കണ്ണീര്‍ക്കാഴ്ചയായി.... ഒല്ലൂരില്‍ പാളത്തില്‍ ജോലിചെയ്യവേ തീവണ്ടി വരുന്നതു കണ്ട് മാറിയ ജീവനക്കാരന് അടുത്ത പാളത്തിലൂടെ വന്ന മറ്റൊരു തീവണ്ടിയിടിച്ച് മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി.... ഒല്ലൂരില്‍ പാളത്തില്‍ ജോലിചെയ്യവേ തീവണ്ടി വരുന്നതു കണ്ട് മാറിയ ജീവനക്കാരന് അടുത്ത പാളത്തിലൂടെ വന്ന മറ്റൊരു തീവണ്ടിയിടിച്ച് മരിച്ചു.
ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഗാങ് നമ്പര്‍ രണ്ടിലെ കീമാന്‍ ആയ വടൂക്കര എസ്.എന്‍. നഗര്‍ ചന്ദ്രിക ലെയ്നിലെ കെ.എസ്. ഉത്തമന്(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30-ന് ഒല്ലൂരിനടുത്ത് അവിണിശ്ശേരി ബോട്ടുജെട്ടിക്കു സമീപമുള്ള ട്രാക്കിലെ വളവിനടുത്തായിരുന്നു അപകടം സംഭവിച്ചത്.
അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. തെക്കോട്ട് വണ്ടികള്‍ പോകുന്ന പാളത്തിലിരുന്ന് ജോലിചെയ്യുകയായിരുന്ന ഉത്തമന് അതേ ട്രാക്കിലൂടെ സ്പെഷ്യല്‍ ട്രെയിന്‍ വരുന്നതു കണ്ട് അപ്പുറത്തെ പാളത്തിലേക്ക് മാറിനിന്നു. എന്നാല്‍, ഇതിലൂടെ വണ്ടി വരുന്നത് കനത്ത മഴയും വളവും കാരണം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് കരുതുന്നത്. വേണാട് എക്സ്പ്രസാണ് പിന്നില്‍നിന്ന് ഇടിച്ചത്. തീവണ്ടിയുടെ എഞ്ചിനില്‍ കുടുങ്ങിയ മൃതദേഹവുമായി ഒരു കിലോമീറ്ററോളം വണ്ടി മുന്നോട്ടുനീങ്ങിയ ശേഷമാണ് നിര്‍ത്താന്‍ കഴിഞ്ഞത്. നെടുപുഴ പോലീസും ആര്.പി.എഫും എത്തി ഒരു മണിക്കൂര്‍കൊണ്ടാണ് മൃതദേഹം പുറത്തെടുത്തത്.
ചങ്ങല ഗേറ്റിനു സമീപത്തെ പാളത്തിലെ വളവില്‍ മുന്‍പും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മരിച്ച ഉത്തമന്റെ ഭാര്യ: ശ്രീജ. മക്കള്‍: അസ്മിത, അക്ഷയ്. മരുമകന്: അരുണ്‍. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വടൂക്കര ശ്മശാനത്തില്‍ നടക്കും.
" f
https://www.facebook.com/Malayalivartha

























