കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച യുവാക്കളുടെ വീടുകൾ സന്ദർശിച്ച് കേരള, ഗോവ ഗവർണർമാർ; ബന്ധുക്കളെ അനുശോചനം അറിയിച്ചു

കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച യുവാക്കളുടെ വീടുകൾ സന്ദർശിച്ച് കേരള, ഗോവ ഗവർണർമാർ. ഇന്നലെ രാവിലെയോടെ പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസിന്റെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി.
ഷിബുവിന്റെ ഭാര്യ റോസി തോമസിനോടും മൂന്നുവയസ്സുള്ള മകൻ എയ്ഡൻ വർഗീസിനോടും അനുശോചനം അറിയിച്ചു ഷിബുവിന്റെ ബന്ധുക്കളെയും അനുശോചനം അറിയിച്ചു. പാമ്പാടി സ്വദേശി ഇടിമാലിൽ സ്റ്റെഫിന്റെ വാടകവീട്ടിലും ഗവർണർ എത്തി.
മാതാപിതാക്കളെയും സഹോദരങ്ങളായ ഫെബിൻ, കെവിൻ എന്നിവരെയും അനുശോചനമറിയിച്ചു. തിരുവനന്തപുരത്തേക്കു മടങ്ങും വഴി വൈകിട്ട് 6ന് ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള രാവിലെ 11ന് ഇത്തിത്താനം കിഴക്കേടത്ത് വീട്ടിൽ പി.ശ്രീഹരിയുടെ വീട്ടിലെത്തി. അദ്ദേഹം കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























