കൊച്ചുവേളിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം....പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

കൊച്ചുവേളിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്. 12 യൂണിറ്റ് ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍വശത്തെ തീ പൂര്‍ണമായും അണച്ചു. പിന്‍വശത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തം ഉണ്ടായത് എന്നാണ് അനുമാനം. സുരക്ഷാ ജീവനക്കാരാണ് തീപിടിത്തം പൊലീസിനെ അറിയിച്ചത്. പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തേക്ക് ഫയര്‍ഫോഴ്സെത്തിയത്. മേല്‍ക്കൂര അടക്കം താഴേയ്ക്ക് വീഴാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഉള്ളിലേക്ക് കയറാനുള്ള ശ്രമം ഫയര്‍ഫോഴ്സ് ആദ്യമേ ഉപേക്ഷിച്ചു.
പുറത്തുനിന്നാണ് വെള്ളം കെട്ടിടത്തിലേക്ക് പമ്പ് ചെയ്തത്. ഫയര്‍ഫോഴ്സിന്റെ എന്‍ഒസി കെട്ടിടത്തില്‍ പാലിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ തീപിടിത്തത്തിന്റ കാരണം വ്യക്തമാകൂ.
"
https://www.facebook.com/Malayalivartha

























