ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന്...

ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന്. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിനെന്ന് ഉറപ്പു നല്കാന് ബിജെപി വിസമ്മതിച്ചതോടെയാണ് ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്കു മത്സരിക്കാനായി ഇന്ത്യാസഖ്യം തീരുമാനിച്ചത്.
കഴിഞ്ഞ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഇന്ത്യാസഖ്യത്തിനായി കോണ്‍ഗ്രസില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് മത്സരിക്കും. ലോക്സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഓം ബിര്‍ലയുടെ ജയം ഉറപ്പാണ്. പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുകയാണ് ഇന്ത്യാസഖ്യം ലക്ഷ്യമിടുന്നത്.
സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം ആദ്യമല്ല. ലോക്സഭയില്‍ ഇതുവരെ നടന്ന 22 സ്പീക്കര്‍ തിരഞ്ഞെടുപ്പുകളില്‍ 17 തവണ ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആദ്യ ലോക്സഭയിലുള്‍പ്പെടെ 5 തവണ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. എന്‍ഡിഎക്കു ലോക്സഭയില്‍ 293 അംഗങ്ങളുണ്ട്; ഇന്ത്യാസഖ്യത്തിന് 236. ഇരുപക്ഷത്തുമില്ലാത്ത വൈഎസ്ആര്‍സിപി എന്‍ഡിഎയെ പിന്തുണയ്ക്കുമെന്നാണു സൂചനകളുള്ളത്.
https://www.facebook.com/Malayalivartha

























