സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു.... അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ 13 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു.... അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ 13 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും; വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും പലയിടത്തും നാശനഷ്ടം. വാഹനങ്ങള്‍ക്ക് മുകളിലേക്കടക്കം മരങ്ങള്‍ വീണു. നിരവധി വീടുകള്‍ തകര്‍ന്നു വീണു. കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറയില്‍ കാറിനും കെ.എസ്.ആര്.ടി.സി ബസിനും മുകളിലേക്ക് മരംവീണ് കാര്‍ യാത്രികന് മരിച്ചു. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരില്‍ ചിലര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു നേര്യമംഗലത്തെ അപകടം. രാജകുമാരി മുരിക്കുംതൊട്ടി പാണ്ടിപ്പാറ കുപ്പമലയില്‍ ജോസഫാണ് (പൊന്നച്ചന്, 63 ) മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ അന്നക്കുട്ടി, മകള്‍ അഞ്ജുമോള്‍, മരുമകന് ജോബി ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ജുമോള്‍ ഗര്‍ഭിണിയാണ്. ബസിന് മുകളിലേക്ക് വീണ മരം ഇവര്‍ സഞ്ചരിച്ചിരുന്ന ഓള്‍ട്ടോ കാറിലേക്കും പതിക്കുകയായിരുന്നു. മറ്റൊരു മരം വീണതിനെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍ വാഹനങ്ങള്‍ പതുക്കെ നീങ്ങുന്നതിനിടെയാണ് സംഭവം. കാര്‍ പൂര്‍ണമായും തകര്‍ന്നു. പിന്‍സീറ്റിലായിരുന്നു ജോസഫ്. ജോബിയാണ് കാര്‍ ഓടിച്ചിരുന്നത്. ഒന്നര മണിക്കൂറോളം ഇവര്‍ കാറിനുള്ളില്പ്പെട്ടു.
ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറത്തെടുക്കും മുമ്പേ ജോസഫ് മരിച്ചു.മരങ്ങള്‍ മുറിച്ചു നീക്കി രാത്രി ഏഴരയോടെയാണ് ഗതാഗതം പുന:സ്ഥാപിക്കപ്പെട്ടത്.
"
https://www.facebook.com/Malayalivartha

























