ആയുധമാക്കി കോണ്‍ഗ്രസ്... അയോധ്യ ക്ഷേത്രത്തിലെ ചോര്‍ച്ച തെരഞ്ഞെടുപ്പിന് മുമ്പായിരുന്നെങ്കില്‍ ബിജെപിക്ക് കൂടുതല്‍ തിരിച്ചടിയായേനെ; യുപി കനിയാതിരുന്നിട്ടും ഭരണം നേടി ബിജെപി; അയോധ്യ ചോര്‍ച്ചയില്‍ ബി.ജെ.പി. പ്രതിരോധത്തില്‍, കടന്നാക്രമിച്ച് കോണ്‍ഗ്രസ്

രാമന് ശരിക്കും ബിജെപിയെ രക്ഷിച്ചെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ രാമക്ഷേത്രത്തിലെ ചോര്‍ച്ച തെരഞ്ഞെടുപ്പിന് മുമ്പായെങ്കില് വലിയ പ്രതിരോധത്തിലായേനെ. തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ ബി.ജെ.പി.യെ പ്രതിരോധത്തിലാക്കി രാമക്ഷേത്രത്തിലെ മേല്ക്കൂരച്ചോര്ച്ചയും.
കനത്തമഴയില്‍ മേല്‍ക്കൂര ചോര്‍ന്ന് ക്ഷേത്ര ശ്രീകോവിലിനകത്തേക്കു വെള്ളംപതിച്ചത് ക്ഷേത്രനിര്‍മാണ ട്രസ്റ്റിനെയും കേന്ദ്ര, സംസ്ഥാന ഭരണ നേതൃത്വങ്ങളെയും രാഷ്ട്രീയപ്രതിരോധത്തിലാക്കി. ചോര്ച്ചയാരോപണം തുറന്നുകാട്ടിയത് രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്രദാസ് ആണെന്നത് ബി.ജെ.പി. നേതൃത്വത്തെ വലയ്ക്കുന്നു.
ക്ഷേത്രംപണി പൂര്‍ത്തിയാവാത്തതിനാലുള്ള പ്രശ്നം മാത്രമാണിതെന്നു ക്ഷേത്രനിര്‍മാണ ട്രസ്റ്റ് ചെയര്മാന് നൃപേന്ദ്ര മിശ്ര വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും വിഷയത്തില്‍ ബി.ജെ.പി.ക്കെതിരേ അഴിമതിയാരോപണമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി. രക്തസാക്ഷികളുടെ ശവപ്പെട്ടികളായാലും ആരാധനാലയങ്ങളായാലും അത് അഴിമതിക്കുള്ള അവസരമായാണ് ബി.ജെ.പി. കാണുന്നതെന്ന് കോണ്‍ഗ്രസ് യു.പി. അധ്യക്ഷന്‍ അജയ് റായ് ആരോപിച്ചു. രാംലല്ല വിഗ്രഹത്തിനുമുന്നിലായി പുരോഹിതന് ഇരിക്കുന്നയിടത്തേക്കാണ് വെള്ളം പതിക്കുന്നത്.
ആരോപണം ശരിയല്ലെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. ശ്രീകോവില്‍ ചോരുന്നില്ല. വൈദ്യുതിവയറുകള്‍ കടത്തിവിടുന്ന പൈപ്പുകളിലൂടെ മഴവെള്ളം ഇറങ്ങിയതാണ് ചോര്‍ച്ചയാണെന്ന തെറ്റിദ്ധാരണയ്ക്കു കാരണം. രണ്ടാംനിലയുടെ പണി നടക്കുകയാണ്, അതിന്റെ മേല്‍ക്കൂര പൂര്‍ത്തിയാകുമ്പോള്‍ ഈ പ്രശ്നം അവസാനിക്കും -അദ്ദേഹം അറിയിച്ചു.
ഇതിനിടെ, അയോധ്യ ക്ഷേത്രനഗരിയില്‍ പുതുക്കിപ്പണിത അയോധ്യ ധാം റെയില്‍വേസ്റ്റേഷന്റെ മതില് തകര്‍ന്നുവീണ വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇത് പഴയ സ്റ്റേഷന് പരിസരത്തെ മതില്വീഴുന്ന വീഡിയോ ആണെന്നു പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
അയോധ്യ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ക്ഷേത്രനിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര അടിയന്തര അറ്റകുറ്റപ്പണികള്‍ക്കു നിര്‍ദേശം നല്കി. വയറിങ്ങിനുവേണ്ടി സ്ഥാപിച്ച പൈപ്പ് വഴി മഴവെള്ളം ഇറങ്ങിയതാണെന്നും ചോര്‍ച്ചയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ക്ഷേത്രത്തിന്റെ ഒന്നാംനിലയുടെ പണി അടുത്തമാസത്തോടെ പൂര്‍ത്തിയാകുമ്പോള്‍ പ്രശ്നം തീരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചത്തെ മഴയെത്തുടര്‍ന്ന് ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ ചോര്ച്ചയുണ്ടായെന്നു പറഞ്ഞ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ്, നിര്‍മാണത്തിനു നേതൃത്വം നല്കുന്ന എന്‍ജിനീയര്‍മാരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിര്‍മാണം പൂര്‍ണമായി പൂര്‍ത്തിയാക്കാതെ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതു ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണെന്നു പ്രതിപക്ഷം മുന്‍പ് ആരോപിച്ചിരുന്നു. ഡിസംബറോടെ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകും മുമ്പായിരുന്നു ഉദ്ഘാടനം നടന്നത്.
ആറുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്റെ മതിലും കഴിഞ്ഞദിവസം മഴയില്‍ തകര്‍ന്നുവീണിട്ടുണ്ട്. 20 മീറ്റര്‍ നീളത്തിലാണ് മതില് പൊളിഞ്ഞുവീണത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 240 കോടിയോളം രൂപ ചെലവിട്ടാണ് റെയില്‍വേ സ്റ്റേഷന് പുതുക്കി പണിതത്. 2023 ഡിസംബര്‍ 30നാണ് പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്തത്.
" f
https://www.facebook.com/Malayalivartha

























