കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനവകുപ്പ്; ഈ മാസം നൽകിയത് 50 കോടി

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനവകുപ്പ് . ഇതിനായി സർക്കാർ 20 കോടി രൂപ കൂടി ധനസഹായം അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ഈ മാസം ആദ്യത്തിൽ സർക്കാർ നൽകിയ 30 കോടി രൂപ യ്ക്ക്പുറമെയാണ് ഇപ്പോൾ വീണ്ടും അനുവദിച്ചത്. ഇതോടെ കെഎസ്ആർടിസിക്ക് സര്‍ക്കാര്‍ 5717 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി
പ്രതിമാസ ശമ്പളം ഒരു നിശ്ചിത തീയതി വെച്ച് മുഴുവൻ ശമ്പളവും കൊടുക്കാനുള്ള ക്രമീകരണം ഉണ്ടാക്കുന്നതിനോടൊപ്പം ജീവനക്കാർക്ക് സർക്കാർ സഹായവും ബാങ്ക് കൺസോർഷ്യത്തിൽ നിന്നുള്ള പണവും ഉറപ്പാക്കും എന്ന് മുഖൈമന്ത്രി ഉറപ്പ് കൊടുത്തു
കെഎസ്ആർടിസിക്ക് കീഴിൽ ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.
https://www.facebook.com/Malayalivartha

























