ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടശേഷം ആദ്യമായി മുഖ്യമന്ത്രിയും രമയും നേരിട്ടു സംസാരിച്ചു... സഭയിലിരിക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കാണുന്നതല്ലാതെ ഒരിക്കല്‍ പോലും നേരിട്ട് സംസാരിക്കാത രണ്ട് പേർ

സഭയിലിരിക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കാണുന്നതല്ലാതെ ഒരിക്കല്‍ പോലും നേരിട്ട് ഞങ്ങള്‍ സംസാരിച്ചിട്ടില്ല. അന്ന് ആ പരിപാടിയില്‍ എന്തോ പറഞ്ഞപ്പോള്‍ എന്നെ നോക്കിപ്പോയതാണ്. എന്നെ മാത്രമായി നോക്കിയതല്ല അത്. അതാണ് ചിത്രം,’ രമ പറഞ്ഞു.
ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടശേഷം ആദ്യമായി ഇന്നലെയാണു മുഖ്യമന്ത്രിയും രമയും നേരിട്ടു സംസാരിച്ചത്. സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ കോഴിക്കോട് ജില്ലയിലെ വികസന പദ്ധതികളുടെ പുരോഗതി സംബന്ധിച്ച ചർച്ചയിൽ ആർഡി ഓഫിസിനായുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്നു രമ ആവശ്യപ്പെട്ടു. ‘നോക്കാം... നോക്കാം...’ എന്ന അനുകൂല മറുപടിയായിരുന്നു മുഖ്യമന്ത്രിയുടേത്.
ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കെ കെ രമ. രൂക്ഷമായ പ്രതികരണമാണ് കെ കെ രമ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നടത്തിയിട്ടുള്ളത്. പ്രതികളെ വിട്ടയക്കാന്‍ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരു പാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു.
ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു. പ്രതികളെ സിപിഎം നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോൾ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കൾ പ്രതികളെ കാണാൻ ജയിലിലേക്ക് ഓടുന്നു. പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ഗൂഢാലോചന ഉണ്ടെന്നും അവർ ആരോപിച്ചു.
ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സർക്കാർ നടപടി. പെരുമാറ്റ ചട്ടം നിലനിൽക്കെയാണ് ശിക്ഷ ഇളവിന് ശുപാർശ കത്ത് കൊടുത്തത്. ആരുമറിയാതെ പ്രതികളെ പുറത്ത് വിടാൻ സർക്കാർ ഗൂഢാലോചന നടത്തി. ക്രിമിനലുകളെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്നും കെ കെ രമ ആരോപിച്ചു.
ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല..പ്രതികൾക്ക് ഇളവ് നൽകിയിട്ടില്ലെന്നും നോട്ടീസ് അവതരണത്തിന് അനുമതി നൽകാനാവില്ലെന്നും സ്പീക്കർ നിലപാടെടുത്തു.
ടിപി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കെകെ രമ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാലിത് പരിഗണിക്കാൻ പോലും സ്പീക്കർ തയ്യാറായില്ല. അങ്ങനൊരു നീക്കം സർക്കാർ നടത്തുന്നില്ലെന്ന് വാർത്തകൾ വന്നിരുന്നെന്നും വിഷയത്തിന് അടിയന്തര പ്രധാന്യമില്ലെന്നുമായിരുന്നു സ്പീക്കറുടെ വാദം.
സർക്കാർ മറുപടി പറയുന്നതിന് പകരം സ്പീക്കർ മറുപടി പറഞ്ഞത് അനൗചിത്യമാണെന്നായിരുന്നു സ്പീക്കറിന്റെ നടപടിയോട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറാണോ മറുപടി പറയേണ്ടത് എന്ന് ചോദിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ശിക്ഷായിളവ് സംബന്ധിച്ച ജയിൽ മേധാവിയുടെ കത്തും മറ്റ് രേഖകളും കൈവശമുണ്ടെന്നും വിഷയത്തിന് അടിയന്തരപ്രാധാന്യമുണ്ടെന്നും പ്രതിപക്ഷം ആവർത്തിച്ചെങ്കിലും സ്പീക്കർ വഴങ്ങാൻ തയ്യാറായില്ല.
പ്രതിപക്ഷ നേതാവിന് സമയം നൽകേണ്ടപ്പോഴെല്ലാം നൽകിയിട്ടുണ്ടെന്നും ഇപ്പോഴുന്നയിക്കുന്ന വിഷയത്തിന് അടിയന്തരപ്രാധാന്യമില്ലെന്നുമായിരുന്നു സ്പീക്കറുടെ മറുപടി. തുടർന്ന് സഭാനടപടികൾ തുടരാൻ കഴിയാത്ത തരത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
https://www.facebook.com/Malayalivartha

























