ആലപ്പുഴ പാതിരപ്പള്ളിയില്‍ കേബിള്‍ ടിവി ടെക്നീഷ്യനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

ആലപ്പുഴ പാതിരപ്പള്ളിയില്‍ കേബിള്‍ ടിവി ടെക്നീഷ്യനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്യാട് അയ്യങ്കാളി ജംഗ്ഷനില്‍ താമസിക്കുന്ന പ്രതീഷ് ആണ് മരിച്ചത്.
വൈദ്യുതാഘാതമേറ്റതെന്നാണ് സംശയിക്കുന്നത്. രാവിലെ നടക്കാന്‍ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി കണ്ടത്. ഇയാളുടെ കൈകളില്‍ കേബിളുണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























