പാലക്കാട് ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തുകയും, ആയുധ പരിശീലനത്തിന് ആഹ്വാനം നല്‍കുകയും ചെയ്ത ഒമ്പതു പ്രതികളുടെ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി

പാലക്കാട് ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തുകയും, ആയുധ പരിശീലനത്തിന് ആഹ്വാനം നല്‍കുകയും ചെയ്ത ഒമ്പതു പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുത്താനാകാത്തതിനാല് 17 പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. എന്‍.ഐ.എ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെതിരെ 26 പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നടപടി.
പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, സെക്രട്ടറി സി.എ. അബ്ദുല്‍ റൗഫ്, നേതാക്കളായ കരമന അഷ്റഫ് മൗലവി, യഹിയ കോയ തങ്ങള്‍, കെ. മുഹമ്മദ് അലി, ഇ.പി. അന്‍സാരി, കൊലനടത്തിയവരെ ഒളിപ്പിക്കാനും തെളിവു നശിപ്പിക്കാനും കൂട്ടു നിന്ന എം.കെ. സദ്ദാംഹുസൈന്, അഷ്റഫ്, എം. നൗഷാദ് എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.
അഷ്റഫ് മൗലവിയടക്കമുള്ളവര്‍ രഞ്ജിത് ശ്രീനിവാസന്, ശ്രീനിവാസന്, സുജിത്, നന്ദു, പ്രവീണ്‍ നട്ടാരു വധക്കേസ് പ്രതികള്‍ക്ക് നിര്‍ദ്ദേശങ്ങളും ധനസഹായവും നല്‍കിയെന്നുമായിരുന്നു എന്‍.ഐ.എയുടെ വാദം. ഇതിന് പിന്‍ബലമായി സമര്‍പ്പിച്ച രേഖകള്‍ ചുമത്തിയ കുറ്റങ്ങളെ സാധൂകരിക്കുന്നതാണെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























