ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ കാഞ്ഞിരംപാറയില്‍ സ്കൂള്‍ ബസിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ കാഞ്ഞിരംപാറയില്‍ സ്കൂള്‍ ബസിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കുപ്പത്തില്‍ സ്വാമിനാഥന് (54) ആണ് മരിച്ചത്. രാവിലെ 8.40 നായിരുന്നു അപകടം നടന്നത്. ബസും സ്കൂട്ടര്‍ യാത്രക്കാരനും മണ്ണമ്പറ്റയില്‍ നിന്നും ശ്രീകൃഷ്ണപുരം ഭാഗത്തേക്ക് വരികയായിരുന്നു.
ബസ് സ്കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ പുറകുവശം സ്കൂട്ടറില്‍ ഇടിച്ചു. മറിഞ്ഞുവീണ യാത്രക്കാരനു മുകളിലേക്ക് ബസ് കയറിയെന്നു ദൃക്സാക്ഷികള്‍ . സ്വാമിനാഥന് കാഞ്ഞിരംപാറയില്‍ ചായക്കച്ചവടം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























