കൊല്ലം ജില്ലാ കമ്മിറ്റിയിലേക്ക് വി.എസ്. എത്തി! പൊട്ടിത്തെറിച്ചു: ആശുപത്രിയിലേക്ക് മടങ്ങി ...

തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസല്‍ട്ട് വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കുന്നുണ്ട്. ചിലര്‍ വിളിക്കുന്നത് ട്രെയിന്‍ ലേറ്റ് ആയോന്ന് ചോദിച്ചാണ്, മറ്റ് ചിലര്‍ക്ക് കറന്‍റില്ലാന്ന് പ്രശ്നം. ആരോ പ്ലാന്‍ ചെയ്ത പോലെയാണ് ഈ ഫോണ്‍ വിളികള്‍. ക്ഷുഭിതനായി സംസാരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫോണ്‍ വിളികള്‍ എന്ന് മനസിലാക്കാന്‍ സാധിക്കുന്ന രീതിയിലാണ് സംസാരം.
സൂം മീറ്റിംഗിന് ഇടയിലാണ് വിളിച്ചുകൊണ്ടേയിരിക്കുന്നത്. ഇതിനിടയില്‍ കുട്ടിയോട് സൂം മീറ്റിലാണ് തിരിച്ച് വിളിക്കാമെന്നും പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ആദ്യം മുതലുള്ള റിക്കോര്‍ഡിംഗ് പുറത്തുവിടാത്തതെന്നും മുകേഷ് ചോദിക്കുന്നു. ഇത്തരത്തില്‍ കുട്ടികളെ ഉപയോഗിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്നത് കേള്‍ക്കരുതെന്നും മുകേഷ് ആവശ്യപ്പെടുന്നു.
പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോട് എം എൽ എ കയർത്തു സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തൻറെ നമ്പർ തന്ന കൂട്ടുകാരൻ്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. മുകേഷിനെ വിളിച്ച വിദ്യാർഥി ആരെന്ന് വ്യക്തമായിട്ടില്ല. നേരത്തെ അർധരാത്രിയിൽ വിളിച്ച ആരാധകനോട് മുകേഷ് കയർക്കുന്ന ഓഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
മുകേഷിന് രാഷ്ട്രീയപ്രവർത്തനത്തെക്കാൾ താല്പര്യം സിനിമയിലും ടിവിയിലും അഭിനയിക്കുക എന്നതിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിണറായി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരാകരിക്കേണ്ടതായിരുന്നു. എന്നാൽ അതീവ താൽപ്പര്യത്തോടു കൂടിയാണ് പാർലെമെന്റിൽ മത്സരിച്ചത്. കൊല്ലം സീറ്റിൽ മുകേഷിനെ തിരഞ്ഞടുത്തത് പിണറായി നേരിട്ടാണ്. പ്രേമചന്ദ്രൻ ജയിക്കുമെന്ന് പിണറായിക്ക് ഉറപ്പായിരുന്നു.എന്നിട്ടും അദ്ദേഹം മുകേഷിന്റെ മത്സരിപ്പിച്ചു. സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരത്തിനിറങ്ങിയത് കണ്ടാണ് പിണറായി മുകേഷിനെ രംഗത്തിക്കിയത് . മുകേഷ് വലിയഭൂരിപക്ഷത്തിൽ തോൽക്കാൻ സാധ്യതയുണ്ടെന്ന് കെ. എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ളവർ പിണറായിയെ അറിയിച്ചിരുന്നു. എന്നാൽ അതൊന്നും പിണറായി കാര്യമാക്കിയില്ല. അതാണ് പിണറായിയുടെ രീതി. പി.കെ. ഗുരു ദാസന് സീറ്റ് നൽകാതെയാണ് മുകേഷിന് പിണറായി സീറ്റ് കൊടുത്തത്. അന്നും ഗുരുദാസൻ ഉൾപ്പെടെയുള്ള നേതാക്കൾ തീരുമാനത്തെ എതിർത്തു. ഗുരുദാസൻ വി എസിന്റെ വിശ്വസ്തനായതുകൊണ്ടാണ് വെട്ടിയത് . ഗുരുദാസൻ എക്സൈസ് മന്ത്രിയായിരിക്കുമ്പോൾ പിണറായി പാർട്ടി സെക്യൂറിയായിരുന്നു. എന്നിട്ടും പിണറായി പറഞ്ഞതൊന്നും ഗുരുദാസൻ കേട്ടില്ല. കാരണം ഗുരുദാസൻ തല മുതൽ നഖം വരെ ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു. അദ്ദേഹം ആരുടെയും അഴിമതിക്ക് കൂട്ടി നിൽക്കില്ല. ഗുരുദാസനെ പോലെ പാലോളി മുഹമ്മദു കുട്ടിയെയും പാർട്ടി ഒതുക്കി. ഗുരുദാസനോട് പിണറായിക്ക് തീർത്താൽ തീരാത്ത വൈരാഗ്യമുണ്ട്. താൻ പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് തന്നെ അനുസരിച്ചില്ല എന്നതാണ് വിരോധത്തിന്റെ കാരണം.
ഇതുപോലെയുള്ള വി എസുമാർ സി.പി. എമ്മിൽ കുറവാണ്. കൂടുതൽ വി എസുമാർ ഉണ്ടാകാനാണ് സാധാരണ പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ പാർട്ടി ബംഗാളിന് സമാനമാകുമെന്നും അവർ കരുതുന്നു. ഏതുകാലത്തും കർക്കശമായ ചെലവ് വരവ് കണക്കുകൾ സൂക്ഷിക്കുന്ന പാർട്ടിയായിരുന്നു സി.പി.എം. . വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചം വന്ന 28 ലക്ഷം രൂപ എകെജി സെന്ററിൽ മടങ്ങിയെത്തിയപാടെ വി എസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നതിനെ കുറിച്ച് പത്രപ്രവർത്തകനായ ജി. ശക്തിധരൻ എഴുതിയിട്ടുണ്ട്. ശക്തിധരൻ തുടർന്നു: രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയൽറ്റിയായി പുസ്തക പബ്ലിഷറിൽ നിന്ന് കിട്ടിയപ്പോൾ അതേപടി കത്തെഴുതി എകെജി സെന്ററിൽ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്.അതൊക്കെയാണ് കമ്യുണിസ്റ്റ്കാരുടെ ജീവിതം. അതുകൊണ്ടാണ് വി എസ് ,വി എസ് ആയത് . വീട്ടിൽ കോടീശ്വരനായ ഒരു അതിഥി വന്നാൽ സ്വന്തം കുടുംബത്തെ എവിടെ നിർത്തണമെന്ന് വി എസ്സിന് അറിയാമായിരുന്നു. വി എസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടിൽ എത്തിച്ചിട്ടില്ല''.
വി എസിൻ്റെ വിശ്വസ്തനായിരുന്നു ശക്തിധരൻ.ദേശാഭിമാനി ലേഖകനായിരിക്കെ അദ്ദേഹം വി എസ് പറയുന്നത് അനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. ഒരു തികഞ്ഞ പാർട്ടികാരനാണ് ശക്തിധരൻ. ഇതഃപര്യന്തം പാർട്ടിയെ നയിച്ചവരുടെ ത്യാഗങ്ങൾ , ജീവൻ ബലിയർപ്പിച്ചവർ. വർഷങ്ങളോളം കാരാഗൃഹങ്ങളിലെ ഇരുട്ടിൽ കഴിഞ്ഞവർ അവരുടെയെല്ലാം അർപ്പണബോധത്തിനുമുന്നിൽ ഈ അശുപോലുള്ള ഞാൻ ഒന്നുമല്ല. ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാർ, മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തിൽ തുടർഭരണം എന്ന മിഥ്യയുടെ ഇലകൾ കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു നിമിഷം പിന്നിലേക്ക് നോക്കൂ. ഭൂമുഖത്തെ 70 വർഷത്തെ തുടർഭരണം എന്നെന്നേക്കുമായി ഭൂമിയിൽ നിന്ന് മാഞ്ഞുപോയപ്പോൾ ആകെ ശബ്‍ദം ഉണ്ടായത് ഒരു പൂച്ച ലെനിൻഗ്രാഡിലൂടെ കടന്നുപോയത്ര നിശബ്ദമായിട്ടായിരുന്നു.എന്നാൽ അതിലും വലിയശബ്ദം ചിലപ്പോൾ മോസ്കോയിലെ പുരാവസ്തു ശേഖരങ്ങൾ ഗോർബച്ചേവ് ലോകത്തിന് മുന്നിൽ തുറന്നുവെച്ചപ്പോൾ കേട്ടിട്ടുണ്ടാകും. ഞാനും പ്രതികരിക്കാതിരുന്നാൽ ഈ പ്രസ്ഥാനം കേരളത്തിൽ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. ഇതാണ് ശക്തിയുടെ ന്യായം. വി.എസ്.അച്ചുതാനന്ദൻ തന്നെ ഇപ്പോഴും നിഴൽ പോലെ പിന്തുടരുന്നതായി പിണറായ വിജയൻ കരുതുന്നു. വി.എസിന് ഓർമ്മയില്ലെങ്കിലും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ ഇന്നും സജീവമാണ്.കെ.എം.ഷാജഹാന് ശേഷമാണ് ശക്തിധരൻ പിണറായിക്കെ തിരെ രംഗത്തെത്തുന്നത്. ശക്തിധരൻെറ വാക്കുകൾക്ക് കാരിരുമ്പിൻെ ശക്തിയാണ്.ശക്തിധരനെ കേരളം കണ്ണടച്ച് വിശ്വസിക്കുന്നു എന്ന സംശയം പിണറായിക്ക് അറിയാം. ഇത് മറികടക്കുക എളുപ്പമല്ലെന്നും പിണറായി വിശ്വസിക്കുന്നു. അതിനാൽ ഗുരുദാസനെയും പിണറായി ഒതുക്കും.
https://www.facebook.com/Malayalivartha

























