Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

കൊല്ലത്ത് പിണറായി വിജയനെ വളഞ്ഞിട്ട് തല്ലി എം എ ബേബി;സിപിഎം യോഗത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു,'ഏറ്റവും മെച്ചപ്പെട്ട ചര്‍ച്ച' എന്ന വിശേഷത്തോടെയാണ് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രസംഗിച്ചത്,വെട്ടിയൊതുക്കിയതിനുള്ള കലിപ്പ് സഖാവ് തീര്‍ത്തു, ഒരു കൂട്ടയടിക്ക് കളമൊരുങ്ങി സംഭവം ആളിക്കത്തും

25 JUNE 2024 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യം. ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമില്‍ മന്ത്രിയാക്കേണ്ടെന്നു തീരുമാനിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിക്കു രഹസ്യ അജന്‍ഡ ഉണ്ടായിരുന്നെന്നും ആരോപണം ഉയര്‍ന്നു. പിണറായിക്കെതിരെ കൊല്ലത്ത് വെടിപൊട്ടിച്ചത് എംഎ ബേബി. പിണറായിക്കും എംവി ഗോവിന്ദനുമെതിരെ അതിശക്തമായ വിര്‍ശനമാണ് ജില്ലാ കമ്മറ്റി വിലയിരുത്തല്‍ യോഗത്തിലെത്തുന്നത്. കൊല്ലം ജില്ലയിലെ വിമര്‍ശനങ്ങള്‍ എല്ലാ പരിധിയും വിട്ടതായിരുന്നു. ബാക്കി ജില്ലകളില്‍ തിരുത്തലാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കൊല്ലത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശമെത്തി. ഇവിടെ യോഗത്തെ നിയന്ത്രിച്ചത് എംഎ ബേബിയാണ്.

'ഏറ്റവും മെച്ചപ്പെട്ട ചര്‍ച്ച' എന്ന വിശേഷത്തോടെയാണ് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മറുപടി പ്രസംഗം ആരംഭിച്ചത്. അടിമുതല്‍ മുടിവരെ തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാക്കുമെന്നും ബേബി പറഞ്ഞു. പിണറായി വിജയനെതിരെ നടന്ന വിമര്‍ശനങ്ങളെ ബേബി ഫലത്തില്‍ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഇത്തരം ചര്‍ച്ചകള്‍ അനിവാര്യമാണെന്നും പറയാതെ പറയുകയാണ് ബേബി. അതിനിടെ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമില്‍ മന്ത്രിയാക്കേണ്ടെന്നു തീരുമാനിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിക്കു രഹസ്യ അജന്‍ഡ ഉണ്ടായിരുന്നെന്നും ആരോപണം ഉയര്‍ന്നു. എല്ലാ അര്‍ത്ഥത്തിലും ബേബിയെ മുന്നിലിരുത്തി പിണറായിയെ കടന്നാക്രമിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം കൊല്ലത്ത് ചെയ്തത്.

രണ്ടു തവണയില്‍ കൂടുതല്‍ മത്സരിക്കേണ്ടെന്ന തീരുമാനവും നിഗൂഢമാണ്. ഇതൊന്നും ചോദ്യം ചെയ്യാന്‍ ഈ പാര്‍ട്ടിയില്‍ ആരുമില്ലേയെന്നു ചോദിച്ച അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റിക്കു പോലും സംസ്ഥാനത്തെ പാര്‍ട്ടിയിലും ഭരണത്തിലും നിയന്ത്രണമില്ലെന്നും തുറന്നടിച്ചു. പാര്‍ട്ടിയും ഭരണവും കണ്ണൂര്‍ ലോബി പിടിച്ചെടുത്തുവെന്ന വിമര്‍ശനവുമുണ്ടായി. 'മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും വിവിധ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുമെല്ലാം കണ്ണൂരില്‍നിന്നാണ്. തുടര്‍ഭരണം കിട്ടിയതോടെ മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റേതായെന്ന അതിരൂക്ഷ വിമര്‍ശനമാണ് കൊല്ലത്ത് ഉയര്‍ന്നത്. ഈ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ബേബിയും തയ്യാറായില്ല.

മൈക്ക് ഓപ്പറേറ്ററോടു മാത്രമല്ല, ചടങ്ങിന്റെ അവതാരകയോടുപോലും മുഖ്യമന്ത്രി തട്ടിക്കയറുന്നു. ഇടതുപക്ഷ സഹയാത്രികനായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചെറിയൊരു വിമര്‍ശനം നടത്തിയപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചത് അങ്ങേയറ്റം ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഭാഷയിലാണ്. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെപ്പോലെ കഴിവുള്ള മന്ത്രിമാരാരും ഇപ്പോഴത്തെ സര്‍ക്കാരില്‍ ഇല്ല. മുഖ്യമന്ത്രി മാത്രം തുടര്‍ന്നപ്പോള്‍ ധനവകുപ്പില്‍ ടി.എം.തോമസ് ഐസക്കിനെയെങ്കിലും നിലനിര്‍ത്തണമായിരുന്നു. ആര്‍.ബിന്ദുവിന്റെ മന്ത്രിസ്ഥാനം ബന്ധുനിയമനമായിരുന്നുവെന്നും വിശദീകരണമെത്തി. സാധാരണ യോഗത്തിലെ പ്രധാന നേതാവ് ഇത്തരം പരാമാര്ശത്തെ തള്ളി പറയുകയാണ് പതിവ്. എന്നാല്‍ ബേബി അതിന് മുതിര്‍ന്നില്ല.

ലോക്‌നാഥ് ബെഹ്‌റയെപ്പോലുള്ള ഉദ്യോഗസ്ഥരെ നിലനിര്‍ത്തുന്നത് ആരുടെ താല്‍പര്യമാണ്? സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍, ഇ.പി.ജയരാജന്‍ തുടങ്ങിയവര്‍ക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കണ്ണൂര്‍ ലോബിയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യമാണ് കൊല്ലത്തുയര്‍ന്നത്. ഈ ചര്‍ച്ചകളിലെ വികാരം ബേബി സിപിഎം പോളിറ്റ് ബ്യൂറോയില്‍ അടക്കം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സിപിഎമ്മില്‍ തിരുത്തലിന്റെ ഭാഗമായി നേതൃമാറ്റം അനിവാര്യമാണെന്ന ചിന്തയാണ് കൊല്ലത്തുള്ളതെന്ന് വ്യക്തം. എന്നാല്‍ ആരാകണം ആ പകരക്കാരന്‍ എന്ന് കൊല്ലം ജില്ലാക്കാര്‍ പറയുന്നുമില്ല. സിപിഎം സംസ്ഥാന സമിതിയില്‍ കെകെ ശൈലജയെ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നുവെന്ന പരാമര്ശം പി ജയരാജന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (15 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (23 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (30 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (48 minutes ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (10 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (13 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (13 hours ago)

Malayali Vartha Recommends