Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

എ.എം.ആര്‍. പ്രതിരോധം: കാര്‍സാപ്പ് പ്രവര്‍ത്തക സമിതി വിപുലീകരിച്ചു

25 JUNE 2024 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനായി സംസ്ഥാനത്ത് രൂപീകരിച്ച ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (കാര്‍സാപ്പ്) പ്രവര്‍ത്തക സമിതി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുമ്പ് നിലവിലുണ്ടായിരുന്ന 12 അംഗ പ്രവര്‍ത്തക സമിതി 15 അംഗങ്ങളാക്കിയാണ് വിപുലീകരിച്ചത്. ദന്തല്‍ വിഭാഗം, എ.എം.ആര്‍. (ആന്റി മൈക്രോബ്രിയല്‍ റസിസ്റ്റന്‍സ്) സര്‍വൈലന്‍സിനായുള്ള ലാബ് സിസ്റ്റം, ആന്റിബയോട്ടിക്കുകളുടെ പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് എന്നീ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചിരിക്കുന്നത്. പ്രവര്‍ത്തക സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് കാര്‍സാപ്പ് നോഡല്‍ ഓഫീസര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവിയാണ്. ജില്ലകളില്‍ നടക്കുന്ന എഎംആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ആരോഗ്യ വകുപ്പ് (മെഡിക്കല്‍) അഡീഷണല്‍ ഡയറക്ടറായിരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവിയാണ് പ്രവര്‍ത്തക സമിതിയുടെ കണ്‍വീനര്‍. ആന്റിബയോട്ടിക് പ്രതിരോധത്തിന് സംസ്ഥാനത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ വിപുലീകരണത്തോടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

ആന്റിബയോട്ടിക് സാക്ഷര കേരളം ആക്ഷന്‍ പ്ലാന്‍, ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വൈലന്‍സ്, എല്ലാ ജില്ലകളിലേയും ഹബ്ബ് ആന്റ് സ്‌പോക്ക് മോഡല്‍ എഎംആര്‍ സര്‍വൈലന്‍സ്, മൃഗസംരക്ഷണം, എന്‍വെയന്‍മെന്റല്‍ സര്‍വൈലന്‍സ്, ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍, തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള അവബോധം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അവബോധം, എഎംആര്‍ പരിശീലനം, സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍, ഗവേഷണം, എ.എം.ആര്‍. സര്‍വൈലന്‍സിനായുള്ള ലാബ് സിസ്റ്റം, ദന്തല്‍ വിഭാഗം, ആന്റിബയോട്ടിക്കുകളുടെ പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് എന്നീ വിഭാഗങ്ങളിലായാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ മെഡിക്കല്‍, പബ്ലിക് ഹെല്‍ത്ത് എന്നിവരും സമിതിയുടെ ഭാഗമായിരിക്കും. അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ, ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ട്.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. രാജ്യത്ത് ആദ്യമായി സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കി. രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. കൂടുതല്‍ ആശുപത്രികളെ കാര്‍സ്‌നെറ്റ് ശൃംഖലയിലേക്കും ആന്റിബയോട്ടിക് സ്മാര്‍ട്ടിലേക്കും മാറ്റിയിട്ടുണ്ട്. മുമ്പ് ബ്ലോക്ക്തല, ജില്ലാതല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി.

 

 

ലോകത്ത് ആദ്യമായി ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച അവയര്‍ മെട്രിക്‌സ് പ്രകാരം കള്‍ച്ചര്‍ റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റ് വികസിപ്പിച്ച് നടപ്പിലാക്കിയത് കേരളത്തിലാണ്. (തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍) ഇത് ഒരു അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം ഉറപ്പ് വരുത്താനായി കെ ഡിസ്‌കിന്റെ സഹായത്തോടെ ആദ്യമായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. സംസ്ഥാനത്ത് ഇതുവരെ 52 ആശുപത്രികളാണ് കാര്‍സ്‌നെറ്റ് ശൃംഖലയില്‍ വന്നിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഈ ശൃംഖലയുടെ ഭാഗമാക്കി മാറ്റുക എന്നുള്ളതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യം വെച്ചിരിക്കുന്നത്. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനും ലക്ഷ്യം വയ്ക്കുന്നു.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ആരോഗ്യ വകുപ്പ്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണ്. (പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാനുള്ള ടോള്‍ ഫ്രീ നമ്പര്‍: 18004253182). ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയുന്നതിന് നീല കവറില്‍ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (23 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (31 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (38 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (56 minutes ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (10 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (10 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (13 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (13 hours ago)

Malayali Vartha Recommends