മുടിയ്ക്കാനായിട്ട് ഒരു ഭരണം ഇനിയും സഹിക്കാന്‍ വയ്യ;രണ്ടേമുക്കാല്‍ കോടി ഖജനാവില്‍ നിന്ന് മുക്കി പിണറായി,ബാലഗോപാലാ ഞങ്ങളെയങ്ങ് കൊല്ല് കലിതുള്ളി ജനം,ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്ത് മുഖ്യമന്ത്രി കാണിച്ച് കൂട്ടിയ ധൂര്‍ത്തിന് കാശടയ്ക്കുന്നത് മലയാളി, നിന്ന നില്‍പ്പില്‍ പണം വാങ്ങി ചിപ്‌സണ്‍ ഏവിയേഷന്‍

ട്രഷറി പൂട്ടിക്കെട്ടി ധനമന്ത്രി നാടുവിടാന്‍ നില്‍ക്കുന്നു. നയാപൈസ ഇല്ല ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും വകയില്ല. ഇനിയും മുന്നോട്ട് പോയാല്‍ ബാലഗോപാലിനെ ജനം കൈവെക്കും. എന്നാല്‍ ഇതൊന്നും പിണറായി വിജയനെ ബാധിക്കുന്നില്ല. ഒരു ആവശ്യവുമില്ലാതെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്ത് കാണിച്ച ധൂര്‍ത്തിന്റെ ഭാരവും മലയാളിയുടെ തലയില്‍. സാമ്പത്തിക ഞെരുക്കത്തില്‍ നട്ടംതിരിയുമ്പോള്‍
ഹെലികോപ്റ്ററിന് മൂന്ന് മാസത്തെ വാടക അനുവദിച്ചു. 2.40 കോടിയാണ് വാടകയായി അനുവദിച്ചത്. ഈ മാസം 22 നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായാണ് കെ.എന്‍. ബാലഗോപാല്‍ തുക അനുവദിച്ചത്. കേരളം അതീവ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് ഇത്. ഹെലികോപ്ടര്‍ അത്രയേറെ ഉപയോഗിക്കാത്ത സാഹചര്യത്തില്‍ തീര്‍ത്തും ധൂര്‍ത്തായി മാറുകയാണ് ഈ തുക.
ഹെലികോപ്റ്ററിന്റെ മൂന്ന് മാസത്തെ വാടക ആവശ്യപ്പെട്ട് മെയ് 6 ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പണം അടിയന്തിരമായി അനുവദിക്കാന്‍ മെയ് 15 ന് മുഖ്യമന്ത്രി കെ.എന്‍. ബാലഗോപാലിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അധിക ഫണ്ട് അനുവദിച്ചത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ ഹെലികോപ്റ്റര്‍ വാടക. ചിപ്‌സന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വാടകക്കായി എടുത്തത്.
അതിനിടെ വിവാദങ്ങളൊഴിവാക്കാന്‍ സാമ്പത്തിക പ്രതിസന്ധികാരണം ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണത്തില്‍ ഇളവുനല്‍കുകും ചെയ്തു ധനവകുപ്പ്. 25 ലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ മാറാം. നിലവില്‍ അഞ്ചുലക്ഷത്തിനു മുകളിലുള്ള ബില്ലുമാറാന്‍ പ്രത്യേക അനുമതിവേണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഓഗസ്റ്റിലാണ് പരിധി അഞ്ചുലക്ഷമാക്കി കുറച്ചത്. ചിലഘട്ടങ്ങളില്‍ ഒരുലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറാന്‍പോലും നിയന്ത്രണമുണ്ടായിരുന്നു. സിപിഎം യോഗങ്ങളിലെ വിമര്‍ശനങ്ങള്‍ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കും ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി പല വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ചെലവ് കാരണം ഒഴിവാക്കിയ ഹെലികോപ്റ്റര്‍ ആശയം വീണ്ടു പൊടിതട്ടിയെടുത്തു.
നിത്യ ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം നട്ടംതിരിയുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ വാടക നല്‍കുന്നതെന്നാണ് വിമര്‍ശനം. കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം ആ കരാര്‍ പുതുക്കിയില്ല. രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നെങ്കിലും തീരുമാനത്തില്‍ ഉറച്ചുതന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയായി നല്‍കേണ്ടുന്നത്. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം. 3 വര്‍ഷത്തേക്കാണ് കരാര്‍.
ഒന്നാം പിണറായി സര്‍ക്കാര്‍ പവന്‍ ഹംസ് കമ്പനിയില്‍ നിന്ന് 22.21 കോടി രൂപ ചെലവഴിച്ചായിരുന്നു ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തിരുന്നത്. പക്ഷെ കാര്യമായ പ്രയോജനം അന്ന് ഉണ്ടായിരുന്നില്ല. അതോടെ കരാര്‍ പുതുക്കിയുമില്ല. തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് പുതിയ ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നതില്‍ വലിയ ആക്ഷേപമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്. 80 ലക്ഷം രൂപ നിരക്കില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിന് ധനവകുപ്പ് അനുമതി നല്‍കിയതോടെ വിമര്‍ശനങ്ങള്‍ കൂടുതല്‍ ശക്തമാവുകയാണ്.
മാര്‍ച്ച് മാസത്തില്‍ ചിപ്‌സണ്‍ എയര്‍വെസില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അധിക പറക്കലിന് 90,000 രൂപ വീണ്ടും നല്‍കണമെന്നായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. നിരക്ക് കുറയ്ക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കമ്പനി വഴങ്ങിയില്ല. ഇതോടെ താത്കാലികമായി കരാര്‍ നടപടികള്‍ നിര്‍ത്തിവച്ചു. എന്നാല്‍ കമ്പനി ആവശ്യപ്പെടുന്ന തുകയ്ക്ക് ചിപ്‌സണ്‍ എയര്‍വെയ്‌സിന് തന്നെ കരാര്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 20 മണിക്കൂര്‍ പറക്കുന്നതിന് മാസം 80 ലക്ഷം രൂപ വാടകയും അധിക മണിക്കൂറിന് 90,000 രൂപയും നല്‍കാമെന്ന കരാറിനാണ് ധനവകുപ്പ് പച്ചക്കൊടി വീശിയത്. നിലവില്‍ ഹെലികോപ്റ്ററില്‍ പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ സന്ദര്‍ശനം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ഹെലികോപ്റ്റര്‍ എടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ യാത്ര സൗകര്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് ആക്ഷേപം.
ഹെലികോപ്ടര്‍ വാടക കൊടുക്കാന്‍ ഏത് ഫണ്ടും പിണറായി വകമാറ്റും. പിച്ചച്ചട്ടിയിലും കൈയ്യിട്ടുവാരും. 2018ല്‍ ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് തുകയെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിക്ക് പാര്‍ട്ടി സമ്മേളന വേദിയില്‍നിന്ന് ഹെലികോപ്റ്ററില്‍ തലസ്ഥാനത്തെത്താന്‍ ദുരിതാശ്വാസ ഫണ്ടിലെ തുക ഉപയോഗിച്ചത് അക്ഷരാര്‍ഥത്തില്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്നതിന് തുല്യമായിരുന്നു. തൃശൂരിലെ സിപിഎം സമ്മേളനവേദിയില്‍ നിന്നുള്ള യാത്രയ്ക്ക് എട്ടുലക്ഷം രൂപയാണ് ചെലവായത്. ഓഖിപ്പണം വകമാറ്റിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ, ദുരിതാശ്വാസനിധിയില്‍നിന്നു പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഫണ്ട് വകമാറ്റിയത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അന്ന് വാദിച്ചത്. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഒടുവില്‍ കുറ്റം മുഴുവന്‍ മൂപ്പരുടെ തലയിലിട്ട് പിണറായി വലിഞ്ഞു.
https://www.facebook.com/Malayalivartha

























