സംസ്ഥാനത്ത് കനത്ത മഴ; മിക്ക ഡാമുകളുടെയും ഷട്ടറുകൾ തുറന്നു ..ത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ചാലക്കുടി വെള്ളത്തിനടിയിൽ.. പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കേരളത്തിലെ അഞ്ച് നദികളില്‍ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴ കനക്കുന്നതിനിടെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. . അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്
കണ്ണൂർ ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി . പയ്യന്നൂർ കാനായി പ്രദേശത്ത് നാല് വീടുകൾ ഭാഗികമായി തകർന്നു. നടാലിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. എറണാകുളം ജില്ലയില്‍ ഇടവിട്ട് കനത്ത മഴ തുടരുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയായ കോതമംഗലത്ത് പൂയംകൂട്ടി, മണികണ്ഠൻ ചാൽ ചപ്പാത്ത് പ്രദേശങ്ങളിൽ വെള്ളം കയറി. ഇവിടങ്ങളിലെ ആദിവാസി മേഖലകളിലേയ്ക്കുള്ള വാഹനയാത്ര മുടങ്ങി. ബ്ലാവനയിൽ ജങ്കാർ സർവ്വീസ് നിലച്ചതിനെത്തുടര്‍ന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ആറും, ഏഴും വാർഡിലെ ജനങ്ങൾ ദുരിതത്തിലായി
കണ്ണൂർ ജില്ലയിൽ പല പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. പയ്യന്നൂർ കാനായി വള്ളിക്കെട്ട് മേഖലയിൽ മരം കടപുഴകി വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നതിനാൽ വൈദ്യുത ബന്ധം താറുമാറായി.
പമ്പ, മണിമല നദികളിലാണ് അപകടകരമായ രീതിയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ രണ്ട് നദികളില്‍ ഇപ്പോള്‍ ഓറഞ്ച് അലേര്‍ട്ടാണ് കേന്ദ്ര ജല കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്റ്റേഷന് (അച്ചന്‍കോവില്‍ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയര്‍ സ്റ്റേഷന് (മണിമല നദി), ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷന് (തൊടുപുഴ നദി) എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു
https://www.facebook.com/Malayalivartha

























