കളിയിക്കാവിള ഒറ്റാമരത്ത് കൈമനം സ്വദേശിയായ യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി... പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കളിയിക്കാവിള ഒറ്റാമരത്ത് കൈമനം സ്വദേശിയായ യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി... പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
വാഹനത്തിന്റെ ഉടമ കൂടിയായ പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവിനെയാണ് (44) മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ദേശീയപാത - തിരുവനന്തപുരം കന്യാകുമാരി റോഡില്‍ കേരള - തമിഴ്നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ മഹീന്ദ്ര കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാര്‍ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്.
കാറിന്റെ മുന്നിലത്തെ സീറ്റിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. മൃതദേഹം നാഗര്‍കോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കളിയിക്കാവിള പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























