മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു

മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര് (35). സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇവര്‍ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിയില്‍ തകരുകയായിരുന്നു. ശൈലേന്ദ്ര (29)യാണ് മരിച്ച മറ്റൊരു ജാവന്.
ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) ഉപയോഗിച്ചുള്ള സ്ഫോടനത്തിലാണ് ജവാന്മാര് കൊല്ലപ്പെട്ടത്. ഒരു ജവാനും ട്രക്ക് ഡ്രൈവറും ഉള്‍പ്പെടെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റിലെ (കോബ്രാ) രണ്ട് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം.
അതേസമയം ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ സേനാംഗവും എട്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.നാരായണ്‍പൂര്‍, കൊണ്ടഗാവ്, കാങ്കര്‍, ദന്തേവാഡ എന്നീ നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡുകളും പ്രത്യേക ടാസ്ക് ഫോഴ്സും ചേര്‍ന്നാണ് സംയുക്ത നക്സല്‍ വിരുദ്ധ ഓപ്പറേഷന് നടത്തിയത്. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടെ ഈ വര്‍ഷം 131 നക്സലുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്.
https://www.facebook.com/Malayalivartha

























