മോദി സർക്കാർ പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയെ തകർത്തു - വി. എസ്. ശിവകുമാർ

ഇന്ത്യൻ പാർലമെന്റിൽ ഏറ്റവും സീനിയറായ എം. പി. കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ ആക്കാതെ മോദി സർക്കാർ പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയെ തകർത്തതായി കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം വി. എസ്. ശിവകുമാർ.
നെഹ്റുവിന്റെ ഓർമ്മകളെ പോലും ഭയപ്പെടുന്ന നരേന്ദ്രമോദി അതിൽ നിന്നും രക്ഷപ്പെടാനായി കോടികൾ ചിലവഴിച്ച് നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ഒഴിവാക്കിയതും, കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ സ്ഥാനം നിഷേധിച്ചതും തന്റെ ദളിത് വിരുദ്ധ നിലപാട് മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ദളിതനായ കൊടിക്കുന്നിൽ സുരേഷിൽ നിന്നും സത്യവാചകം ഏറ്റ് ചൊല്ലാൻ സവർണ മനോഭാവം ഉള്ള മോദിക്ക് കഴിയാത്തത് മൂലമാണ് കൊടിക്കുന്നിലിനെ ഒഴിവാക്കിയത്. കൊടിക്കുന്നിൽ സുരേഷിന് പ്രോ ടെം സ്പീക്കർ സ്ഥാനം നിഷേധിച്ച മോദി സർക്കാരിന്റെ ദളിത് വിരുദ്ധ നിലപാടിന് എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha

























