മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്കുള്ള വാടക കൊടുക്കാൻ വേണ്ടി ട്രഷറി നിയന്ത്രണം ഒഴിവാക്കിയെന്ന് ആരോപണം; 25 ലക്ഷത്തിനു മേലുള്ള ബില്ലുകൾ പാസാക്കുന്നതിനേർപ്പെടുത്തിയ നിയന്ത്രണമാണ് ഒഴിവാക്കിയത്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്കുള്ള വാടക കൊടുക്കാൻ വേണ്ടി ട്രഷറി നിയന്ത്രണം ഒഴിവാക്കിയെന്ന് ആരോപണം. 25 ലക്ഷത്തിനു മേലുള്ള ബില്ലുകൾ പാസാക്കുന്നതിനേർപ്പെടുത്തിയ നിയന്ത്രണമാണ് ഒഴിവാക്കിയത്. മാത്രമല്ല ഹെലികോപ്റ്ററിനു മൂന്നു മാസത്തെ വാടകയായി 2.4 കോടി അനുവദിച്ചു .
ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി അധിക ഫണ്ടായാണു തുക അനുവദിച്ചത്. ഒരു മാസത്തെ വാടക 80 ലക്ഷം രൂപയാണ് . ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്, ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ്. ഹെലികോപ്റ്റർ വാടക ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. പണം അടിയന്തരമായി അനുവദിക്കണമെന്ന നിർദേശം മുഖ്യമന്ത്രി നൽകി . ഇത് ധൂർത്താണെന്ന ആരോപണം ശക്തമാകുകയാണ്.
മെയ് 6 ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നൽകി . പണം അടിയന്തിരമായി അനുവദിക്കാൻ മെയ് 15 ന് മുഖ്യമന്ത്രി കെ.എൻ. ബാലഗോപാലിന് നിർദ്ദേശം നൽകി. ഇതിന്റ അടിസ്ഥാനത്തിലാണ് അധിക ഫണ്ട് അനുവദിച്ചത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ ഹെലികോപ്റ്റർ വാടക.
https://www.facebook.com/Malayalivartha

























