തെറ്റുകാരന്‍ പിണറായി...മുഖ്യന്റെ മൂട്ടില്‍ പൊട്ടിച്ച് പോരാളി ഷാജി;പിണറായി വിജയനെ പൊക്കാന്‍ പോയിട്ട് ട്രോളന്മാര്‍ക്ക് പിടിച്ചിട്ട് കൊടുത്ത് പോരാളി അണ്ണന്‍ ഓടി,പിണറായി പാവങ്ങളുടെ പടത്തലവന്‍ പിണറായി അട്ടര്‍ വേസ്റ്റ്,ഡേയ് നീ എവിടേലും ഒരിടത്ത് ഉറച്ച് നില്ലെന്ന് സഖാക്കളുടെ രോദനം,സൈബര്‍ കമ്മിയെ കണ്ടാല്‍ തീര്‍ത്തേക്കാന്‍ മുഖ്യന്റെ ഉത്തരവ്

സിപിഎമ്മില്‍ മുഖമില്ലാത്ത ഒരുത്തനുണ്ട് മൂപ്പര് ഒരേ സമയം തന്തയെ തല്ലിയും ആണ് ഒരേ സമയം തന്തയെ പൊക്കി പറയുന്നവനും ആണ്. ഡേയ് നീ എവിടേലും ഉറച്ച് നില്ലടേന്ന് പറയാതെ തരമില്ല. ഒരൊറ്റ പോസ്റ്റിട്ട് പിണറായി വിജയനെ എയറില്‍ക്കയറ്റി തല്ല് മേടിച്ച് കൊടുത്തിട്ട് ഹോ ഞാന്‍ പിണറായി ഭക്തനെന്ന് മീശപിരിച്ച് പോരാളി ഷാജി. കള്ളബഡുവാ നീ എന്നെ ട്രോളന്മാര്‍ക്ക് പിടിച്ചിട്ട് കൊടുക്കും അല്ലേടായെന്ന് ഷാജിയെ തപ്പി ഇറങ്ങിയിട്ടുണ്ട് പിണറായി. കള്ളപ്പന്നിയെ അന്നെ എന്റെ കൈയ്യില്‍ കിട്ടിയാല്‍ ഓന്റെ മയ്യത്താന്ന് പിണറായി കലിതുള്ളുന്നു. ശ്ശെടാ മുഖ്യന്‍ ഇതിനും മാത്രം കലി തുള്ളാന്‍ ഷാജി എന്ത് പോസ്റ്റാണ് ഇട്ടതെന്നല്ലെ നിങ്ങള്‍ ചിന്തിക്കുന്നേ. ദാ കേള്‍ക്ക്...ഇത് കേട്ടാല്‍ പിന്നെ പിണറായി എങ്ങനെ എടുത്തിട്ട് തല്ലാതിരിക്കും. ഇതേ ഷാജി തന്നെ പിണറായി അട്ടര്‍ വേസ്റ്റെന്ന് തെളിയിക്കുന്ന ഒരു കുറിപ്പും മുന്‍പ് ഇട്ടിട്ടുണ്ട്.
പിണറായി വിജയന് തന്നെയാണ് തെറ്റുപറ്റിയത് ആ അര്‍ത്ഥത്തില്‍ ??
പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങള്‍ എന്തിനാണ് കേരളത്തില്‍ അതി ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യരെ കണ്ടത്തി അവരുടെ ദാരിദ്ര്യം മാറ്റാന്‍ തുടക്കമിട്ടത്? പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങള്‍ എന്തിനാണ് കേരളത്തില്‍ വീടില്ലാത്ത അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം യഥാര്‍ത്യമാക്കിയത്? പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങള്‍ എന്തിനാണ് കേരളത്തില്‍ ആശുപത്രികള്‍ മികച്ചതാക്കി താലൂക്ക് ആശുപത്രികളില്‍ വരെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഒരുക്കി ഇന്ത്യയില്‍ സൗജന്യമായി എറ്റവും കൂടുതല്‍ ചികിത്സ നല്‍കുന്ന നാട് ആക്കിമാറ്റിയത്?
പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങള്‍ എന്തിനാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ വെച്ചിരുന്ന സ്‌കൂളുകള്‍ അടക്കം ഹൈടെക് ആക്കി സൗജന്യമായി പാഠപുസ്തകം യൂണിഫോം നല്‍കി സാധാരണക്കാരായ കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യം ഒരുക്കിയത്?
പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങള്‍ എന്തിനാണ് 31ലക്ഷം വയോജനങ്ങള്‍ക്ക് യുഡിഎഫ് കുടിശ്ശിക വരുത്തിയ 600 രൂപ പെന്‍ഷന്‍ 1600 ആക്കി 62ലക്ഷം മനുഷ്യര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുന്നത് ? കുടിശ്ശിക ആറ് മാസത്തെ ഉണ്ടെങ്കിലും 90 മാസത്തെ ഭരണത്തില്‍ 106 മാസം പെന്‍ഷന്‍ നിങ്ങള്‍ നല്‍കിയത് എന്തിന് ?
പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങള്‍ എന്തിനാണ് കേരളത്തില്‍ ഇത്ര മനോഹരമായ റോഡുകള്‍ പണിതത് ? പണ്ട് മൂന്നാര്‍ കാണാന്‍ പോയവരൊക്കെ ഇപ്പോള്‍ മൂന്നാറിനൊപ്പം മികച്ച റോഡുകളും കൂടി കാണാന്‍ പോകുന്നവരാക്കിയത് എന്തിന് ?
പ്രിയപ്പെട്ട മുഖ്യമന്ത്രി എന്തിനാണ് പൂട്ടി കെട്ടിപ്പോയ ദേശീയ പാത ടീമിനെ തിരികെ വിളിച്ചു 6000 കോടി രൂപ നല്‍കി സ്ഥലം ഏറ്റെടുത്തു നല്‍കി നിങ്ങള്‍ ദേശീയ പാത നിര്‍മ്മിച്ചത് ?
പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങള്‍ എന്തിനാണ് കേരളത്തില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച എല്ലാ പൊതുമേഖല സ്ഥാപനങ്ങളും മികച്ച ലാഭത്തിലാക്കി കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ് സംസ്ഥാനമാക്കിയത് ?
പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങള്‍ എന്തിനാണ് കെ ഫോണ്‍ നടപ്പാക്കി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കിയത് ?
പ്രിയപ്പെട്ട മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട നെല്ലിന്റെ വില ഇരുപത് രൂപ സംസ്ഥാനം അധികം നല്‍കി കേന്ദ്രം വിഹിതംകിട്ടുന്നതിനും മാസങ്ങള്‍ക്ക് മുന്നേ എന്തിനാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത് ?
ഇതൊക്കെ ചെയ്യുമ്പോള്‍ പിന്നെങ്ങനെയാണ് പ്രതിപക്ഷം ഭരണത്തെ വിമര്‍ശിക്കുന്നത്?
പറഞ്ഞുവരുന്നത് ഇതൊക്കെ ചെയ്യുന്ന മുഖ്യമന്ത്രിക്ക് രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണങ്ങളില്‍ അക്രമം ഏല്‍ക്കേണ്ടിവരും കൂട്ടിന് കേരളം ഒരിക്കലും അര്‍ഹിക്കാത്ത ഇപ്പോള്‍ മാധ്യമ പണിയെടുക്കുന്ന അധമ കൂട്ടങ്ങള്‍ കൂട്ടിനുള്ളപ്പോള്‍ ...
പക്ഷെ നാളത്തെ കേരളം ഏറ്റവും കൂടുതല്‍ അംഗീകാരങ്ങള്‍ നല്‍കുന്ന ചരിത്ര മുഖ്യമന്ത്രി തന്നെയായിരിക്കും സഖാവ് പിണറായി വിജയന്‍.
എന്റെ പൊന്നെടാവേ ഷാജിയുടെ ആ വര്‍ണന കണ്ടില്ലേ. പാര്‍ട്ടിയിലെ സിപിഎമ്മുകാര്‍ക്ക് പോലും മടല് വെട്ടി അടിക്കും ഷാജി അണ്ണനെ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിപിഎം യോഗങ്ങളില്‍ പിണറായിയെ വലിച്ച് പുറത്തിടണം എന്ന് സഖാക്കള്‍ തന്നെ പറയുന്നത് ഷാജി അറിഞ്ഞില്ലെന്നാ തോന്നുന്നത്. ഇതല്ല ചര്‍ച്ച ചെയ്യേണ്ടത് മറ്റൊരു കാര്യമാണ്. പിണറായി പാവങ്ങളുടെ പടത്തലവനെന്ന് പറഞ്ഞ ഇതേ ഷാജി പിണറായി ഒന്നിനും കൊള്ളാത്തവനെന്ന് പറഞ്ഞിട്ടുണ്ട്. അതിനും മുന്‍പ് ഒരു സംശയം ചോദിച്ചോട്ടെ ഷാജിയണ്ണാ. എപ്പോഴാണ് പിണറായി ദാരിദ്യം ഇല്ലാതാക്കാന്‍ നോക്കീത്. മറ്റേ കിറ്റ് കൊടുത്ത കഥയാണോ അണ്ണന്‍ ഊതിപ്പെരുപ്പിച്ചേ. പാവപ്പെട്ടവന്റെ സകല ആനുകൂല്യങ്ങളിലും കൈയ്യിട്ട് നക്കിയിട്ട് കേരളത്തിലെ ജനങ്ങള്‍ക്ക് കിറ്റ് കൊടുത്തു എന്നിട്ട് ആ കൊടുത്തത് കിട്ടുന്ന വേദിയിലെല്ലാം വിളിച്ച് പറഞ്ഞ് മലയാളിയുടെ മാനത്തിന് വിലപറഞ്ഞതാണോ അണ്ണാ ദാരിദ്ര്യം ഇല്ലാതാക്കന്‍ തുടക്കമിട്ടത്. വോട്ട് കിട്ടാന്‍ പാവപ്പെട്ട മലയാളിയുടെ ഗതികേടിന് വിലയിട്ട ഊച്ചാളിത്തരമാണ് കിറ്റ് കൊടുപ്പ്. കിറ്റുംകൊണ്ടല്ല മലയാളി ജീവിക്കേണ്ടത് വേണ്ടത് ഇന്നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ജോലിയാണ്. ഒരുഗതിയും പരഗതിയും ഇല്ലാതെ നാട്ടിലെ ചെറുപ്പക്കാര്‍ വിദേശത്തേക്ക് ഓടുന്നു എന്നിട്ടാണ് വന്ന് ഡയലോഗ് അടിക്കുന്നത്.
ഇതേ ഷാജി പിണറായിയെ ഊഞ്ഞാലാട്ടിച്ച ഒരു കുറിപ്പും മുന്‍പ് പങ്കുവെച്ചിട്ടുണ്ട്. അതും ഇതുംകൂടി ചേര്‍ത്തുവായിച്ചിട്ട് നിങ്ഹല്‍ പറ പോരാളി മുഖ്യനെ പിന്നില്‍ നിന്ന് കുത്തിയതല്ലെ. മുന്‍പ് എംവി ജയരാജന്‍ പോരാളി ഷാജി ഉള്‍പ്പെടെ സൈബര്‍ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞപ്പോള്‍ അണ്ണനിട്ട കുറിപ്പിലെ ചില ഏടുകള്‍ ചീന്തിയെടുത്ത് പറയുകയാണേ എല്ലാവരും ശ്രദ്ധിച്ച് കേള്‍ക്കണം.
ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ല. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ്. കേരളം കടം കയറി മുടിഞ്ഞതും, ആരോപണങ്ങളും ജനം ചര്‍ച്ച ചെയ്യുമ്പോള്‍. ഭരണ തുടര്‍ച്ചയുടെ ഓബ്രോ വിളികളില്‍. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല സേര്‍... ജനം എല്ലാം കണ്ടു അതാണ് 19 ഇടത്തും എട്ടുനിലയില്‍ പൊട്ടിയത്
6 മാസം പെന്‍ഷന്‍ മുടങ്ങി അത് കൊടുക്കാനായില്ല. പെന്‍ഷന്‍ നല്‍കാന്‍ ഇന്ധനവിലയില്‍ ഏര്‍പെടുത്തിയ സെസ് എവിടെ..? പെന്‍ഷന്‍ ജനങ്ങളുടെ അവകാശമാണെന്ന് തുടര്‍ ഭരണത്തിന് വേണ്ടി പറഞ്ഞു, പിന്നെയത് കോടതിയില്‍ മാറ്റി പറഞ്ഞു. ഇത് ജനം വിലയിരുത്തും തിരിച്ചടിയാകുമെന്ന് മനസിലാക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ലാതായോ..
വില കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈകോയില്‍ സാധനങ്ങള്‍ ഉണ്ടോ..? ഇല്ല. ആരെങ്കിലും വില കുറച്ചു നല്‍കാന്‍ ഉണ്ടെങ്കിലെ വില കുറയു എന്ന ബേസിക് തിയറി പോലും മറന്ന് കേരളത്തെ വിലക്കയറ്റത്തിലേക്ക് തള്ളി വീട്ടു.
പെന്‍ഷന്‍ വാങ്ങുന്നവനും, സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവനുമാണ് നമ്മുടെ വോട്ടേഴ്‌സ് എന്ന് എന്ത് കൊണ്ട് നിങ്ങള്‍ക്ക് മനസിലായില്ല..? ഉത്തരം പറയണം.
ജനത്തിന്റെ പരാതി പരിഹരിക്കാനെന്ന പേരും പറഞ്ഞ് പൗരപ്രമുഖര്‍ക്ക് 5 സ്റ്റാര്‍ ഭക്ഷണവും നല്‍കി, ബെന്‍സ് ബസില്‍ ജനത്തെ പൂശ്ചിച്ച് അവരെ കാണാതെ മന്ത്രിമാര്‍ നടത്തിയ 'നവകേരള യാത്ര' തിരിച്ചടി ഉണ്ടാക്കുമെന്ന് ഏത് ബുദ്ധി കുറഞ്ഞ ആള്‍ക്കും മനസിലാക്കാം. എന്ത് കൊണ്ട് നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ ആയില്ല..? ഇത്ര ബുദ്ധി ശൂന്യര്‍ ആണോ സിപിഎംല്‍..?
കര്‍ഷകര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ നല്‍കാത്തത്തും, കാട്ടുമ്യഗങ്ങള്‍ കര്‍ഷകന്റെ വിളകള്‍ നശിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായതും എന്ത് കൊണ്ടാണ്..
നേതാക്കളുടെ മസിലുപിടുത്തം, ധാര്‍ഷ്ട്യം, പ്രത്യേക യേക്ഷന്‍ ഒന്നും ജനത്തിന് ഇഷ്ടമല്ല, ജനത്തെ മൈന്റ് ചെയ്താല്‍ മാത്രമേ ജനം മൈന്റ് ചെയ്യു എന്ന് നേതാക്കള്‍ ഓര്‍ക്കണം.
സംസ്ഥാനത്ത് സംരംഭങ്ങള്‍ കൊണ്ട് വരുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. കേരളം എന്ന് കേട്ടാല്‍ സംരംഭകര്‍ കണ്ടം വഴി ഓടുന്ന അവസ്ഥയാണ് ഇന്നും.
കാലത്തിന് ഒത്ത മാറ്റം കൊണ്ട് വരാന്‍ വൈകിയത് മൂലം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവാര തകര്‍ച്ച ഉണ്ടായി.
ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ശമ്പളത്തില്‍ ജോലി പോലും കേരളത്തില്‍ കിട്ടാനില്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലും തെലുങ്കാനയിലും പോയി ജോലി ചെയ്യേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക്. അതിനൊരു മാറ്റമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചോ..?
https://www.facebook.com/Malayalivartha

























