കോഴിക്കോട് പൂവാട്ടുപറമ്പ് പാറയില്‍ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരുക്ക്...

കോഴിക്കോട് പൂവാട്ടുപറമ്പ് പാറയില്‍ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
റോഡരികില്‍ നിന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. പത്തരയോടെയാണ് അപകടം സംഭവിച്ചത്. എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇന്നോവ കാര്‍ പാറയില്‍ വളവില്‍ വെച്ച് നിയന്ത്രണം വിട്ട് വിന്റേജ് റോയല്‍ എന്‍ഫീല്‍ഡ് വര്‍ക്ക് ഷോപ്പിലേക്കും തൊട്ടടുത്തെ ടൈല്‍ കടയിലേക്കും ഇടിച്ചു കയറി. വഴിയരികിലും വര്‍ക്ക് ഷോപ്പിലും നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























