Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

ഒന്നുകില്‍ പിണറായി, അല്ലെങ്കില്‍ പാര്‍ട്ടി സിപിഎമ്മില്‍ 'മേഘവിസ്‌ഫോടനം' നേതാക്കളെല്ലാം കട്ടക്കലിപ്പില്‍

26 JUNE 2024 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലകപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് കേരളത്തില്‍ മാത്രം അവശേഷിക്കുന്ന പാര്‍ട്ടി ഇവിടെയും അസ്തമിക്കുമോ എന്ന ഭൂരിപക്ഷം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അങ്കലാപ്പാണ് അണപൊട്ടി ഒഴുകുകയാണ്. ഈ കുത്തൊഴുക്കില്‍, കഴഞ്ഞ രണ്ട് പതിറ്റാണ്ടായി പാര്‍ട്ടിയെ നയിച്ചിരുന്ന പിണറായി വിജയന്‍ ഒലിച്ചുപോകുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. സാധാരണ പോലെ വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ വരെ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അപ്പോ ബാക്കിയുള്ള ജില്ലകളിലെ കാര്യം പറയേണ്ടതില്ലല്ലോ. 2005ലെ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വി.എസിന്റെ കയ്യില്‍ നിന്ന് പാര്‍ട്ടി പിടിച്ചെടുത്ത പിണറായിക്കെതിരെ നാളിതുവരെ യാതൊരു എതിര്‍ശബ്ദങ്ങളും ഉയര്‍ന്നിട്ടില്ല. സംഘടനയെ ശക്തിപ്പെടുത്തുക എന്നതിനപ്പുറം യാതൊരു ലക്ഷ്യവും അദ്ദേഹത്തിനുണ്ടായില്ല. രാജ്യം നേരിടുന്ന അതീവഗുരുതരമായ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തില്ല.       അഖിലേന്ത്യാ നേതൃത്വത്തിന് വിരുദ്ധമായാണ് പിണറായി മുന്നോട്ട് പോയിരുന്നത്. തമിഴ്‌നാട്ടില്‍ സിപിഎമ്മിന്റെ സഖ്യകക്ഷിയായിരുന്ന ഡിഎംകെയ്‌ക്കെതിരെ നിന്ന കമല്‍ഹാസനുമായി കൈകോര്‍ക്കാന്‍ ശ്രമിച്ചു. രാജസ്ഥാനില്‍ പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പമാണ്. കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കാനും യുഡിഎഫ് സംവിധാനത്തെ ഇല്ലാതാക്കാനും നോക്കി. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് കേന്ദ്രനേതൃത്വം പലതവണ പറഞ്ഞെങ്കിലും പിണറായിയും സംഘവും അതിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് യെച്യൂരി ജനറല്‍ സെക്രട്ടറി സ്ഥാനം വരെ ഒഴിയാന്‍ തയ്യാറായിരുന്നു. രാജ്യത്ത് ബിജെപിക്കെതിരെ നില്‍ക്കാന്‍ കെല്‍പ്പുള്ള കോണ്‍ഗ്രസിനെ തകര്‍ത്തിട്ട് എന്ത് നേട്ടമാണുള്ളത്. ദേശീയ കാഴ്ചപ്പാടില്ലാത്ത പിണറായിയുടെ ഇത്തരം പരിപാടികളൊക്കെ കേന്ദ്രനേതൃത്വം സഹിക്കുകയായിരുന്നു.           നിലവിലെ കാര്യങ്ങള്‍ അങ്ങനെയല്ല, പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം എന്ന രീതിയില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി ബംഗാളില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. അതൊരു ചെറിയ കാര്യമല്ല, കാരണം സംസ്ഥാന സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത ആളാണ് യെച്യൂരി. കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപിതിയുണ്ടെങ്കിലും പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള ആര്‍ജ്ജവം അവര്‍ കാണിക്കുമോ എന്നറിയില്ല. പാര്‍ട്ടിയിലെ ഭൂരിപക്ഷം വരുന്ന അസംതൃപ്തരായ നേതാക്കളെയും പ്രവര്‍ത്തകരെയും അടിച്ചമര്‍ത്തിക്കൊണ്ട്, പിണറായിയുടെ നേതൃത്വവുമായി മുന്നോട്ട് പോകാനാണ് പരിപാടിയെങ്കില്‍ സിപിഎം തകര്‍ച്ചയിലേക്ക് നീങ്ങും എന്നതില്‍ യാതൊരു തര്‍ക്കവുമുണ്ടാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാരണം ലോകത്തുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.           സംഘടനയെ മാത്രം ആശ്രയിച്ചാണ് സിപിഎം മുന്നോട്ട് പോകുന്നത്. അല്ലാതെ എന്തെങ്കിലും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല. സംഘടന തകര്‍ന്നാല്‍ എല്ലാം നശിക്കും. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ അസാധാരണമായ സംഭവവികാസങ്ങളാണ് നടക്കുന്നത്. ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ആയിരുന്ന മനുതോമസിനെ കഴിഞ്ഞ ദിവസം പാര്‍ട്ടി പുറത്താക്കിയിരുന്നു. മെമ്പര്‍ഷിപ്പ് പുതുക്കിയില്ല എന്ന ന്യായീകരണമാണ് ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ നിരത്തിയത്. എന്നാല്‍ ഇയാള്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് ഒരു കൊല്ലത്തിലേറെയായി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ചില നേതാക്കളുടെ മാഫിയാ ബന്ധം മനു ജില്ലാ കമ്മിറ്റിയില്‍ തുറന്ന് കാട്ടിയിട്ടും നേതൃത്വം അത് മറച്ചുവച്ചെു. അതോടെ , ഞാന്‍ പാര്‍ട്ടിയെ തിരുത്താന്‍ നോക്കി നടക്കില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ എന്നെ തിരുത്തി- എന്നാണ് മനു തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആ വാക്കുകളില്‍ നിന്ന് സിപിഎം എത്രത്തോളം അധപ്പതിച്ചിരിക്കുന്നു എന്ന് വ്യക്തമാണ്. വി.എസിനൊപ്പം ഉണ്ടായിരുന്നവരെയും നിലപാടുകളുള്ളവരെയും പിണറായി ഒതുക്കി മൂലക്കിരുത്തിയിരിക്കുകയാണ്. ചന്ദ്രന്‍ പിള്ള, എസ്.ശര്‍മ തുടങ്ങിയവരൊക്കെ ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷിച്ചാല്‍ കാര്യം വ്യക്തമാകും. പിണറായിയും അദ്ദേഹത്തിന് ഓശാന പാടുന്ന ചിലരും ചേര്‍ന്നാണ് പാര്‍ട്ടിയെ പടുകുഴിയിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബം അധികാരത്തിന്റെ തണലില്‍ പലതും നേടിയെടുക്കുന്നു എന്ന് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബലമായ സംശയമുണ്ട്. അത് മാറണമെങ്കില്‍ പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം. അതുപോലെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിന് അമിത പ്രാധാന്യം നല്‍കുന്നു എന്ന തോന്നല്‍ ജില്ലാ കമ്മിറ്റികളില്‍ ഉയര്‍ന്നു കഴിഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരില്‍ സീനിയര്‍ മന്ത്രിമാരെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കൊല്ലം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം വിമര്‍ശനം അലയടിക്കുന്നു. പിണറായിയെ മാറ്റി കെ.കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ അതൊരു നല്ല പരിഹാരമാര്‍ഗമാണ്. തനിക്ക് പകരം മരുമകനെ വേണമെന്ന് പിണറായി നിര്‍ദ്ദേശിക്കുകയോ, അത് നടപ്പിലാക്കുകയോ ചെയ്താല്‍ മേഘവിസ്‌ഫോടനമായിരിക്കും സംഭവിക്കുക. അന്തമായ മുസ്ലിം പ്രീണനമാണ് മുഖ്യമന്ത്രിയും സംഘവും നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. അതുകൊണ്ടാണ് എസ്എന്‍ഡിപി അടക്കം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്തത്. അതുകൊണ്ട് ഭൂരിപക്ഷത്തെ പിണക്കി സിപിഎമ്മിന് മുന്നോട്ട് പോകാനാകില്ല. അതാണ് പദ്ധതിയെങ്കില്‍ ബിജെപി ഇനിയും ശക്തമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (7 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (15 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (22 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (40 minutes ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (8 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (12 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (13 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (13 hours ago)

Malayali Vartha Recommends