കേരളത്തിൽ അതിശക്തമായ മഴ; സംസ്ഥാനത്ത് ഉടനീളം കനത്ത മഴ തുടരും; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ അതിശക്തമായ മഴ. സംസ്ഥാനത്ത് ഉടനീളം കനത്ത മഴ തുടരും .കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്. ന്യൂനമർദ്ദപാത്തിയും ച്ക്രവാതച്ചുഴിയുമാണ് ശക്തമായ മഴയ്ക്ക് കാരണം. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂന മർദ്ദപാത്തി സ്ഥിതിചെയ്യുന്നു.
ഗുജറാത്തിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ ഇടിമിന്നലോടെ മഴയും ശക്തമായ കാറ്റോടെയുള്ള മഴയുമാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. അതിതീവ്രമഴ കണക്കിലെടുത്ത് സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിൽ മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
https://www.facebook.com/Malayalivartha

























