സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിണറായിക്കിട്ട് കുത്തുന്നു;വലുത് ജനങ്ങളാണ് അവരോട് ഇടതുപക്ഷം നിറഞ്ഞ കൂറോടെയും വിനയത്തോടെയും ഇടപെഴകണം,നാലുവഴിക്കും അടികിട്ടുന്ന മുഖ്യന് ദേ വീണ്ടും പണി,കണ്ണൂരില്‍ നിന്ന് മുഖ്യനെ മിക്കവാറും അടിച്ചോടിക്കും, ഒന്ന് പൊട്ടിക്കരഞ്ഞൂടെ പിണറായീ എന്ന് ട്രോള്‍

ബിനോയ് വിശ്വം എഴുതിയ കത്ത് പിണറായിക്കുള്ള കുത്ത്. ആജ്ഞാപിക്കളും ഭരിക്കാന്‍ വരലും ഒന്നും വേണ്ട മര്യാദയ്ക്കാണേല്‍ തിരിച്ചും മര്യാദയ്ക്ക്. ജനങ്ങളെ അടക്കിവാഴാന്‍ ചെന്നാല്‍ അവര്‍ വലിച്ച് താഴെയിടും. തിരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് സിപിഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം തുറന്ന കത്തെഴുതിയത് കഴിഞ്ഞ ദിവസമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുത്തല്‍ നടപടികളേക്ക് കടക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന കത്താണെങ്കിലും കത്തിലെ കുത്ത് പലപ്പോഴും ഭരണത്തിലെ ഉന്നതര്‍ക്കും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയിലേക്കുമാണ്. സിപിഎമ്മിനുള്ളില്‍ നിന്നും പിണറായിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോഴാണ് ഘടകകക്ഷി നേതാക്കളും മുനവെച്ച വാക്കുകളുമായി ഉപദേശവുമായി എത്തുന്നത്.
പ്രതീക്ഷിക്കാത്ത പരാജയമാണ് ഇടതുമുന്നണിക്കുണ്ടായത്. യാഥാര്‍ഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനപാടവം കൊണ്ടോ ഉപരിപ്ലവമായ വിശകലന സാമര്‍ഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്‌നമാണ് മുമ്പിലുള്ളത്. ശീലിച്ചുപോന്ന പതിവ് ഉത്തരങ്ങള്‍ക്കൊണ്ട് ഇപ്പോഴത്തെ സാഹചര്യം മറികടക്കാമെന്ന് കരുതരുത്. ജനങ്ങളിലേക്ക് പോകാനും അവരില്‍നിന്ന് പാഠം പഠിക്കാനുമുള്ള കമ്യൂണിസ്റ്റ് കര്‍ത്തവ്യം മറക്കരുതെന്നാണ് ബിനോയ് വിശ്വം തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
എല്ലാറ്റിനെക്കാളും വലിയവര്‍ ജനങ്ങളാണ് അവരോട് ഇടതുപക്ഷം ഇടപഴകേണ്ടത് നിറഞ്ഞ കൂറോടെയും വിനയത്തോടെയുമാകണം. അവരുയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കുമുമ്പില്‍ അസഹിഷ്ണുക്കളാകാന്‍ നമുക്ക് അവകാശമില്ലെന്നും പാര്‍ട്ടി മുഖമാസികയായ നവയുഗത്തില്‍ 'ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തില്‍' ബിനോയ് പറഞ്ഞു.
തിരിച്ചടിയെപ്പറ്റി എല്‍.ഡി.എഫ്. ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. മുന്നണി കൂട്ടായും ഘടകകക്ഷികള്‍ ഒറ്റയ്ക്കും സ്വയംവിമര്‍ശനബുദ്ധ്യാ ഈ പഠനം ഏറ്റെടുക്കണം. ബൂത്തുതലത്തിലുള്ള വിശകലനംനടത്തി പഠനംനടത്തണം. എല്ലാ ബ്രാഞ്ചുകളും അടിയന്തരമായി ഇത് നടത്തണം. നമ്മുടെ സ്വന്തമെന്ന് കരുതിപ്പോന്ന ജനവിഭാഗങ്ങളുമായി ഇന്ന് പഴയപോലെ ബന്ധമുണ്ടോയെന്നത് പരിശോധിക്കണം. ഇടതുപക്ഷത്തുള്ള വിശ്വാസത്തിന് ഇടിവുണ്ടായത് എങ്ങനെയാണെന്ന് തിരിച്ചറിയണം.
ആര്‍.എസ്.എസിനാല്‍ നയിക്കപ്പെടുന്ന ബിജെപി. ആദ്യമായി 16.68 ശതമാനം വോട്ടുനേടി. ഒരു മണ്ഡലത്തില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. 11 നിയമസഭാമണ്ഡലങ്ങളില്‍ ബിജെപി. മുമ്പിലെത്തി. രാജ്യത്താകെ ബിജെപി. തിരിച്ചടി നേരിട്ടപ്പോള്‍, പ്രബുദ്ധമെന്ന് എല്ലാവരും പറഞ്ഞുപോന്ന കേരളത്തിന്റെ ഈ അനുഭവം നിസ്സാരമായി കാണാവുന്നതല്ല. ഇപ്പോള്‍ സംഭവിച്ച തിരിച്ചടികള്‍ക്കെല്ലാമുള്ള മറുപടി വരുന്ന തിരഞ്ഞെടുപ്പുകളിലാണ് നാം നല്‍കേണ്ടതെന്നും കത്തില്‍ പറയുന്നു.
ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കാണ് കത്തെങ്കിലും കത്തിലെ വിമര്‍ശനങ്ങള്‍ക്ക് പല അര്‍ത്ഥങ്ങളുണ്ട്. ബിനോയ് വിശ്വത്തിന്റെ പല വിമര്‍ശനങ്ങളും ലക്ഷ്യമിടുന്നത് സിപിഎമ്മിലെ ഉന്നതരെ കൂടിയാണെന്ന വ്യാഖ്യാനം ഇതിനോടകം വന്നുകഴിഞ്ഞു. മൈക്ക് ഓപ്പറേറ്ററെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശകാരിച്ചത് ഉള്‍പ്പെടെയുള്ളവ സിപിഎം കമ്മിറ്റികളില്‍ വിമര്‍ശന വിധേയമാകുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ കത്ത് പുറത്തുവരുന്നത് എന്നതും ശ്രദ്ദേയമാണ്.
സ്വന്തം തട്ടകമായ കണ്ണൂരില്‍ പോലും മുഖ്യമന്ത്രി കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലും വിമര്‍ശനമുയര്‍ന്നത് നേതൃത്വത്തെ ഞെട്ടിച്ചു. ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വന്തം തട്ടകമായ കണ്ണൂരില്‍ നിന്നും ആരോപണമുയരുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പിനിയായ എക്‌സാലോജിക്കല്‍ നടത്തിയ മാസപ്പടി വിവാദം പൊതു സമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് കണ്ണൂരിലെ ഒരു മുതിര്‍ന്ന നേതാവ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് അവലോകന ജില്ലാ കമ്മിറ്റി യോഗത്തില്‍ തുറന്നടിച്ചത്. ഈ വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി കടുത്ത അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്.
കരിമണല്‍ കര്‍ത്തയോട് മാസപ്പടി വാങ്ങിയെന്ന വിവാദത്തില്‍ വീണ എന്തുകൊണ്ടു പ്രതികരിക്കുന്നില്ലെന്നും ഇദ്ദേഹം ചോദിച്ചു. പാര്‍ട്ടി നേതാവായ എ.കെ ബാലനല്ല വീണയ്‌ക്കെതിരെ ഉയരുന്ന സാമ്പത്തിക ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത്. മുഖ്യമന്ത്രിയും കുടുംബവും ഈ കാര്യത്തില്‍ മൗനം പാലിക്കുന്നത് പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണെന്നും മുതിര്‍ന്ന നേതാക്കളിലൊരാള്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനം കത്തി കയറുന്നതിനിടെ തടസപ്പെടുത്തി കൊണ്ടു എം.വി ഗോവിന്ദന്‍ ഇടപ്പെട്ടു രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























