അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് നാല് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു

അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് നാല് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലാര്‍ വട്ടിയാര്‍ 49ാം നമ്പര്‍ അങ്കണവാടിയില്‍ പഠിക്കുന്ന കല്ലാര്‍ കൊയേലിപ്പറമ്പില്‍ ആന്റപ്പന്റ മകള്‍ മെറീനയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് കുട്ടി വീണത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം നടന്നത്. ഇരുപത് അടി താഴ്ചയിലേക്കാണ് കുട്ടി വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ രക്ഷിക്കാനായി താഴേക്ക് ചാടിയ അദ്ധ്യാപിക കല്ലാര്‍ വട്ടിയാര്‍ ചാത്താനാട്ട് വേലിയില്‍ പ്രീതിക്കും ( 52) പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അങ്കണവാടിയുടെ ഒന്നാം നിലയില്‍ പോയി ഉച്ച ഭക്ഷണം കഴിച്ച് തിരികെ രണ്ടാം നിലയിലുള്ള ക്ലാസിലേക്ക് അദ്ധ്യാപിക രണ്ട് കുട്ടികളെ കൈ പിടിച്ചു കൊണ്ടുവരികയായിരുന്നു. ഈ അവസരത്തില്‍ തറയിലെ വെള്ളത്തില്‍ കാല് തെന്നി മെറീന താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ രക്ഷിക്കുന്നതിനായി ടീച്ചറും ഒപ്പം ചാടുകയായിരുന്നു.
അദ്ധ്യാപികയുടെ ഇടതു കാലിന് ഒടിവ് പറ്റി. ഇവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയോട്ടിയില്‍ പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് രക്തസ്രാവം ഉണ്ട്. ഒരു എം ആര് എ സ്കാന്‍ കഴിഞ്ഞു. മഴ പെയ്തതിനാല്‍ നിലത്ത് നനവുണ്ടായിരുന്നെന്നും അതില്‍ തെന്നിയാണ് കുട്ടി തെന്നിവീണതെന്നാണ് അദ്ധ്യാപിക പറയുന്നത്.
https://www.facebook.com/Malayalivartha

























