മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം...സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐയെ പരിഹസിച്ച്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി..സമരം ചെയ്യാതിരിക്കുന്നവരല്ലേയെന്നും ഉഷാറായി വരട്ടെയെന്നും മന്ത്രി..

കഴിഞ്ഞ കുറെ കാലമായി എസ് എഫ് എ യെ സമര രംഗത്തേക്ക് ഒന്നും കാണാനേ ഇല്ലായിരുന്നു. വയനാട് വെറ്റിനറി കോളേജിലെ സിദ്ധാർഥ് എന്ന് പറയുമാണ് വിദ്യാർത്ഥിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എസ് എഫ് ഐ മുഴുവൻ പ്രതികൂട്ടിൽ നിൽക്കുകയാണ്. അവർക്കെതിരെ വ്യാപക വിമർശനം പല സൈഡിൽ നിന്നും ഉയർന്നു വന്നിരുന്നു. ഗവർണറെ അടക്കം വഴിയിൽ തടഞ്ഞ് അതിക്രമം കാണിച്ച എസ് എഫ് ഐ ഇപ്പോൾ മുഴുവനായും ഒതുങ്ങി കൂടിയിരിക്കുകയാണ്. ഇപ്പോൾ മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വരികയാണ് . കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേയെന്നും ഉഷാറായി വരട്ടെയെന്നും മന്ത്രി പറഞ്ഞു.
അവര്‍ എന്താണ് മനസിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി പറഞ്ഞു.സീറ്റ് ക്ഷാമമുണ്ടെന്നും ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ മറ്റു സംഘടനകള്‍ക്കൊപ്പം സമരത്തിന് ഇറങ്ങേണ്ടിവരുമെന്നും എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സീറ്റ് വിഷയത്തിൽ നാളെ വിദ്യാഭ്യാസ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് നിയമസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. സമരങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.ഭരണപക്ഷ എംഎല്‍എയായ അഹമ്മദ് ദേവര്‍കോവിലാണ് വിഷയം സബ്മിഷനായി ഉന്നയിച്ചത്. സർക്കാർ ഇടപെടൽ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമം ഉണ്ടെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
സീറ്റ് ക്ഷാമത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എ പ്ലസുകാര്‍ക്ക് പോലും സീറ്റില്ലാത്ത അവസ്ഥയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചു.അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സമരം തുടരുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും വിദ്യാർത്ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എംഎസ്എഫ്, കെഎസ്‍യു പ്രവർത്തകരും പൊലീസും തമ്മിൽ പലയിടത്തും സംഘർഷമുണ്ടായി. നിയമസഭയിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറത്ത് കളക്ടറേറ്റിലേക്ക് എസ്എഫ്ഐയും പ്രതിഷേധ മാർച്ച് നടത്തി. മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാനജോയിന്റെ സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് അഫ്സൽ പറഞ്ഞു. പ്ലസ് വൺ സീറ്റ് വിഷയത്തിൽ ആർഡിഡി ഓഫീസിന് മുന്നിൽ ഇ കെ വിഭാഗം സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ് ധർണ നടത്തി.
പ്ലസ് വൺ പ്രതിസന്ധി പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡ് ഫ്രട്ടെണിറ്റി പ്രവർത്തകർ ഉപരോധിച്ചു.പ്രതിഷേധം നടത്തതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.രണ്ടു ദിവസം മുൻപ് വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടിക്ക് നേരെ കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. ഇതിന്റെ തുടച്ചയെന്നോണമാണ് തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിക്ക് മുമ്പിൽ കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
മന്ത്രിയുടെ വാഹനത്തിൽ കരിങ്കൊടി കെട്ടുന്ന സാഹചര്യവും ഉണ്ടായി. മന്ത്രിയായി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ വേണ്ടി വസതിയിൽ നിന്ന് പുറപ്പെട്ടതായിരുന്നു വി ശിവൻകുട്ടി. ഉടൻ തന്നെ കെ.എസ്.യു. പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്നത് ഒരു പോലീസ് ജീപ്പ് മാത്രമായിരുന്നു. ഇതിലുള്ള പോലീസുകാർ ഇറങ്ങി പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചെങ്കിലും കൂടുതൽ പ്രവർത്തകരെത്തി വാഹനം തടയുകയായിരുന്നു.
https://www.facebook.com/Malayalivartha

























