സുരേഷ് ഗോപി വാഴയെന്ന് പോസ്റ്റിട്ടു പോരാളി ഷാജി എയറില്‍;കെ റെയില്‍ വന്നേ മതിയാകൂ സൈബര്‍ കമ്മിയുടെ മെഴുകല്‍, സാധാരണക്കാരന്റെ യാത്രാ ദുരിതത്തിന് പരിഹാരം കെ റെയില്‍,പിണറായി പറഞ്ഞിട്ടിറക്കിയ ക്യാപ്സൂളായിരിക്കും അല്ലിയോ,പോരാളി ഷാജിയണ്ണനെ എടുത്തുടുത്ത് സോഷ്യല്‍മീഡിയ

സുരേഷ് ഗോപി വാഴയെന്നൊരു പോസ്റ്റിട്ട പോരാളി ഷാജിയെ പഞ്ഞിക്കിട്ട് ജനം. സുരേഷ് ഗോപിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷാജി പോസ്റ്റിട്ടത്. അതില്‍ സില്‍വര്‍ ലൈന്‍ വേണമെന്ന ആവശ്യം ഉയര്‍ത്തുകയാണ് ഷാജി. ആ ചിത്രം ഇതാണ്.
പുതിയ വണ്ടി ചോദിച്ചാല്‍ മുണ്ട് പൊക്കി കാണിക്കുന്ന പാലക്കാട് ഡിവിഷന് സമപ്പിക്കുന്നു.
16346 Thiruvananthapuram LTT Nteravati Express Kozhikode നിന്നുള്ള കാഴ്ച്ച.
Photo credit: Respective owners
Palakkad Division, Southern Railway. ഇതാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
പിണറായിയും ഗോവിന്ദനും വരെ കെ റെയില്‍ പദ്ധതിയില്‍ നിന്ന് ഉള്‍വലിഞ്ഞ് നില്ക്കുന്നു. എന്നാല്‍ കെ റെയില്‍ വന്നാലേ സാധാരണക്കാരുടെ യാത്രാദുരിതം അവസാനിക്കുവെന്ന് കരഞ്ഞുമെഴുകി പോരാളി ഷാജി. പിണറായീടെ സൈബര്‍ വേട്ടക്കൂട്ടത്തിനോട് ചോദിക്കാനുള്ളത് കെ റെയില്‍ വന്നാല്‍ എങ്ങനെ സാധാരണക്കാരന്റെ യാത്രദുരിതം ഇല്ലാതകും. ദിവസവും യാത്ര ചെയ്യുന്നവരാണ് ഇതില്‍ പകുതിയിലേറെയും. അവര്‍ക്ക് കെ റെയില്‍ എങ്ങനെ ഗുണം ചെയ്യും. കെ റെയില്‍ വന്നാല്‍ തന്നെ ആയിരം രൂപയുടെ ടിക്കറ്റുമെടുത്ത് ദിവസവും യാത്ര ചെയ്യുമോ സാധാരണക്കാര്‍. പിന്നെ കെ റെയില്‍ കേരളത്തിന് ഗുണമാണോ എങ്ങനെ പദ്ധതി നടപ്പിലാക്കാം പ്രകൃതിയെ ദ്രോഹിക്കാതെ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമോ എന്ന് കേന്ദ്രം ചോദിച്ചിട്ട് തട്ടിക്കൂട്ട് റിപ്പോര്‍ട്ട് കൊടുത്തത് കേന്ദ്രം തന്നെയല്ലെ ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞത് ഷാജിയണ്ണാ.
ആദ്യം മര്യാദയ്ക്ക് കേന്ദ്രത്തിന് ഒരു റിപ്പോര്‍ട്ട് കൊടുക്ക്. എന്നിട്ടല്ലെ ബാക്കി. പിന്നെ വികസനത്തിന് തടയിടുന്നേന് ഇപ്പോള്‍ കരയുന്ന സഖാക്കളോട്. ഇതേ പദ്ധതി വര്‍ഷങ്ങള്‍ക്ക് മുന്നേ യുഡിഎഫ് സര്‍ക്കാര്‍ ഒന്ന് ആലോചിച്ച് പോയതിന് അയ്യോ കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്നേയെന്ന് കരഞ്ഞത് ഇതേ പിണറായി തന്നെയല്ലെ. വലത് സര്‍ക്കാര്‍ വിഭാവനം ചെയ്ത അതിവേഗ പാതയെ ആദ്യമേ കയറി എതിര്‍ത്തു. അന്ന് പിണറായി പറഞ്ഞ ന്യായം കോമഡി ആയിരുന്നു. രാഘവേട്ടന് തന്റെ അപ്പുറത്തെ പറമ്പില്‍ കെട്ടിയ പശുവിനെ അഴിക്കണമെങ്കില്‍ തിരുവനന്തപുരത്തോ കാസര്‍കോട്ടോ പോയി യൂ ടേണ്‍ എടുത്ത് വരേണ്ടി വരുമെന്ന്. പാത്തുമ്മാന്റെ ആടിനെ എങ്ങനെ അപ്പുറത്തെ പറമ്പില്‍ കൊണ്ടുപോയി പുല്ല് തീറ്റിക്കും. കണ്ണൂരിലെ അന്തം കമ്മികളെ സമരത്തിനിറക്കാന്‍ സിപിഎം ഇറക്കിയ ക്യാപ്സൂള്‍. പക്ഷെ ഇവരുടെ ഭരണത്തില്‍ ഇതേ പദ്ധതി വന്നപ്പോള്‍ ഇടതിന്റെ മികച്ച പദ്ധതി ആയി.
നിങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ വികസനം ആകുള്ളോ. പിന്നെ കെ റെയില്‍ ഇല്ലാതെ കേരളത്തിലെ യാത്ര ദുരിതത്തിന് പരിഹാരം കാണാമല്ലോ. ഏറ്റവും കൂടുതല്‍ വളവുകള്‍ ഉള്ള റെയില്വേപ്പാളങ്ങള് കേരളത്തിലാണ്. ആദ്യം അത് നേരെയാക്കാനുള്ള വഴി കാണണം. കേന്ദ്രത്തോട് കൂടുതല്‍ ട്രെയ്ന്‍ ആവശ്യപ്പെടാം. ഇതൊന്നും ചെയ്യാതെ കെ റെയില്‍ വന്നാല്‍ മാത്രമേ വികസനം ആകുപോലും. ഈ കെ റെയിലിനേക്കുറിച്ച് കൂടെയുള്ള നേതാക്കളേയും അണികളേയും പോലും പറഞ്ഞ് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കെ റെയില്‍ സമരത്തില്‍ സിപിഎമ്മുകാരും മുന്നിലുണ്ടായിരുന്നല്ലോ. കെഎസ്ആര്‍ടിസി ലാഭത്തിലാക്കി സര്‍ക്കാരിന് കഴിവുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്ത് എന്നിട്ടല്ലെ കെ റെയില്‍. അതിന് വെറുതെ കേന്ദ്രമന്ത്രിയെ പഴിച്ചിട്ട് എന്തുകാര്യം. സുരേഷ് ഗോപി ഏറ്റെടുത്ത ജോലികള്‍ അദ്ദേഹം ഭംഗിയായി ചെയ്തോളും. ആദ്യം നിങ്ങലുടെ വാഴ മുഖ്യമന്ത്രിയെ പറഞ്ഞ് നന്നാക്ക്. പാര്‍ക്കാര്‍ പോലും തള്ളിപ്പറഞ്ഞ് തുടങ്ങി എന്നിട്ടും പോരാളി ഷാജിക്ക് നേരം വെളുത്തിട്ടില്ല. അങ്ങനെ സുരേഷ് ഗോപിയെ ട്രോളാന്‍ ചെന്നിട്ട് പോരാളി ഷാജി മേടിച്ച് കൂട്ടി.
https://www.facebook.com/Malayalivartha

























