Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

തൈക്കണ്ടിയില്‍ കുടുംബ വകയല്ല എകെജി സെന്റര്‍;വീണയുടെ കമ്പനിക്ക് പാര്‍ട്ടി ആസ്ഥാനത്തിന്റെ അഡ്രസ് കൊടുത്തതില്‍ കണ്ണൂരില്‍ കൂട്ടയടി,പാര്‍ട്ടിക്ക് വീണ ആരാണെന്ന ചോദ്യം ഉയര്‍ത്തി നേതാക്കള്‍,എംവി ഗോവിന്ദനും ഉത്തരംമുട്ടി തടിതപ്പി പാര്‍ട്ടി സെക്രട്ടറി,പിണറായി വിജയന്‍ നിന്ന് ഉരുകുന്നു

25 JUNE 2024 07:49 PM IST
മലയാളി വാര്‍ത്ത

More Stories...

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലും വിമര്‍ശനമുയര്‍ന്നത് നേതൃത്വത്തെ ഞെട്ടിച്ചു. ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വന്തം തട്ടകമായ കണ്ണൂരില്‍ നിന്നും ആരോപണമുയരുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പിനിയായ എക്‌സാലോജിക്കല്‍ നടത്തിയ മാസപ്പടി വിവാദം പൊതു സമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് കണ്ണൂരിലെ ഒരു മുതിര്‍ന്ന നേതാവ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് അവലോകന ജില്ലാ കമ്മിറ്റി യോഗത്തില്‍ തുറന്നടിച്ചത്. ഈ വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി കടുത്ത അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്.

കരിമണല്‍ കര്‍ത്തയോട് മാസപ്പടി വാങ്ങിയെന്ന വിവാദത്തില്‍ വീണ എന്തുകൊണ്ടു പ്രതികരിക്കുന്നില്ലെന്നും ഇദ്ദേഹം ചോദിച്ചു. പാര്‍ട്ടി നേതാവായ എ.കെ ബാലനല്ല വീണയ്‌ക്കെതിരെ ഉയരുന്ന സാമ്പത്തിക ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത്. മുഖ്യമന്ത്രിയും കുടുംബവും ഈ കാര്യത്തില്‍ മൗനം പാലിക്കുന്നത് പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണെന്നും മുതിര്‍ന്ന നേതാക്കളിലൊരാള്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനം കത്തി കയറുന്നതിനിടെ തടസപ്പെടുത്തി കൊണ്ടു എം.വി ഗോവിന്ദന്‍ ഇടപ്പെട്ടു രക്ഷാപ്രവര്‍ത്തനം നടത്തി.

കണ്ണൂരിലെ സിപിഎമ്മില്‍ ഗ്രൂപ്പ് സമവാക്യം മാറുകയാണ്. പി ജയരാജന്‍ കരുത്തനാകാനുള്ള സാധ്യതയുണ്ട്. പിണറായിയെ പിന്തുണയ്ക്കുന്നവരെ ചിന്നി ചിതറാന്‍ അനുവദിക്കാതെ കണ്ണൂരില്‍ അപ്രമാധിത്വം തുടരാനാണ് ഗോവിന്ദന്റെ ശ്രമം. സിപിഎം ജില്ലാ നേതൃയോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. വീണ്ടും പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടാകുന്നുവെന്ന വിലയിരുത്തലിലാണ് പിണറായി ക്യാമ്പ്. ഇതിനെ സംഘടനാ കരുത്തില്‍ മുളയിലേ നുള്ളാനാണ് തീരുമാനം. സിപിഎമ്മിന് തുടര്‍ഭരണം നല്‍കിയ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നത് ചിലരാണ്. കെകെ ശൈലജയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം. പിണറായിയുടെ നേതൃത്വമുണ്ടെങ്കിലേ വീണ്ടും അധികാര തുടര്‍ച്ച കിട്ടൂവെന്നാണ് സിപിഎമ്മിലെ പിണറായിസ്റ്റുകളുടെ നിലപാട്. എറണാകുളത്തും പത്തനംതിട്ടയിലും കണ്ണൂരിലും ലോക്‌സഭാ തോല്‍വിയുടെ ഉത്തരവാദി പിണറായി ആണെന്ന തരത്തിലാണ് ചര്‍ച്ചകളുയര്‍ന്നത്. കണ്ണൂരിലേത് അതിരുവിട്ട പ്രതികരണമാണെന്ന നിലപാടും മുഖ്യമന്ത്രിക്കുണ്ട്.

കെകെ ശൈലജയെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്ന ജനമുണ്ടെന്ന് സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതും വ്യാപകമായി ചര്‍ച്ചയായി. പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയത തലപൊക്കാനുള്ള സാധ്യതയായാണ് ഇതിനെ പിണറായി വിഭാഗം കാണുന്നത്. അതുകൊണ്ട് തന്നെ മുമ്പ് വിഭഗീയത ഇല്ലാതാക്കാനായി നടത്തിയതിന് സമാനമായ വെട്ടിനിരുത്തലുകള്‍ വീണ്ടും ഉണ്ടായേക്കും. വിമര്‍ശനമുന്നയിക്കുന്നവരെ എല്ലാം നിരീക്ഷിക്കാനും സംവിധാനം വരും. വിഭാഗീയത ഇല്ലാതായതു കൊണ്ടാണ് തുടര്‍ഭരണം സാധ്യമായത്. ലോക്‌സഭയില്‍ തോറ്റെങ്കിലും നിയമസഭയില്‍ ജയിക്കാം. അതിനുള്ള സാധ്യത ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ തിരിച്ചറിയണമെന്നതാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നവരെ കണ്ടെത്താനും സംവിധാനം വരും.

എതിരാളികള്‍ മകളെയല്ല മുഖ്യമന്ത്രിയെ തന്നെയാണ് ഒറ്റ തിരിഞ്ഞു അക്രമിക്കാന്‍ ശ്രമിച്ചതെന്നും ഗോവിന്ദന്‍ ചര്‍ച്ചയില്‍ ഇടപ്പെട്ടു കൊണ്ടു പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞതാണ്. ഈ വിശദീകരണം പാര്‍ട്ടിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ പാര്‍ട്ടിയുടെ പി.ബി അംഗം കൂടിയാണ് സഖാവ് പിണറായി. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞു അക്രമിക്കുന്നതിനെതിരെയുള്ള പ്രതിരോധമാണ് കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍ നടത്തിയത്. അതു പാര്‍ട്ടിയെ വലതുപക്ഷ മാധ്യമങ്ങള്‍ കടന്നാക്രമിക്കുന്നതിനെതിരെയാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം കിട്ടിയത് പിണറായി വിജയന്റെ നേതൃത്വത്തിലാണെന്ന് നാമെല്ലാം ഓര്‍ക്കണം. ഒരു തെരഞ്ഞെടുപ്പ് തോല്‍വിയുണ്ടായപ്പോള്‍ കഴിഞ്ഞ കാര്യങ്ങള്‍ തള്ളി പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉണ്ടായതാണോ ശൈലി. ഓരോ വ്യക്തിക്കും പ്രത്യേകം ശൈലിയുണ്ടാകുക സാധാരണമാണ്. അതു പെട്ടെന്ന് മാറ്റാന്‍ കഴിയില്ല എന്നാല്‍ മാറ്റേണ്ടത് ചിലതുണ്ട് പ്രവര്‍ത്തകരുടെ ആഗ്രഹത്തിനൊത്തു ശൈലി മാറ്റാന്‍ താന്‍ തയ്യാറാണെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടാനും പാര്‍ട്ടി നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഓരോരുത്തരും തയ്യാറാകണമെന്നും എം.വി ജയരാജന്‍ ആവശ്യപ്പെട്ടു. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടും പാര്‍ട്ടി ഓഫിസ് നിര്‍മ്മാണ ഫണ്ടും കൈകാര്യം ചെയ്തതില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് പയ്യന്നൂരിലെ ട്രേഡ് യുനിയന്‍ നേതാവ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഈ കാര്യത്തില്‍ ജില്ലാ നേതൃത്വം സ്വീകരിച്ച നടപടികള്‍ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും സ്വീകാര്യമായിട്ടില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ വോട്ടു ചോര്‍ന്നതിന് പിന്നില്‍ വിവാദങ്ങള്‍ കാരണമായിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (15 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (23 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (30 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (48 minutes ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (10 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (13 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (13 hours ago)

Malayali Vartha Recommends