓഫീസ് എം എസ് എഫ് - കെ എസ് യു പ്രവർത്തകർ ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
മലപ്പുറം ടൗണിൽ ഫ്രട്ടേണിറ്റി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് ആർ ഡി ഡി ഓഫീസിൽ കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. കൊല്ലത്തും വയനാട്ടിലും കെ എസ് യു പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. ഇന്നലെ കെ എസ് യു പ്രവർത്തകർ മന്ത്രി വി ശിവൻകുട്ടിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കെട്ടി പ്രതിഷേധിച്ചിരുന്നു.
മന്ത്രിയുടെ ഔദ്യോഗിക വസതിയായ വഴുതക്കാട്ടെ റോസ് ഹൗസിനു മുന്നിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു പ്രതിഷേധം. രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വാഹനം തടഞ്ഞ കെ എസ് യുക്കാർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ഇതിനിടയിലാണ് പ്രതിഷേധക്കാരിലൊരാൾ മന്ത്രിയുടെ കാറിൽ കരിങ്കൊടി കെട്ടിയത്.
അതിനിടെ, പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രഫഷനൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ (ചൊവ്വ) കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കെഎസ്‌യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നിലപാട് അപലപനീയമാണെന്നും അലോഷ്യസ് പറഞ്ഞു.
അതേസമയം, മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവർത്തിച്ചു. പ്ലസ് വൺ സീറ്റ് വിഷയത്തിൽ അൺ എയ്‌ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയിൽ ആവർത്തിക്കുകയായിരുന്നു മന്ത്രി. 17298 പേർക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിയുമ്പോൾ 7408 സീറ്റ് പ്രശ്‌നം വരും.
അതിൽ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും വി ശിവൻകുട്ടി സഭയിൽ പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഭരണപക്ഷ എംഎൽഎയായ അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. സർക്കാർ ഇടപെടൽ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമം ഉണ്ടെന്ന് അഹമ്മദ് ദേവർകോവിൽ സഭയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























